ആൻഡ്രോയിഡിൽ ഉടൻ എത്തുന്നു; 10 കിടിലൻ ഗെയിമുകൾ


ആൻഡ്രോയിഡ് ഫോണുകൾ മികച്ച ആപ്പുകൾ കൊണ്ടെന്ന പോലെ മികച്ച ഗെയിമുകൾ കൊണ്ടും സമ്പന്നമാണല്ലോ. നിരവധി മികച്ച ഗെയിമുകൾ നമുക്ക് പ്ളേ സ്റ്റോറിൽ ലഭ്യമാണ്. ഇന്നിവിടെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് ഉടൻ എത്താൻ പോകുന്ന 10 മികച്ച ഗെയിമുകളെ കുറിച്ചാണ്.

Advertisement

Fortnite: Battle Royale

ഇന്നുള്ളത്തിൽ ഏറ്റവും മികച്ച ഗെയിം എന്ന വിശേഷണത്തോടെയാണ് ഈ ഗെയിം ആൻഡ്രോയ്ഡ് ഒഎസിലേക്ക് എത്തുന്നത്. ഐഒഎസ് അടക്കം നിരവധി പ്ലാറ്ഫോമുകളിലും വൻ വിജയമായ ഈ ആക്ഷൻ ഗെയിം ഉടൻ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ എത്തുകയാണ്. ക്രോസ്സ് പ്ളേ അടക്കമുള്ള നിരവധി സൗകര്യങ്ങൾ ഈ എപിക് ഗെയിംസ് പുറത്തിറക്കിയ ഗെയിമിൽ ലഭ്യമാണ്.

Advertisement
Westworld

പ്രശസ്ത എച്ബിഒ ചാനൽ സീരീസായ വെസ്റ്റ് വേൾഡ് ഓർമയില്ലേ. ഒരു ഗെയിം ഉണ്ടായിരുന്നെങ്കിൽ രസകരമായേനെ എന്ന് ഈ ടിവി സീരീസ് കണ്ട ഏതൊരാളും ആഗ്രഹിച്ചിട്ടുണ്ടാകും. ആ ആഗ്രഹം നടക്കാൻ പോകുകയാണ്. westworld ഗെയിം ഉടൻ തന്നെ ആൻഡ്രോയ്ഡ് ഫോണുകളിൽ എത്തും.

Jurassic World Alive

ഒരു ദിനോസർ ഗെയിം കളിക്കാൻ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഈ ഗെയിം വൻ വിജയമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇത് ഒരു ഓഗ്മെന്റ റിയാലിറ്റി (AR) അധിഷ്ഠിത ഗെയിം കൂടിയാകുമ്പോൾ കാര്യങ്ങൾ തകർക്കും. 'ജുറസിക്ക് വേൾഡ്; ഫാലൻ കിങ്ഡം' സിനിമ ഇറങ്ങുന്നതോട് അടുപ്പിച്ച് ഈ ഗെയിം പ്രതീക്ഷിക്കാം.

Project Cars GO

എക്‌സ്ബോക്‌സ്, പ്ളേ സ്റ്റേഷൻ, പിസി എന്നിവയിലെല്ലാം ഏറെ ഹിറ്റ് ആയ project cars ഗെയിമിന്റെ ഒരു സ്പിൻ ഓഫ് എന്ന നിലയിലാണ് project cars go എത്തുന്നത്. ഒട്ടനവധി കാറുകളും ഓപ്ഷനുകളും സെറ്റിങ്സുകളും കളികളുമായി എത്തുന്ന ഈ ഗെയിം ആൻഡ്രോയിഡ് ഫോണുകളിൽ തരംഗമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

Hello Neighbor

ഇനിയൊരു ഹൊറർ ഗെയിം ആണ് പറയാൻ പോകുന്നത്. മൂന്ന് ഭഗങ്ങളായി (ഗെയിമിൽ തന്നെ) പേടിപ്പെടുത്തുന്ന അനുഭവം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് നൽകാൻ എത്തുകയാണ് ഈ ഗെയിം. മികച്ച ഗെയിം പ്ളേ, ഗ്രാഫിക്‌സ് എന്നിവയെല്ലാം നൽകുമെന്ന് പ്രതീക്ഷിക്കാവുന്ന ഈ ഗെയിം ജൂലായ് 27ന് ആണ് എത്തുക. ആദ്യ ഭാഗം ഫ്രീ ആയി തന്നെ കളിക്കാം. രണ്ടും മൂന്നും ഭാഗങ്ങൾ കളിക്കാൻ പണം അടക്കേണ്ടി വരും.

Assassin’s Creed Rebellion

യുബിസോഫ്റ്റ് ഇറക്കിയ അസ്സാസിൻസ് ക്രീഡ് ഗെയിമുകൾ ആരും മറക്കാൻ ഇടയില്ല. ആൻഡ്രോയിഡ് ഗെയിംസിൽ ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു അവയിൽ ഓരോന്നും. ആ നിരയിലേക്ക് പുതുതായി എത്തുകയാണ് Rebellion. RPG ഗെയിം പ്ളേ പോലെയുള്ള രംഗങ്ങളും ഗെയിമിൽ ഉണ്ട്. ചില രാജ്യങ്ങളിലൊക്കെ ഈ ഗെയിം ലഭ്യമായിട്ടുണ്ട്. അന്തരാഷ്ട്ര തലത്തിൽ എന്ന് ഇറങ്ങും എന്ന് പറയാറായിട്ടില്ല.

എന്തു കൊണ്ട് IBM യുഎസ്ബി, എസ്ഡി കാര്‍ഡ്, ഫ്‌ളാഷ് ഡ്രൈവ് എന്നിവ ഓഫീസിലും ലോകമെമ്പാടും നിരോധിച്ചു?

Oddmar

ഈ ഗെയിം ഐഒഎസ്ൽ ഇപ്പോൾ ലഭ്യമാണ്. ഉടൻ തന്നെ ആൻഡ്രോയ്ഡ് ഫോണുകളിലും എത്തും. പ്ലാറ്റ്‌ഫോം ഗെയിം ആയ ഇതിൽ അല്പം താന്തോന്നിയായ ഒരു viking ആയിട്ടാണ് നമ്മൾ കളിക്കുക. ഒരു കാട് ചുട്ടെരിക്കുന്നതാണ് മിഷൻ. 24 ലെവലുകളുണ്ട്. ഒരുപാട് പണമൊന്നും നൽകാതെ തന്നെ ഈ ഗെയിം എത്തിയാൽ നമുക്ക് സ്വന്തമാക്കാം.

Harry Potter: Wizards Unite

Pokemon Go ഒരുക്കിയ ടീം അടുത്തതായി അവതരിപ്പിക്കുന്ന ഗെയിം ആണിത്. വാർണർ ബ്രോസ് ഇന്ററാക്റ്റീവുമായി ചേർന്ന് ഇറക്കുന്ന ഈ ഗെയിം ഒരു AR അധിഷ്ഠിത ഗെയിം ആയിരിക്കും. ഹരിപോർട്ടർ ലോകത്തേക്കുള്ള ഒരു AR വിസ്മയം നമുക്ക് പ്രതീക്ഷിക്കാം. ഗെയിം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും കമ്പനിയിലുള്ള വിശ്വാസവും ഹരിപോർട്ടർ സിനിമകളുടെയും പുസ്തകങ്ങളുടെയും ലോകപ്രശസ്തിയും ഈ ഗെയിമിന് ഗുണം ചെയ്യും.

The Walking Dead: The Final Season

ലോകപ്രശസ്തമായ Walking Dead ഗെയിംസ് സീരീസിലെ നാലാമത്തെയും അവസാനത്തെയും ഗെയിം ആയാണ് ഇത് എത്തുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല കമ്പനി ഇത് വരെ. എന്നാൽ മുൻ ഭാഗങ്ങളെ പോലെ മികച്ച ഒരു ഗെയിം അനുഭവം പ്രതീക്ഷിക്കാം.

PayDay: Crime War

എക്‌സ്ബോക്‌സ്, പ്ളേ സ്റ്റേഷൻ, പിസി എന്നിവയിലെല്ലാം ഏറെ പ്രശസ്തമായ ഈ ഗെയിം ഇനി ആൻഡ്രോയിഡ് ഫോണുകളിലേക്ക് എത്തുകയാണ്. ഒരു ഫസ്റ്റ് പേഴ്സൻ ഷൂട്ടിങ് ഗെയിം ആണിത്. ഗെയിം സംബന്ധിച്ച വിവരങ്ങൾക്കായി ഒരു വെബ്സൈറ്റ് തന്നെ ഗെയിം ഡെവലപ്പർമാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ എന്നിറങ്ങും എന്ന് വ്യക്തമല്ല.

Best Mobiles in India

English Summary

Top 10 Upcoming Android Games