വിവോ വി9: നിങ്ങളെ ആകര്‍ഷിക്കുന്ന അഞ്ച് സവിശേഷതകള്‍


ഐഫോണ്‍ X അടക്കമുളള ഫോണുകളെ അനുസ്മരിപ്പിക്കുന്ന നോച്ച് ഡിസ്‌പ്ലേയോടു കൂടി എത്തിയ ഫോണാണ് വിവോ വി9. 22,990 രൂപയില്‍ എത്തിയ ഈ ഫോണ്‍ മിഡ്‌റേഞ്ച് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസ്‌ലെസ് ഡിസ്‌പ്ലേയും അതു പോലെ ശ്രദ്ധേയമായ ക്യാമറ സെറ്റപ്പുമാണ് ഈ ഫോണില്‍ എടുത്തു പറയേണ്ട ഒന്ന്. 'Perfect Shot, Perfect view' എന്ന് വിവോയുടെ ടാഗ്‌ലൈനില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.

ഈ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വിവോ വി9 മികച്ച അനുഭവം കാഴ്ചവയ്ക്കുമെന്നു തന്നെയാണ് കമ്പനി ഉറപ്പു നല്‍കിയിരിക്കുന്നത്. വിവോ വി9ന്റെ ആഴത്തിലുളള വിലയിരുത്തലിനു ശേഷം സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും മികച്ച അഞ്ച് സവിശേഷതകള്‍ ഇവിടെ കൊടുക്കുന്നു.

എഡ്ജ്-ടൂ-എഡ്ജ് ഡിസ്‌പ്ലേ

വിവോ വി9ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x2280) ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ. 19:9 ആസ്‌പെക്ട് റേഷ്യോ സ്മാര്‍ട്ട്‌ഫോണിന്റെ മുന്നിലെ 90 ശതമാനവും ഉപയോഗിച്ചിരിക്കുന്നു. കമ്പനി ഇതിനെ ഫുള്‍വ്യൂ ഡിസ്‌പ്ലേ 2.0 എന്നു പറയുന്നുണ്ട്. വെബ് പേജുകള്‍ ബ്രൗസ് ചെയ്യാനും അതു പോലെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഈ ഉപകരണം വളരെ മികച്ചതാണ്. ഒപ്പം ഗയിമുകള്‍ കളിക്കാനും വൈഡ്-സ്‌ക്രീന്‍ വീഡിയോകള്‍ കാണാനും വളരെ നല്ലതാണ്.

24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

മുന്നിലെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 24എംപിയുളള സെല്‍ഫി ക്യാമറയ്ക്ക് f/2.0 അപ്പര്‍ച്ചറാണ്. ഇതില്‍ നിറങ്ങള്‍ വളരെ കൃത്യമാണ്. പിന്നില്‍ 16എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. സെക്കന്‍ഡറി സെന്‍സര്‍ അള്‍ട്രാ എച്ച്ഡിആര്‍ എന്ന പ്രത്യേകത നല്‍കും. ഇത് ഫോണിന്റെ പിന്നില്‍ ഇടതു ഭാഗത്തായാണ്. ഫോട്ടോകള്‍ മെച്ചപ്പെടുത്തുന്നതിന് AI ഉപയോഗിച്ചിരിക്കുന്നു. ബോക്കെയും അതു പോലെ ബാക്ഗ്രൗണ്ട് ബ്ലറും പോര്‍ട്രേറ്റ് ഷോര്‍ട്ടില്‍ നല്‍കുന്നു.

മൈക്രോ എസ്ഡി കാര്‍ഡ് ഉള്‍പ്പെടുത്തിയ ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്

ഇത് വിവോ വി9ന്റെ ഏറ്റവും മികച്ച സവിശേഷതകളില്‍ ഒന്നാണ്. ഹ്രൈബ്രിഡ് സിം/മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉളളതിനാല്‍ മൈക്രോ എസ്ഡി കാര്‍ഡിനോടൊപ്പം രണ്ട് സിംകാര്‍ഡ് സ്ലോട്ടും ഉപയോഗിക്കാം. 64ജിബിയാണ് ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256ജിബി വരെ സ്‌റ്റോറേജ്‌ വര്‍ദ്ധിപ്പിക്കാനും സാധിക്കും.

Funtouch OS അധിഷ്ഠിത ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ഫണ്‍ടച്ച് ഒഎസ് ഏറ്റവും മികച്ച സവിശേഷതയാണ് നല്‍കുന്നത്. ഒപ്പം വ്യക്തിഗത അറിയിപ്പുകള്‍ക്ക് നിയന്ത്രണം നല്‍കുകയും അതു പോലെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ Funtouch OSന് ആകര്‍ഷണീയമായ സവിശേഷതയാണ്. ഇതില്‍ ചലനത്തെ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങള്‍ വളരെ ഫലപ്രദമാണ്. 'Air unlock' എന്ന സവിശേഷത ഉപയോഗിച്ചും ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. കൂടാതെ 'Motobike mode' ഉപയോഗിച്ച് കോളുകള്‍ നിരസിക്കാനും ഒപ്പം നോട്ടിഫിക്കേഷനുകള്‍ നിരസിക്കാനും കഴിയും.

അമിതമായ വൈദ്യുതി ബിൽ, സഹിക്കാനാവാത്ത ശബ്ദം എന്നിവയൊക്കെ നിങ്ങളുടെ എസിയുടെ പ്രശ്നങ്ങളാണോ?

Most Read Articles
Best Mobiles in India
Read More About: vivo mobile smartphone

Have a great day!
Read more...

English Summary

Top 5 Features Of Vivo V9