ഈ ഗെയിമുകൾ കളിക്കരുത്.. കളിച്ചാൽ നിങ്ങൾ ഇതിന് അടിമപ്പെടും.. തീർച്ച..


ഗെയിമിംഗ് പലപ്പോഴും നമ്മുടെ കയ്യിൽ നിന്നും വിട്ടുപോകാറുണ്ട്. അതായത് നമ്മൾ വിചാരിച്ച പോലെ ഒഴിവാക്കാൻ പറ്റാതെ അതിൽ തന്നെ സമയം മൊത്തം ചിലവാക്കേണ്ടി വരുന്ന അവസ്ഥ പല ഗെയിംസ്ന്റെ കാര്യത്തിലും ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ നല്ല ഹാഡ്കോർ ആയ ഗെയിമിംഗ് ആരാധകർക്ക് വേണ്ടി 10 ആൻഡ്രോയിഡ് ഗെയിമുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. Clash Royale

ക്ലാഷ് റോയൽ ഡൌൺലോഡ് ചെയ്യാനും കളിക്കാനും സൗജന്യമാണ് എന്നത് അടക്കം ഏറെ സവിശേഷതകൾ ആണ് ഈ ഗെയിമിന് അവകാശപ്പെടാനുള്ളതും ഇതിനെ പ്രശസ്തമാക്കുന്നതും. പ്രശസ്തമായ ക്ലാഷ് ഓഫ് ക്ളാനിന്റെ പിന്നിലുള്ള അതേ ഡവലപ്പറായ സൂപ്പർ സെല്ലിന്റെ തന്നെയാണ് ഈ ഗെയിമും. സംഘത്തിന്റെ ഡസൻ കണക്കിന് കാർഡുകൾ ശേഖരിക്കുകയും പുതുക്കുകയും ചെയ്യുക, പ്രതിരോധിക്കുക തുടങ്ങി ഏറെ രസകരമായ ഈ ഗെയിം ഒരിക്കൽ കളിച്ചാൽ പിന്നെ നമ്മൾ വിടില്ല.

2. Vainglory

ഈ ഗെയിം ആദ്യം iOS ൽ പുറത്തിറങ്ങിയതാണ്. പിന്നീട് ആൻഡ്രോയിഡ് വേണ്ടി കൂടെ ഇറക്കുകയായിരുന്നു. ഇത് ഒരു ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിമാണ് എങ്കിലും ആരാധകർ ഏറെയാണ് ഇതിനും. ഇവിടെ നിങ്ങൾക്ക് സൌജന്യമായി പ്ലേ ചെയ്യുവാൻ മറ്റു സുഹൃത്തുക്കളുമായി ചേരാവുന്നതാണ്, 3 പേർ ചേർന്ന് മൾട്ടിപ്ലേയർ ഓൺലൈൻ ആയി എതിരെ 3 പേർ വരുന്ന രീതിയിൽ കളിക്കാം. ശത്രുക്കളായ വെയ്ൻ ക്രിസ്റ്റലുകളെ നശിപ്പിക്കുന്നതിലൂടെയാണ് കളി നീങ്ങുക.

3. Badland

ഈ ഗെയിമിനെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തികൊടുക്കണം എന്ന് തോന്നുന്നില്ല. നിലവിൽ ആൻഡ്രോയിഡിൽ ഏറ്റവുമധികം ആളുകൾ കളിച്ചിട്ടുള്ള ഗെയിമുകളിൽ ഒന്നാണ് ഇത്. ഗെയിമിന്റെ ചിത്രങ്ങൾ കണ്ടാൽ തന്നെ ആരും കയറി ഡൗൺലോഡ് കൊടുത്തുപോകും. വളരെ എളുപ്പമുള്ള ഗെയിംപ്ളേ ആണ് ഈ ഗെയിമിനുള്ളത് എന്നതും ഏതൊരാളെയും ആകർഷിക്കുന്ന ഘടകമാണ്. എന്നാൽ അത്യാവശ്യത്തിന് കടുത്ത ലെവലുകളുമുണ്ട്

4. Doodle Army 2 : Mini Militia

ഈ ഗെയിം പ്രത്യേകിച്ച് ആരെയും പരിചയപ്പെടുത്തണം എന്നില്ല. കാരണം നമ്മുടെ നാട്ടിൽ അടക്കം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കളിക്കുന്ന ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗെയിം ആണിത്. മൾട്ടി പ്ലെയർ ആയി കളിക്കാവുന്ന ഏറെ അടിമപ്പെടുന്ന ഒരു ചെറിയ വലിയ ആക്ഷൻ ഗെയിം.

5. Subway Surfers

ഇതും നേരത്തെ പറഞ്ഞ പോലെ ആളെ അടിമപ്പെടുത്തുന്ന മുഴുവൻ സമയവും ഗെയിം കളിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗെയിം തന്നെയാണ്. ഇത് കളിക്കാത്ത ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ വളരെ കുറവായിരിക്കുമല്ലോ. എന്താണ് ഗെയിം പ്ളേ എന്നത് ഇവിടെ പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ട് എന്നും തോന്നുന്നില്ല.

6. Rayman Adventures

ഒരുവിധം എല്ലാവർക്കും പരിചയമുണ്ടാവാൻ സാധ്യതയുള്ള ക്ലാസ്സിക്ക് Platform ഗെയിമാണ് Rayman. ഈ സീരീസിൽ ഒന്നല്ല, ഒരുപാട് ഗെയിമുകൾ ഉണ്ട് എന്നുമാത്രമല്ല, പലതു ഫ്രീ വേർഷനും പൈഡ് വേർഷനും ലഭ്യമാണ് എന്നതും കൂടുതൽ പേർക്ക് ഈ ഗെയിം കളിക്കുന്നതിന് എളുപ്പമാക്കുന്നുണ്ട്. ഇതിൽ ഏത് ഗെയിം വെച്ച് വേണമെങ്കിലും നിങ്ങൾക്ക് കളിച്ചുതുടങ്ങാവുന്നതാണ്.

7. Leo's Fortune

ഒരുപക്ഷെ Badlandനേക്കാൾ മികച്ച ഗെയിം ആയി എനിക്ക് ഇതിനെ തോന്നിയിട്ടുണ്ട്. അത്രക്കും ഗംഭീര വിഷ്വൽസും ഗെയിംപ്ലേയുമാണ് ഈ ഗെയിമിനുള്ളത്. പക്ഷെ ഫ്രീ വേർഷൻ ലഭ്യമല്ല എന്ന ഒരൊറ്റ പ്രശ്നമേ ഉള്ളൂ. ഒരു എപ്പിസോഡ് എങ്കിലും അവർക്ക് സൗജന്യമായി നൽകാമായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. കാരണം കളിച്ചു തുടങ്ങിയാൽ തീർച്ചയായും നമ്മൾ അടുത്ത ലെവൽ വാങ്ങുന്ന അവസ്ഥയിലാകും. അത്രക്കും മനോഹരമാണ് ഈ ഗെയിം. ഫ്രീ വേർഷൻ ഇല്ലാതിരുന്നിട്ട് കൂടി ഈ ഗെയിം ലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

8. Limbo

ഹൊറർ ഗെയിമുകളുടെ കൂട്ടത്തിൽ എടുത്തുപറയേണ്ട ഗെയിം ആണ് ഇത്. ഹൊറർ മാത്രമല്ല ഏറെ അടിമപ്പെടുത്തുന്നതും ആണ് ഈ ഗെയിം. തന്റെ നഷ്ടപ്പെട്ട സഹോദരിയെ തിരയുന്ന ഒരു കഥാപാത്രമായാണ് നമ്മൾ ഇതിൽ കളിക്കുക. ഓരോ പസ്സിലുകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് നീങ്ങും. ഈ ഗെയിം ഹെഡ്സെറ്റ് ഉപയോഗിച്ചു കളിച്ചുനോക്കുകയാണെങ്കിൽ ഒന്നുകൂടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം നമുക്ക് ലഭിക്കും. സംഗീതവും പശ്ചാത്തലവുമെല്ലാം തന്നെ ഒരു പ്രത്യേക ഹൊറർ മൂഡ് ഉണ്ടാക്കിയെടുക്കും.

9. Candy Crush Saga

ആളെ ഫോണിൽ നിന്നും പിടിവിടാതെ സൂക്ഷിക്കുന്ന മറ്റൊരു ഗെയിം. എത്ര കളിച്ചാലും അടുത്തത് അടുത്തത് എന്ന് തോന്നിപ്പിച്ച് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഈ ഗെയിം നമ്മളും കുറേ കളിച്ചിട്ടുണ്ടാകുമല്ലോ. ചിലരൊക്കെ മക്കളോട് ഈ ഗെയിം കളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം എന്താണെന്ന് മനസ്സിലായല്ലോ. അത്രക്കും അടിമപ്പെടുത്തുന്നത് തന്നെയാണ് ഈ ഗെയിം.

TWRP എന്നാൽ എന്ത്? ഇത് ഉപയോഗിച്ച് ബാക്കപ്പ്, റീസ്റ്റോർ, ഫ്ലാഷ് ചെയ്യുന്നത് എങ്ങനെ?

10. Temple Run

ആൻഡ്രോയ്ഡ് ഗെയിമുകളുടെ ആദ്യകാലത്ത് വന്ന എന്നാൽ ഇന്നും ആളുകൾ കളിക്കുന്ന ഒരു ഗെയിം. ഇത് കളിക്കാത്ത ആളുകൾ വിരളമായിരിക്കും. ഒരുപാട് വേർഷനുകൾ ഇറങ്ങിയിട്ടുണ്ട് ഈ ഗെയിമിന്. അവയിൽ എല്ലാം തന്നെ നമ്മെ മുന്നോട്ട് മുന്നോട്ട് എന്നും പറഞ്ഞു കൂടുതൽ ഓടാൻ കൂടുതൽ കോയിൻസ് നേടാൻ പ്രേരിപ്പിക്കുന്നവ തന്നെയാണ്.

Most Read Articles
Best Mobiles in India
Read More About: android games mobile smartphone

Have a great day!
Read more...

English Summary

Top Android Addictive Games