കയ്യിലൊതുങ്ങുന്ന വിലയിൽ നല്ലൊരു ക്യാമറ ഫോൺ ആണോ നിങ്ങൾ തേടുന്നത്?


ഇന്നത്തെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഫോണിലെ ക്യാമറ. പക്ഷെ നല്ല ക്യാമറ ഫോണുകൾക്കൊക്കെ ഇരുപതിനും മുപ്പതിനും മേലെയായി പലപ്പോളും വില വരുന്ന സാഹചര്യത്തിൽ അത്തരം ഫോണുകൾ വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പലപ്പോഴും നടക്കാത്ത കാര്യമാണ്.

Advertisement

എങ്കിലും മികച്ച ക്യാമറ സൗകര്യങ്ങളോടെ കയ്യിലൊതുങ്ങാവുന്ന വിലക്ക് നമുക്ക് വാങ്ങാൻ പറ്റുന്ന ഒരുപിടി സ്മാർട്ഫോഉകൾ വലിയ വലിയ ഫോണുകളുടെ പകുതി വിലയ്ക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ കിട്ടാനുണ്ട്. അത്തരത്തിൽ നിങ്ങൾക്ക് ധൈര്യമായി വാങ്ങാവുന്ന മൂന്ന് മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

Advertisement

ഷവോമി മി A2

മികച്ച ക്യാമറ, മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ എന്നിവ ഒരേപോലെ കൂടിച്ചേരുന്ന ഒപ്പം ആൻഡ്രോയിഡ് വൺ ഫോൺ എന്ന സവിശേഷതയും മികച്ച ഡിസൈനും അതിലുപരി താങ്ങാവുന്ന വിലയുമാണ് ഷവോമി മി A2വിനെ ഈ ലിസ്റ്റിൽ എത്തിക്കുന്നത്. എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍.

പ്രധാന സവിശേഷതകൾ

4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. 4 ജിബി 64 ജിബി മോഡലിന് 16,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

നോക്കിയ 6.1 പ്ലസ്

സ്ഥിരം നോക്കിയ ഡിസൈനിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ രൂപകല്പനയാണ് ഫോണിനുള്ളത്. നോക്കിയ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴിയായിരിക്കും ഫോൺ ലഭ്യമാകുക. ഫോണിന്റെ വില വരുന്നത് 15,999 രൂപയാണ്. ഇതോടൊപ്പം തന്നെ നോക്കിയ 5.1 പ്ലസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നോക്കിയ 6.1 പ്ലസിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമെന്ന് താഴെ വായിക്കാം.

പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.

ഷവോമി റെഡ്മി നോട്ട് 5 പ്രൊ/ റെഡ്മി നോട്ട് 5

ഷവോമി റെഡ്മി നോട്ട് 5 പ്രൊയെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം രാജ്യത്ത് ഏറ്റവുമധികം വിറ്റൊഴിഞ്ഞ മോഡലാണ് റെഡ്മി നോട്ട് 5 സീരീസിൽ പെട്ട പ്രൊ മോഡലും സാധാരണ മോഡലും. അതുകൊണ്ട് തന്നെ ഈ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട മോഡലാണ് ഈ ഫോൺ. 14999 രൂപ മുതലാണ് വില തുടങ്ങുന്നത്. ഇതോടൊപ്പം തന്നെ 9999 രൂപ മുതൽ വില തുടങ്ങുന്ന റെഡ്മി നോട്ട് 5 കൂടെ പരിഗണിക്കാവുന്നതാണ്.

പ്രധാന സവിശേഷതകൾ

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ആണ് സ്‌ക്രീനിൽ ഉള്ളത്. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസറിന്റെ ശേഷി 1.8Ghz ആണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്കു പുറമേ ഷവോമിയുടെ ശക്തിയേറിയ എംഐയു ഉപയോഗിച്ച് ഫോണ്‍ തുറക്കാം. 12എംപി/5എംപി ക്യാമറയാണ് പിന്നില്‍. എന്നാല്‍ സെല്‍ഫി ക്യാമറ 20എംപിയും. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Mi A2 ക്യാമറ എങ്ങനെയുണ്ട്?? ഗിസ്‌ബോട്ട് റിവ്യൂ

Best Mobiles in India

English Summary

Top 3 Camera Phones Below Rs 16000.