ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏത്??


ഇന്നുള്ളത്തിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏത് എന്ന ഒരു ചർച്ചയാണ് ഇവിടെ നടക്കാൻ പോകുന്നത്. മികച്ച അഞ്ചു ക്യാമറകൾ അവതരിപ്പിക്കുകയാണ് ഇവിടെ. വളച്ചുകെട്ടില്ലാതെ നേരെ വിഷയത്തിലേക്ക് കടക്കാം.

Advertisement

വാവെയ് പി 20 പ്രോ

Advertisement

ഒന്നാം സ്ഥാനം ഈ ഫോണിന് തന്നെ ആണെന്ന് നിസ്സംശയം പറയാം. മൂന്ന് ക്യാമറകളാണ് ഫോണിന് പിറകിലുള്ളത്. ഇതോടെ ഫോൺ ക്യാമറ ചരിത്രത്തിലെ തന്നെ നിർണ്ണായക വഴിത്തിരിവിന് ഇവിടെ തുടക്കം കുറിക്കുകയാണ് ഈ മോഡൽ. മൂന്ന് പിൻക്യാമറകളും കൂടെ എടുക്കുന്ന ചിത്രങ്ങൾക്ക് ഇന്ന് മാർക്കറ്റിലുള്ള ഏതൊരു സ്മാർട്ഫോൺ ക്യാമറയിലേതിനേക്കാളും മികച്ച ചിത്രങ്ങളെടുക്കാൻ സാധിക്കും എന്നുറപ്പ്.


24 മെഗാപിക്സലിന്റെ ഫോണിലെ മുൻക്യാമറ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ സഹായത്തോടെ മനോഹരമായ ചിത്രങ്ങളെടുക്കുമ്പോൾ പിൻക്യാമറകൾ മൂന്നും കൂടെ ഒരു ഫോണിൽ എടുക്കാവുന്ന ഏറ്റവും മികച്ച ഫോട്ടോകൾ നൽകുന്നു. മൂന്നും കൂടെ 68 മെഗാപിക്സൽ ക്യാമറയാണ് മൊത്തം തരുന്നത്.

40 മെഗാപിക്സൽ, 20 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് പിറകിൽ ക്യാമറകളുള്ളത്. DxOMark റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു മോഡലുകളും കൂടെ പിന്നിലാക്കിയിരിക്കുന്നത് ഗാലക്‌സി S9, പിക്സൽ 2, ഐഫോൺ എക്സ് എന്നീ വമ്പന്മാരെയാണ് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

Advertisement

ഗൂഗിൾ പിക്സൽ 2

പി 20 പ്രോ വരുന്നത് വരെ ഒന്നാമനായിരുന്ന ഫോൺ. എഫ്/1.8 അപ്പേര്‍ച്ചര്‍ ,ഓട്ടോ ഫോക്കസ്, ഒഐഎസ് , ഇഐഎസ് ടെക്‌നോളജികളോട് കൂടിയ 12.2 എംപി പിന്‍ ക്യാമറ, എഫ്/2.4 അപ്പേര്‍ച്ചറോട് കൂടിയ 8- മെഗപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് സ്മാര്‍ട്‌ഫോണിലുള്ളത്.

പ്രത്യേകിച്ച് യാതൊരു മുഖവുരയും ഈ ഫോണിനെ കുറിച്ച് പറയേണ്ടതില്ല. 2.35 ജിഗഹെട്‌സ് + 1.9 ജിഗഹെട്‌സ് , ക്വാല്‍ക്കം 64 ബിറ്റ് ഒക്ട-കോര്‍ സ്‌നാപ് ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ് സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 540 ജിപിയു, 4ജിബി എല്‍പിഡിഡിആര്‍xറാമിനോ് കൂടിയതാണ് ചിപ്‌സെറ്റ് .പിക്‌സല്‍ 2 എക്‌സ്എല്‍ 64ജിബി/128 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിങ്ങനെ ക്യാമറ മാത്രമല്ല ഈ ഫോൺ എന്ന് നമുക്കറിയാം.

Advertisement

സാംസങ്ങ് ഗാലക്‌സി എസ് 9

മൂന്നാം സ്ഥാനം സംശയമില്ലാതെ ഈ സാംസംഗ് ഫോണിന് നൽകാം. ക്യാമറയില്‍ പല പ്രത്യേക സവിശേഷതകളും സാംസങ്ങ് നല്‍കിയിട്ടുണ്ട്. അതായത് 3 സ്റ്റാക്ക് എഫ്ആര്‍എസാണ്. ഫാസ്റ്റ് റീഡ്ഔട്ട് സെന്‍സറിനെയാണ് എഫ്ആര്‍എസ് എന്നു പറയുന്നത്. ഇത് ഉപയോഗിച്ചു കൊണ്ട് ഒരു സെക്കന്‍ഡില്‍ 480 ഫ്രൈംസ് എന്ന കണക്കില്‍ എച്ച്ഡി വീഡിയോകള്‍ ഷൂട്ട് ചെയ്യാം. പുതിയ ഇസ്‌കോസെല്‍ ക്യാമറ സെന്‍സര്‍ ആണ് ഗാലക്‌സി എസ്9ല്‍ ഉപയോഗിക്കുന്നത്.

ഇത് മൂന്നു ലെയര്‍ ഉളള 3സ്റ്റാക്ക് എഫ്ആര്‍എസ് ആകും. ഇത് ക്യാമറയുടെ വേഗതയേയും ഫോക്കസ് കൃത്യതയേയും വര്‍ദ്ധിപ്പിക്കും. സെക്കന്‍ഡില്‍ 489 ഫ്രെയിംസ് എന്ന നിലയില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എച്ഡി 1080pയില്‍ ഷൂട്ട് ചെയ്യാനും സാധിക്കും.

Advertisement

എൽജി വി 30 എസ്

നാലാം സ്ഥാനം ആണെന്ന് കരുതി എല്‍ജി V30S തിങ്കിലെ ക്യാമറ മോശമാണെന്ന് കരുതരുത്. മികച്ച അഞ്ചിൽ ആണ് നാലാം സ്ഥാനം. അതിശയകരമായ ലാന്‍ഡ്‌സ്‌കേപ്പ് ഷോട്ടുകള്‍ ഇതില്‍ എടുക്കാന്‍ കഴിയും. ഡ്യുവല്‍ ലെന്‍സ് സെറ്റപ്പ് എല്‍ജി V30S തിങ്കിന്റെ സവിശേഷതയാണ്. 13 MP സെക്കന്‍ഡറി ക്യാമറയ്ക്ക് 120 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയും. അതായത് സ്ട്രീറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയില്‍ എല്‍ജി V30S തിങ്കിനെ വെല്ലാന്‍ മറ്റൊരു ഫോണ്‍ തത്ക്കാലം ഇല്ല.

എല്‍ജി V30S തിങ്ക് ക്യാമറയെ വ്യത്യസ്തമാക്കുന്നത് പുതിയ എഐ സാങ്കേതികവിദ്യയാണ്. ക്യാമറയില്‍ പുതിയ മൂന്ന് ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ ക്യാം, ക്യു ലെന്‍സ്, ബ്രൈറ്റ് മോഡ്. ഐഎ ക്യാം പശ്ചാത്തലം, ഫ്രെയിമിലെ വസ്തുക്കള്‍ എന്നിവ മനസ്സിലാക്കി വ്യത്യസ്ത ഷൂട്ടിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നുമുണ്ട്.

Advertisement

ലോകം കണ്ടതിൽ വെച്ചുള്ള ഏറ്റവും മികച്ച ഫോൺ ജൂൺ 5ന്; ഈ ഫോൺ ചരിത്രം മാറ്റിയെഴുതും.. തീർച്ച!!

ഐഫോൺ എക്‌സ്

സംഭവം ഐഫോൺ ഒക്കെ ആണെങ്കിലും ക്യാമറ നിലവാരത്തിൽ അഞ്ചാം സ്ഥാനത്ത് എത്താനാണ് യോഗം. ഐഫോണ്‍ X എത്തിയിരിക്കുന്നത് 12എംപി ഡ്യുവല്‍ ക്യാമറ സവിശേഷതകളോടെയാണ്. ഇതിന്റെ അപ്പര്‍ച്ചര്‍ f/1.8 വൈഡ്-ആങ്കിള്‍ ക്യാമറയിലും f/2.4 അപ്പര്‍ച്ചര്‍ ടെലിഫോട്ടോ ലെന്‍സിലുമാണ്. കുറഞ്ഞ ശബ്ദമുളള ഫോട്ടോകള്‍ക്ക് ക്യാമറ നല്‍കിയിരിക്കുന്നത് ക്വാഡ് LED ട്രൂ ടോണ്‍ ഫ്‌ളാഷ് ആണ്. പോര്‍ട്രറ്റ് മോഡിനെ പിന്തുണയ്ക്കുന്ന ഒരു വലിയ പോര്‍ട്രേറ്റ് മോഡ് സവിശേഷതയും ഈ ക്യാമറയില്‍ ഉണ്ട്, കൂടാതെ പോര്‍ട്രേറ്റിലെ ലൈറ്റ് മാറ്റാനും അനുവദിക്കുന്നു.

Best Mobiles in India

English Summary

Top 5 Camera Phones