12,999 രൂപ കൊടുത്ത് വാങ്ങാൻ മാത്രമുണ്ടോ റെഡ്മി 6 പ്രൊ? എന്താണ് പ്രശ്നം?


ഷവോമിയെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ഇറങ്ങുന്ന എല്ലാ ഫോണുകളും രാജ്യത്ത് വലിയ രീതിയിൽ വിൽപ്പന നടക്കുക പതിവാണ്. അതിനി വില കുറഞ്ഞ മോഡലുകൾ ആയാലും വേണ്ടിയില്ല, വില കൂടിയ മോഡലുകൾ ആയാലും വേണ്ടിയില്ല. ഈ നിരയിലേക്ക് ഷവോമി രണ്ടു ദിവസം മുമ്പ് അവതരിപ്പിച്ച മൂന്ന് മോഡലുകളാണ് റെഡ്മി സീരീസിൽ പെട്ട റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എന്നിവ. എന്നാൽ ഇതിൽ റെഡ്മി 6 പ്രൊയെ കുറിച്ചാണ് ഇന്നിവിടെ ചിലത് പറയാൻ പോകുന്നത്.

Advertisement

12,999 രൂപക്ക് മാത്രം ഫോൺ ഉണ്ടോ?

റെഡ്മി 6, റെഡ്മി 6A എന്നീ മോഡലുകൾ ബജറ്റ് ഫോൺ നിരയിൽ ഉള്ളത് ആയതിനാൽ പ്രത്യേകിച്ച് പറയേണ്ടതില്ല, അവയെ വിടാം. എന്നാൽ അല്പം വില കൂടിയ പ്രൊ വേർഷൻ ആയ റെഡ്മി 6 പ്രൊ കൊടുക്കുന്ന വിലക്കൊത്ത സൗകര്യങ്ങൾ നൽകുന്നുണ്ടോ എന്ന് നോക്കേണ്ടിയിരിക്കുന്നു. 12,999 രൂപയാണ് റെഡ്മി 6 പ്രൊ 4 ജിബി റാം മോഡലിന് വരുന്നത്. അത്രക്കും കൊടുത്ത് വാങ്ങാൻ മാത്രം റെഡ്മി 6 പ്രൊ ഉണ്ടോ എന്ന് നോക്കാം.

Advertisement
സവിശേഷതകൾ നല്ലതാണ്, പക്ഷെ..

ഒരുപിടി മികച്ച സവിശേഷതകൾ ഹാർഡ്‌വെയർ ആയാലും സോഫ്ട്‍വെയർ ആയാലും ഫോണിനുണ്ട്. എന്നാൽ ഈ വിലയ്‌ക്കൊത്ത നിലവാരം നല്കുന്നവയാണോ അവ എന്നതാണ് ചോദ്യം. ഈ വിലയിൽ മറ്റു കമ്പനികൾ നൽകുന്ന സവിശേഷതകൾ വെച്ച് നോക്കുമ്പോൾ ഇവിടെ ഷവോമിക്ക് വിലയിടൽ ചെറുതായൊന്ന് തേടിയിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.

Qualcomm Snapdragon 625!

Qualcomm Snapdragon 625 നല്ലൊരു പ്രൊസസർ ആണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമൊന്നും ഇല്ല. എന്നാൽ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരിന്നു. വില ഒരല്പം കൂടിയാലും പ്രൊസസർ മാറ്റാമായിരുന്നു. അതുപോലെ മി A2 ലൈറ്റ് ഗ്ലോബൽ മോഡലിന്റെ മറ്റൊപ് പതിപ്പ് ആയി മാത്രമാണ് റെഡ്മി 6 പ്രോയെ നമുക്ക് തോന്നിക്കുക.

എല്ലാം നൊച്ചിന് വേണ്ടി മാത്രം?

ഇതിന് മുമ്പിറങ്ങിയ റെഡ്മി നോട്ട് 4, മി A1, സ്‌റെഡ്‌മി നോട്ട് 5, റെഡ്മി Y2 എന്നിവയെല്ലാം തന്നെ Qualcomm Snapdragon 625 പ്രോസസറിൽ വന്ന മോഡലുകൾ ആണ്. ഇവയെല്ലാം തന്നെ ഇപ്പോഴ്ൽ കമ്പനി ഇറക്കിയ ഈ മോഡലിനെക്കാളും കുറഞ്ഞ വിലക്ക് ഇതിലും മികച്ച ചില പ്രത്യേകതകളോടെ വിപണിയിൽ ലഭ്യവുമാണ്. ആകെയുള്ള ഒരു വിത്യാസം റെഡ്മി 6 പ്രോക്ക് നോച്ച് ഉണ്ട് എന്നതാണ്. ഇതിനായി മാത്രം ആളുകൾ അധികം പണം മുടക്കമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

റെഡ്മി 6A എങ്ങനെയുണ്ട്? അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Best Mobiles in India

English Summary

Things to Know Before Buying Redmi 6 Pro.