പഴയ ഫോണ്‍ വാങ്ങുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍!!


ഇലക്‌ട്രോണിക് സാധനങ്ങള്‍ എല്ലാ കാലത്തും വാങ്ങാന്‍ ഏറെ ആവശ്യക്കാരുണ്ട്. അതിലെ ഏറ്റവും പ്രധാനം മൊബൈല്‍ ഫോണുകള്‍ തന്നെ. പഴയ ഫോണ്‍ വിറ്റ് പുതിയതു വാങ്ങുന്നവരാണ് ഏറെ പേരും.

Advertisement

നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങാന്‍ പോവുകയാണോ? ഇൗ പഴയ ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Advertisement

ഒരു പഴയ ഫോണ്‍ വാങ്ങിയാല്‍ അതിന്റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയും. വാങ്ങിയിട്ട് അബദ്ധം പറ്റിപ്പോയി എന്നു പറഞ്ഞിട്ടു കാര്യമില്ല. അതിനാല്‍ പഴയ ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഈ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

1. കൂടുതല്‍ പഴയതായ ഉപകരണം വാങ്ങരുത്

മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ഉപയോഗിച്ച ഫോണുകള്‍ അത്ര പ്രയോജനകരമല്ല. ഒരു ഗാഡ്ജറ്റ് അമിതമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ സുരക്ഷിത സവിശേഷത വളരെ കുറവായിരിക്കും. അതു പോലെ അത് വേഗത്തില്‍ ചൂടാവുകയും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടും ഉണ്ടാകും. ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് അതിന്റെ ഡിസ്ചാര്‍ജ്ജ് ഡേറ്റും അതു പോലെ പാരാമീറ്ററുകളും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ പരിശോധിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ജിഎസ്എംഅരീന.

2. എവിടെ നിന്നും വാങ്ങും

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ക്കു വിശ്വസനീയമായ ഓണ്‍ലൈന്‍ സൈറ്റുകള്‍ തിരഞ്ഞെടുക്കാം. വ്യക്തിഗത വാങ്ങല്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റുകള്‍ വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. നിങ്ങള്‍ സ്വയം പരിശോധിച്ചു നോക്കാതെ ഫോണ്‍ വാങ്ങരുത്. വില്‍പനക്കാരും ഫോണ്‍ വാങ്ങുന്നവരും തമ്മില്‍ ബന്ധപ്പെടാന്‍ അനുവദിക്കുന്ന നിരവധി സൈറ്റുകള്‍ ഇന്നുണ്ട്.

3. എപ്പോള്‍ വാങ്ങണമെന്ന് അറിഞ്ഞിരിക്കണം

ഒരു ഫോണിന്റെ പിന്‍ഗാമി ഇറങ്ങിയതിനു ശേഷം ഫോണ്‍ വാങ്ങുന്നതാണ് നല്ലത്. ഈ സമയത്താകും ആദ്യകാലത്തെ ഫോണ്‍ വിറ്റ് പുതിയതു വാങ്ങുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഫോണ്‍ വാങ്ങാന്‍ മികച്ച സമയം എന്നു പറയുന്നത് അതിന്റെ പിന്‍ഗാമി ഇറങ്ങിയതിനു ശേഷമാണ്.

4. റിട്ടേണ്‍ പോളിസി

ഫോണിനു മുകളില്‍ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് ഫോണ്‍ വാങ്ങുന്നതിനു മുന്‍പു തന്നെ അറിയാം. എന്നാല്‍ ഒരു ഹാര്‍ഡ്‌വയറിന്റേയോ സോഫ്റ്റ്‌വയറിന്റേയോ പ്രശ്‌നം ഉണ്ടായാല്‍ അതറിയാന്‍ കുറച്ചു ദിവസങ്ങള്‍ എടുക്കും. അതിനാല്‍ ഒരു റിട്ടേണ്‍ പോളിസി നല്‍കാന്‍ തയ്യാറുളള ഉപയോക്താവില്‍ നിന്നും ഫോണ്‍ വാങ്ങുക.

 

 

5. ഫോണിനോടൊപ്പം എന്തൊക്ക ഉണ്ടെന്ന് ശ്രദ്ധിക്കുക

സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുളള ബോണസ് നിങ്ങള്‍ക്ക് വില്‍പ്പനക്കാരനെ കുറിച്ചുളള വിലയേറിയ വിവരങ്ങള്‍ നല്‍കും. അതിനാല്‍ ഫോണിനോടൊപ്പം എന്തൊക്കെ ലഭിക്കുന്നു എന്നു നോക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഒറിജിനല്‍ ബോക്‌സ് സ്വീകരിക്കുകയാണെങ്കില്‍, അതില്‍ നിന്നും മനസ്സിലാക്കാം നിങ്ങള്‍ ഒരു മോഷ്ടിച്ച ഉപകരണമല്ല സ്വീകരിക്കുന്നതെന്ന്.

6. ഉപകരണം അണ്‍ലെക്ക് ചെയ്തു എന്നു ഉറപ്പാക്കുക

ലോക്ക് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ശ്രമിക്കുക. അത് സാധാരണയെ അപേക്ഷിച്ച് വില കുറഞ്ഞതാകും. എന്നാല്‍ മറിച്ചാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ അധിക ചിലവാകും.

7. മോഷ്ടിച്ചത് അല്ല എന്ന് ഉറപ്പാക്കുക

മോഷ്ടിച്ച സ്മാര്‍ട്ട്‌ഫോണ്‍ അല്ല നിങ്ങള്‍ വാങ്ങുന്നതെന്ന് ഉറപ്പാക്കുക. പരസ്യത്തില്‍ മോഷ്ടിച്ച ഗാഡ്ജറ്റ് ആണോ എന്ന് ഒരിക്കലും കണ്ടെത്താനാകില്ല. ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മാന്യമായ സ്ഥലങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങുക. ഉദാഹരണത്തിന് eBay പെലുളളവ.

8. ബില്ല് പരിശോധിക്കുക

നിങ്ങള്‍ വാങ്ങുന്ന ഫോണില്‍ സാധുതയുളള IMEI നമ്പര്‍, ടൈപ്പ് *#06# കൂടാതെ എല്ലാ ഫോണിലും നല്‍കിയിരിക്കുന്ന യുണിക്യൂ നമ്പരും കാണിക്കും. അതേ യുണിക്യൂ നമ്പരാണോ ബില്ലില്‍ നല്‍കിയിരിക്കുന്നതെന്നും പരിശോധിക്കുക.

ഗൂഗിളില്‍ നിന്ന് 'ഒളിക്കാനുള്ള' വഴി


Best Mobiles in India

English Summary

Things To Remember Before Buying A Used Smartphone