ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ? ഈ 8 ഫോണുകൾ നിങ്ങൾക്ക് ധൈര്യമായി വാങ്ങാം!


ഏറ്റവും മികച്ച സ്മാർട്ഫോണിനായുള്ള അന്വേഷണം തുടങ്ങുകയാണെങ്കിൽ അതിവിടെയും എത്തുകയില്ല എന്നത് നമുക്കറിയാം. കാരണം ഏറ്റവും മികച്ച സ്മാർട്ഫോൺ എത്തട്ടെ, എന്നിട്ട് വാങ്ങാം എന്ന് നമുക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റില്ല. ഓരോ ദിവസം കഴിയുംതോറും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി അതിനൊത്ത മാറ്റങ്ങൾ ഓരോ പുതിയ ഫോണുകളിലും വന്നുകൊണ്ടിരിക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന വാക്കിന് പ്രസക്തി നഷ്ടമാവും. എന്നാലും നിലവിൽ ഏറ്റവും മികച്ച സ്മാർട്ഫോൺ എന്ന രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ചില സ്മാർട്ഫോൺ മോഡലുകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.

Advertisement

ഇവിടെ പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങൾക്ക് വാങ്ങാൻ പറ്റുന്ന 8 ഫോണുകളെ കുറിച്ചാണ്. വലിയ വിലയിലുള്ള ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളെ ഇവിടെ പറയുന്നില്ല. കാരണം എല്ലാ ആളുകൾക്കും ഒരുപോലെ വാങ്ങാൻ സാധിക്കുന്ന വിലയല്ല അവയ്ക്കുള്ളത് എന്നത് തന്നെ. അതിനാൽ ഒരു 8000 മുതൽ 18000 വരെ വിലക്കുള്ളിൽ വരുന്ന ഇന്ന് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള നിങ്ങൾക്ക് യാതൊരു പേടിയും കൂടാതെ വാങ്ങാൻ പറ്റുന്ന 8 ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

Advertisement

ഷവോമി മി A2

മികച്ച ക്യാമറ, മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ എന്നിവ ഒരേപോലെ കൂടിച്ചേരുന്ന ഒപ്പം ആൻഡ്രോയിഡ് വൺ ഫോൺ എന്ന സവിശേഷതയും മികച്ച ഡിസൈനും അതിലുപരി താങ്ങാവുന്ന വിലയുമാണ് ഷവോമി മി A2വിനെ ഈ ലിസ്റ്റിൽ എത്തിക്കുന്നത്. എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍.

ഷവോമി മി A2 പ്രധാന സവിശേഷതകൾ

4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. 4 ജിബി 64 ജിബി മോഡലിന് 16,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

നോക്കിയ 6.1 പ്ലസ്

സ്ഥിരം നോക്കിയ ഡിസൈനിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ രൂപകല്പനയാണ് ഫോണിനുള്ളത്. നോക്കിയ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴിയായിരിക്കും ഫോൺ ലഭ്യമാകുക. ഫോണിന്റെ വില വരുന്നത് 15,999 രൂപയാണ്. ഇതോടൊപ്പം തന്നെ നോക്കിയ 5.1 പ്ലസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നോക്കിയ 6.1 പ്ലസിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമെന്ന് താഴെ വായിക്കാം.

നോക്കിയ 6.1 പ്ലസ് പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.

ഷവോമി പൊക്കോ F1

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഷവോമി പൊക്കോ F1 പ്രധാന സവിശേഷതകൾ

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിൻക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 20,999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ഇതിനായി പ്രത്യേക പേജ് ഫ്ലിപ്പ്കാർട്ടിൽ വന്നിട്ടുമുണ്ട്.

ഓപ്പോ റിയൽ മീ 2

8,990 രൂപയുടെയും 10,990 രൂപയുടെയും രണ്ടു മോഡലുകളാണ് ഓപ്പോ റിയൽ മീ 2 മോഡലിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 10000 രൂപക്ക് താഴെയുള്ള ഫോണുകളുടെ മത്സരം വേറൊരു തലത്തിൽ എത്തുമെന്ന് ഉറപ്പിക്കാം. നിലവിലെ 10000 രൂപ നിരയിലുള്ള ഫോണുകളിൽ ഏറ്റവുമധികം വിൽപ്പന നടത്തുന്ന ഫോണുകളായ ഷവോമി റെഡ്മി നോട്ട് 5, അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി റിയൽമീ 2 ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 3 ജിബി റാം, 32 ജിബി മെമ്മറി മോഡലിന് 8,990 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 10,990 രൂപയുമാണ് വിലവരുന്നത്.

ഓപ്പോ റിയൽ മീ 2 പ്രധാന സവിശേഷതകൾ

Snapdragon 450 പ്രൊസസർ കരുത്തിൽ എത്തുന്ന ഫോണിൽ റാം ഓപ്ഷനുകൾ മുകളിൽ പറഞ്ഞപോലെ 3 ജിബി റാമും 4 ജിബി റാമും ആണ്. അതുപോലെ മെമ്മറി 32 ജിബിയും 64 ജിബിയും. 6.2 ഇഞ്ചിന്റെ 720x1520 പിക്‌സൽസിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 88.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലെത്തുന്ന ഡിസ്പ്ളേ വരുന്നത് 19:9 ആസ്പെക്ട് റെഷിയോവിൽ ആണ്. റകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന് ഉള്ളത്. f/2.2 അപ്പേർച്ചറോട് കൂടിയ 13 മെഗാപിക്സലിന്റെ ഒരു സെൻസറും f/2.4 അപ്പേർച്ചറോട് കൂടിയ 2 മെഗാപിക്സൽ സെൻസറും കൂടിച്ചേർന്നതാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/2.2 അപ്പേർച്ചറോട് കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

ഓണർ 7c

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ എന്ന ആശയമാണ് ഇന്ന് ഇന്ത്യയിൽ ചെറുതും വലുതുമായ എല്ലാ സ്മാർട്ഫോൺ കമ്പനികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏതൊരു സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളവും 9,999 രൂപ എന്നത് ഒരു മാന്ത്രിക സംഖ്യയാണ്. ഈ വിലയിൽ മികച്ച സവിശേഷതകൾ നൽകിക്കൊണ്ട് വൻവിജയം നേടിയ ഷവോമി ഫോണുകളുടെ മാത്രകയാണ് ഇപ്പോൾ എല്ലാ ഫോണുകളും പിൻപറ്റിക്കൊണ്ടിരിക്കുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയ ഫോണാണ് വാവേയുടെ സബ് ബ്രാൻഡായ ഓണർ അവതരിപ്പിച്ച ഓണർ 7C. 32 ജിബി 3 ജിബി മോഡലിന് 9999 രൂപയും 64 ജിബി 4 ജിബി മോഡലിന് 11999 രൂപയുമാണ് വിലവരുന്നത്.

ഓണർ 7c പ്രധാന സവിശേഷതകൾ

9,999 രൂപ എന്ന മാന്ത്രിക വിലയിൽ ഒതുങ്ങി നിന്നുകൊണ്ട് ഒരുപിടി മികച്ച സവിശേഷതകളാണ് കമ്പനി ഓണർ 7Cയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഡ്യുവൽ സിം, ആൻഡ്രോയിഡ് ഓറിയോ, ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 5.99 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450പ്രൊസസർ, 3 ജിബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.

ഷവോമി റെഡ്മി നോട്ട് 5 പ്രൊ/ റെഡ്മി നോട്ട് 5

ഷവോമി റെഡ്മി നോട്ട് 5 പ്രൊയെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം രാജ്യത്ത് ഏറ്റവുമധികം വിറ്റൊഴിഞ്ഞ മോഡലാണ് റെഡ്മി നോട്ട് 5 സീരീസിൽ പെട്ട പ്രൊ മോഡലും സാധാരണ മോഡലും. അതുകൊണ്ട് തന്നെ ഈ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട മോഡലാണ് ഈ ഫോൺ. 14999 രൂപ മുതലാണ് വില തുടങ്ങുന്നത്. ഇതോടൊപ്പം തന്നെ 9999 രൂപ മുതൽ വില തുടങ്ങുന്ന റെഡ്മി നോട്ട് 5 കൂടെ പരിഗണിക്കാവുന്നതാണ്.

റെഡ്മി നോട്ട് 5 പ്രൊ പ്രധാന സവിശേഷതകൾ

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ആണ് സ്‌ക്രീനിൽ ഉള്ളത്. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസറിന്റെ ശേഷി 1.8Ghz ആണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്കു പുറമേ ഷവോമിയുടെ ശക്തിയേറിയ എംഐയു ഉപയോഗിച്ച് ഫോണ്‍ തുറക്കാം. 12എംപി/5എംപി ക്യാമറയാണ് പിന്നില്‍. എന്നാല്‍ സെല്‍ഫി ക്യാമറ 20എംപിയും. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അസൂസ് സെൻഫോൺ മാക്സ് M1 പ്രൊ

18:9 അനുപാതത്തിലുളള 5.99 ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. മെറ്റല്‍ ബോഡി ഡിസൈനുളള ഫോണിന് 180 ഗ്രാം ഭാരമാണുളളത്. 3 ജിബി, 4 ജിബി വേരിയന്റുകളില്‍ 13 എംപി റിയര്‍ ക്യാമറയും അതേസമയം 5 എംപി സെന്‍സറുളള സെല്‍ഫി ക്യാമറയ്ക്ക് ഫ്‌ളാഷ് ലൈറ്റും ഉണ്ടാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട്-ഓഫ്-ബോക്‌സില്‍ റണ്‍ ചെയ്യുന്ന ഫോണാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1. 10,999 രൂപയാണ് ഫോണിന് വില വരുന്നത്.

അസൂസ് സെൻഫോൺ മാക്സ് M1 പ്രൊ പ്രധാന സവിശേഷതകൾ

ഈ ഫോണില്‍ ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡാണുളളത്. രണ്ട് സിം കാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. 5000എംഎംച്ച് ബാറ്ററിയാണ് ഫോണില്‍. 199 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 34.1 ദിവസം 4ജി സ്റ്റാന്‍ഡ്‌ബൈ, 25.3 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. 4ജി വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

Best Mobiles in India

English Summary

Top 8 Android Phones You Can Buy Now.