GPU Turbo അപ്‌ഡേറ്റ് ഉടൻ ലഭിക്കാൻ പോകുന്ന മോഡലുകൾ


വാവെയ് ഈയടുത്തിടെ അവതരിപ്പിച്ച പുതിയൊരു സാങ്കേതിക വിദ്യയാണ് GPU Turbo. ഫോണിലെ ഗെയിമിംഗ് ആവശ്യങ്ങൾക്ക് വേഗത കൂട്ടാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഈ സവിശേഷത. തങ്ങളുടെ പുതിയ ചില ഫോണുകളിൽ ഈ സവിശേഷത കമ്പനി അവതരിപ്പിച്ചിരുന്നു. ആരാധകരെല്ലാം ഇരുകയ്യും നീട്ടിയാണ് ഈ സൗകര്യത്തെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ ഈ GPU Turbo അപ്‌ഡേറ്റ് രൂപത്തിൽ കൂടുതൽ വാവെയ് മോഡലുകളിൽ കൂടി ലഭ്യമാകാൻ പോകുകയാണ്.

Advertisement

GPU Turbo

വവേയുടെ ഓണർ ഫോണുകൾക്ക് ഈ സൗകര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിറകെയായാണ് വാവെയ് ഫോണുകൾക്ക് കൂടി ഈ അപ്ഡേറ്റ് എത്താൻ പോകുന്നത്. ഓഗസ്റ്റിൽ തന്നെ ഈ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങും എന്നാണ് കമ്പനി ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Advertisement
ലഭ്യമാകുന്ന മോഡലുകൾ

ഹുവാവേ മേറ്റ് 10, മേറ്റ് 10 പ്രോ, mate RS, ഹുവാവേ P20, P20 പ്രോ, ഹുവാവേ P20 ലൈറ്റ്, ഹുവാവേ നോവ 2i, ഹുവാവേ പി സ്മാർട്ട്, ഹുവാവേ മേറ്റ് 10 ലൈറ്റ്, ഹുവാവേ Y9, ഹുവാവേ മേറ്റ് 9, മേറ്റ് 9 പ്രോ എന്നീ മോഡലുകൾക്കാണ് അപ്‌ഡേറ്റ് ലഭ്യമാകുക. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി ഈ അപ്‌ഡേറ്റ് ഫോണുകൾക്ക് ലഭിച്ചു തുടങ്ങും.

എന്താണ് GPU Turbo

പുതിയ ഗ്രാഫിക് പ്രോസസ്സിംഗ് ആക്സിലറേഷൻ ടെക്നോളജിയായ ജിപിയു ടർബോ ഉപയോഗിക്കുന്നതിലൂടെ ഗ്രാഫിക്സ് പ്രോസസ്സിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഹാർഡ്വെയർ സോഫ്റ്റ്വെയർ പ്രവർത്തനങ്ങളെ സഹായിക്കുന്നതാണ് ഈ സംവിധാനം.

വാവേയുടെ ഈ ജിപിയു ടർബോ ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു ഗ്രാഫിക് പ്രോസസ്സിംഗ് ആക്സിലറേഷൻ ടെക്നോളജിയായാണ് പ്രവർത്തിക്കുക.

നിങ്ങൾക്ക് ലഭിക്കുന്നത്

ഫോണിന് പ്രവർത്തനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ തലത്തിൽ ഗ്രാഫിക്സ് എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെ അടിസ്‌ഥാനപ്പെടുത്തിയാണ് ഇതിന്റെ രൂപകൽപ്പന. ഈ പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് 4ഡി ഗെയിമിംഗ് അനുഭവം AI യുടെ സഹായത്തോടെ ആസ്വദിക്കാൻ കഴിയും. അതുപോലെ തത്സമയം ഇമേജ്, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയൽ, ഗെയിമുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുക, ഗ്രാഫിക്സ് പ്രകടനത്തെ 60 ശതമാനമായി ഉയർത്തുക, ബാറ്ററി ഉപഭോഗം 30 ശതമാനമായി കുറയ്ക്കുക, VR, AR പിന്തുണ നൽകുക തുടങ്ങി ഒരുപിടി നേട്ടങ്ങൾ ഈ അപ്‌ഡേറ്റ് വാവെയ് ഫോണുകൾക്ക് നൽകും.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ

Best Mobiles in India

English Summary

These Huawei devices to receive GPU Turbo update soon