സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന അഞ്ച് സവിശേഷതകള്‍...!


ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസങ്ങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെയാണ് അവതരിപ്പിച്ചത്. സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 9 എന്ന ഈ പുതിയ ഫോണിന്റെ S പെന്നിനും പുതിയ സവിശേഷതകള്‍ നല്‍കിയിരിക്കുകയാണ്.

Advertisement

കൂടാതെ ഫോണിലുളള DeX സോഫ്റ്റ്‌വയറിലൂടെ ഉപയോക്താവിന് ഈ ഹാന്‍സെറ്റിനെ ഒരു മോണിറ്ററായി ഘടിപ്പിച്ച് കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാനും കഴിയും. 67,900 രൂപ മുതല്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഈ ഫോണിന് പ്രീ ഓര്‍ഡര്‍ ചെയ്തു തുടങ്ങാം. ഓഗസ്റ്റ് 10 മുതല്‍ ഓഗസ്റ്റ് 21 വരെയാണ് പ്രീ ബുക്കിംഗ് സമയം. ഓഫ്‌ലൈനായും ഓണ്‍ലൈനായും പ്രീബുക്കിംഗ് ചെയ്യാം. വിവിധ ലോഞ്ച് ഓഫറുകളും ഈ ഫോണിനുണ്ട്.

Advertisement

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന അഞ്ച് സവിശേഷതകള്‍ ഇതൊക്കെയാണ്.

S Pen

ഗ്യാലക്‌സി നോട്ട് 9ന്റെ ഏറ്റവും പുതിയ മാറ്റം അതിലെ S പെന്‍ തന്നെ. മുന്‍പത്തെ ഫോണുകളില്‍ ഇതൊരു സ്മാര്‍ട്ട് സ്‌റ്റെയില്‍ ആയിരുന്നു. അത് നിങ്ങള്‍ക്ക് നോട്ടുകള്‍ എടുത്തു മാറ്റാനും തത്സമയ സന്ദേശങ്ങള്‍ അയക്കാനും സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് 'ബ്ലൂട്ടൂത്ത് ലോ എനര്‍ജിയും കൂടാതെ ബില്‍റ്റ്-ഇന്‍ ബാറ്ററി' എന്നിവയുമാക്കി അപ്‌ഡ്രേഡ് ചെയ്തിട്ടുണ്ട്. മുപ്പതടി അകലെ നിന്നു പോലും സ്‌റ്റെലസ് ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാം. ഇതിലൂടെ ഫോണിന്റെ ക്യാമറയെ നിയന്ത്രിച്ച് കൂടുതല്‍ ക്രീയേറ്റീവായ ഫോട്ടോകളും എടുക്കാം. ഒപ്പം ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും യുട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യാനും പോസ് ചെയ്യാനും അല്ലെങ്കില്‍ പവര്‍ പോയിന്റിലെ സ്ലൈഡുകളിലൂടെ നാവിഗേറ്റ് ചെയ്യാനും കഴിയും.

സ്‌റ്റോറേജ്

ഗ്യാലക്‌സി നോട്ട് 9ന്റെ ഹൈ എന്‍ഡ് വേരിയന്റിന് 8ജിബി റാം 512ജിബി സ്‌റ്റോറേജാണ്. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഇല്ലെങ്കിലും സാംസങ്ങിന്റെ പുതിയ നോട്ട് 9 ഡിവൈസില്‍ 512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് പാക്ക് ചെയ്ത് വ്യവസായത്തില്‍ പുതിയ ബഞ്ച്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഫോണിന്റെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. അതിനാല്‍ നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ പ്രോസസര്‍, മികച്ച ഇമേജിംഗ് ഹാര്‍ഡ്‌വയര്‍, വിപുലമായ സ്റ്റെലസ് എന്നിവ മാത്രമല്ല പരമ്പരാഗത പിസിയെ പോലെ 1TBയില്‍ തുല്യമായ സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

ബാറ്ററി

4000 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് ഗ്യാലക്‌സി നോട്ട് 9ന്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയും ഫോണിലുണ്ട്. ഈ വലിയ ബാറ്ററി ഏറ്റവും സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ '8 Point Battery Safety Check' ക്ലയിം ചെയ്തിട്ടുണ്ട്.

വാട്ടര്‍ കാര്‍ബണ്‍ കൂളിംഗ്

ഇപ്പോള്‍ സാംസങ്ങിന് ബാറ്ററിയുടെ വലിപ്പത്തില്‍ വിശ്വാസമുണ്ടായിരിക്കാം. ഉപകരണത്തിന്റെ ഊര്‍ജ്ജിതമായ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയുളള മുന്‍കുരുതലാണിവ. അതേ, അതിനാല്‍ ഗ്യാലക്‌സി നോട്ട് 9 ഇപ്പോള്‍ വാട്ടര്‍ കാര്‍ബണ്‍ കൂളിംഗ് സിസ്റ്റവുമായി എത്തിയിരിക്കുന്നു, ഇത് ഗെയിമിംഗിനും മള്‍ട്ടിടാസ്‌ക്കിംഗിനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

നേറ്റീവ് Dex പിന്തുണ

ഗ്യാലക്‌സി നോട്ട് 9ല്‍ യുഎസ്ബി ടൈപ്പ്-സി റ്റു എച്ച്ഡിഎംഐ കേബിള്‍ കണക്ടു ചെയ്തു കഴിഞ്ഞാല്‍ ഡെസ്‌ക്ടോപ്പ് മോഡില്‍ പ്രവേശിച്ച് വലിയ മോണിറ്ററില്‍ വിവിധ കാര്യങ്ങള്‍ ചെയ്യാം. ഫോണിനെ ഈ സമയത്ത് ഒരു ട്രാക് പാഡ് ആയോ കീബോര്‍ഡ് ആയോ ഉപയോഗിക്കാം.

എങ്ങനെ പെയ്ടിഎം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാം?

Best Mobiles in India

English Summary

These Are The Tops 5 Features In Samsung Galaxy Note 9