കൺട്രി ലോക്കുള്ള ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?


നിങ്ങൾ ഒരുപക്ഷെ കേട്ടിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് ആ ഫോൺ ലോക്ക് ആയിരുന്നു, ഉപയോഗിക്കാൻ പറ്റുന്നില്ല, അല്ലെങ്കിൽ കൺട്രി ലോക്ക് ഉണ്ട്, ഉപയോഗിക്കാൻ പറ്റില്ല എന്ന രീതിയിൽ ഫോണുകളെ കുറിച്ച് പറയുന്നത്. എന്തോ ലോക്ക് ഒരിക്കലും മാറ്റാൻ പറ്റാത്ത ഫോൺ ആയിരിക്കും അത് എന്ന ഒരു നിഗമനത്തിൽ ആയിരിക്കും നമ്മളിൽ പലരും പെട്ടെന്ന് എത്തിച്ചേരുക. യഥാർത്ഥത്തിൽ എന്താണ് സംഭവം? അത് വിവരിക്കുകയാണ് ഇന്നിവിടെ. ഒപ്പം ഇത്തരം ഫോണുകൾ വാങ്ങാൻ പറ്റുമോ ഇല്ലയോ എന്നുകൂടെ മനസ്സിലാക്കാം.

Advertisement

എന്താണ് ലോക്ക് ചെയ്യപ്പെട്ട സ്മാർട്ഫോൺ?

ഇത് നമ്മുടെ രാജ്യത്ത് അധികമില്ലാത്ത ഒന്നാണ്. പക്ഷെ നമ്മുടെ രാജ്യത്തേക്ക് വിദേശങ്ങളിൽ നിന്നും ഇത്തരത്തിൽ ഉള്ള ഫോണുകൾ അവിടെ ജോലി ചെയ്യുന്നവരിലൂടെയും മറ്റുമായി നിരവധി എത്താറുണ്ട്. വളരെ എളുപ്പമാക്കുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു ഫോൺ അത് ഉപയോഗിക്കണമെങ്കിൽ ഒരു പ്രത്യേക രാജ്യത്തുള്ള ഒരു നെറ്റ്‌വർക്ക് വഴി മാത്രമേ സാധ്യമാകുകയുള്ളു എങ്കിൽ എങ്ങനെയുണ്ടാകും. അതാണ് സംഭവം. അതുകൊണ്ട് തന്നെ ആ നെറ്റ്‌വർക്ക് പ്രൊവൈഡർ വഴി തന്നെ ആ ഫോൺ വാങ്ങുകയും വേണം.

Advertisement
ഒരു ഉദാഹരണം

ഒരു ഉദാഹരണത്തിലൂടെ കാര്യം ഒന്നുകൂടെ എളുപ്പത്തിൽ മനസ്സിലാക്കാം. നിങ്ങൾ യുഎസിൽ ആണ് ജീവിക്കുന്നത്. നിങ്ങൾക്ക് ഒരു ഐഫോൺ വാങ്ങണം. ആ ഐഫോൺ മോഡൽ ആണെങ്കിൽ Verizon Wireless, T-Mobile, AT&T, Sprint അങ്ങനെ ഏതെങ്കിലും നെറ്റവർക്ക് പ്രൊവൈഡർമാരിലൂടെ അവരുടെസേവനങ്ങൾ ഉപയോഗിക്കുന്ന രീതിയിൽ മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ എങ്കിൽ നിങ്ങൾ എന്തുചെയ്യും? അങ്ങനെ വാങ്ങിയേ പറ്റൂ. ഇനി അതല്ല പുറമെ നിന്ന് അല്ലാതെ വാങ്ങുകയാണെങ്കിലും അവിടെ ഉപയോഗിക്കാൻ ആ നെറ്റ്‌വർക്കിൽ സൈൻ ഇൻ ചെയ്തേ പറ്റുകയുള്ളൂ.

ഇത്തരം ഫോണുകൾ വാങ്ങാമോ?

വാങ്ങാമോ എന്ന് ചോദിക്കുമ്പോൾ നമുക്ക് ഒരു ഉത്തരമേ പറയാൻ പറ്റുകയുള്ളു. സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം വാങ്ങുക, അല്ലെങ്കിൽ ലോക്ക് മാറ്റാൻ പറ്റും എന്നുറപ്പുണ്ടെങ്കിൽ അപ്പോഴും വാങ്ങാം. കാരണം മറ്റൊരു രാജ്യത്ത് മാത്രം അതും അവിടത്തെ ഒരു പ്രത്യേക നെറ്റ്‌വർക്കിൽ മാത്രം ഉപയോഗിക്കാൻ പറ്റിയ ഫോണുകൾ ഇവിടെ നമ്മുടെ രാജ്യത്ത് ഉപയോഗിച്ച് തുടങ്ങുമ്പോൾ സിം എടുക്കില്ല. ഫോൺ ഓൺ ആയാലും ലോക്ക് ആയിരിക്കും. ഇത് മാറ്റാനായി ഇന്ന് പല വിദ്യകളും സോഫ്ട്‍വെയറുകളും മറ്റും ഉണ്ട് എന്നതിനാൽ തീർത്തും വാങ്ങാൻ ഒക്കില്ല എന്ന് പറയാൻ പറ്റില്ല.

എന്താണ് റീഫർബിഷ്ഡ് ഫോണുകൾ? ഇത്തരം ഫോണുകൾ വാങ്ങാമോ?

 

 

Best Mobiles in India

English Summary

Things to Check Before Buying an Unlocked Cell Phones or Smartphones