ആന്‍ഡ്രോയിഡിനെ വെല്ലുവിളിക്കാന്‍ സാംസംഗ് ടൈസണ്‍



സാംസംഗ്-ഇന്റല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ടൈസണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മാതൃക പുറത്തായി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ടൈസണ്‍ ഡെവലപര്‍മാരുടെ കോണ്‍ഫറന്‍സിലാണ് ടൈസണ്‍ 1 വേര്‍ഷന്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ മാതൃക സാംസംഗ് ഇറക്കിയത്. ലിനക്‌സ് പ്ലാറ്റ്‌ഫോമുകളായ ലിമോ, മീഗോ എന്നിവയുടെ സംയോജനമാണ് ടൈസണ്‍ ഒഎസ് എന്ന പേരില്‍ അറിയപ്പെടുന്നത്. സാംസംഗ് ബാഡ ഒഎസിന് ഫോണുകള്‍ക്കിടയില്‍ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ സ്വന്തമായി പുതിയൊരു ഒഎസ് എന്ന ഉദ്ദേശമാണ് സാംസംഗിന് ടൈസണ്‍. ആന്‍ഡ്രോയിഡ് പോലെ ഒരു സൗജന്യ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമാണിതും.

സ്മാര്‍ട്‌ഫോണില്‍ മാത്രമല്ല ടൈസണ്‍ സോഫ്റ്റ്‌വെയര്‍ വരിക. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍, സാംസംഗ് സ്മാര്‍ട് ടിവി, നോട്ട്ബുക്ക് എന്നിവയെയെല്ലാം ടൈസണില്‍ പ്രവര്‍ത്തിപ്പിക്കാനാണ് സാംസംഗിന്റെ പദ്ധതി. 4.3 ഇഞ്ച് സ്‌ക്രീനും 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ എആര്‍എം പ്രോസസറുമുള്ള സ്മാര്‍ട്‌ഫോണാണ് ടൈസണ്‍ ഒഎസ് ഉള്‍പ്പെടുത്തി സാംസംഗ് അവതരിപ്പിച്ചത്.

Advertisement

നോട്ടിഫിക്കേഷന്‍ ബാറിലായി ഒരു ഹോം ബട്ടണ്‍ കാണാം. ഏത് സ്‌ക്രീനില്‍ നിന്നും ഹോംസ്‌ക്രീനിലേക്ക് ഒറ്റക്ലിക്കില്‍ തിരിച്ചുവരാന്‍ ഈ ബട്ടണ്‍ സഹായിക്കും. സാധാരണ സാംസംഗ് ഫോണുകളിലെ പോലെ ഒരു ഫിസിക്കല്‍ ഹോം ബട്ടണും ഇതിലുണ്ട്. ടാസ്‌ക് മാനേജരും, അടുത്തുപയോഗിച്ച ആപ്ലിക്കേഷനും ആക്‌സസ് ചെയ്യാന്‍ ഈ ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ടൈസണ്‍ അധിഷ്ഠിത സ്മാര്‍ട്‌ഫോണുകളില്‍ ഉണ്ടാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സാംസംഗ് ഓള്‍ഷെയര്‍ ആപ്ലിക്കേഷനും ഇന്‍ബില്‍റ്റായി എത്തുന്നതാണ്.

Advertisement

ടൈസണിന് ഉപയോക്താക്കളുടെ ശ്രദ്ധ നേടാന്‍ സാധിച്ചാല്‍ ആദ്യം കുടുങ്ങുന്നത് ആന്‍ഡ്രോയിഡായിരിക്കും. കാരണം ലിനക്‌സ് അധിഷ്ഠിത ഓപണ്‍ സോഴ്‌സ് ഒഎസ് ആണ് ഇവ രണ്ടും എന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച ഒഎസിനെ തെരഞ്ഞെടുക്കാന്‍ സാധിക്കും. മാത്രമല്ല ഒന്നിലേറെ ഉത്പന്ന വിഭാഗങ്ങളെ പിന്തുണക്കുന്നു എന്ന മാര്‍ക്ക് കൂടി ടൈസണ് ലഭിച്ചേക്കും.

Best Mobiles in India

Advertisement