ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ ആന്‍ഡ്രോയിഡിന്റെ ഈ സവിശേഷതകള്‍


മൊബൈല്‍ ഫോണുകള്‍ക്കായുളള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഇതില്‍ ലിനക്‌സ്, ചില ലൈബ്രറികള്‍, ജാവയുടെ ഒരു പ്ലാറ്റ്‌ഫോം, ചില ആപ്ലിക്കേഷനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

Advertisement

ഓരോ ദിവസവും സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ കൂടുതല്‍ ശക്തിമായി വരുകയാണ്, അതായത് സോഷ്യല്‍ മീഡിയ ചെക്ക് ചെയ്യാനും, ഇമെയിലുകള്‍ അയക്കാനും, കോളുകള്‍ വിളിക്കാനും എന്നിങ്ങനെ.

Advertisement

ആന്‍ഡ്രോയിഡിലെ പല സവിശേഷതകളും നിങ്ങള്‍ അറിയാതെ പോകുന്നത് എന്നു പറയുന്നത് വളരെ ശരിയാണ്. ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ലിസ്റ്റ് ഞങ്ങള്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

വോയിസ് സര്‍ച്ച്‌

എല്ലാ ഉപയോക്താക്കള്‍ക്കും ഈ ട്രിക്‌സ് അറിയണമെന്നില്ല, സ്‌ക്രീന്‍ ഓഫ് ആയാല്‍ കൂടിയും ചില ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 'OK Google' എന്നു പറയുന്നതിലൂടെ വോയിസ് സര്‍ച്ച് ഉപയോഗിക്കാം. ഈ സംവിധാനം മൊബൈലില്‍ മാത്രമേ ചെയ്യാന്‍ കഴിയൂ.

അതിനായി Google Settings> Search and Google Now> Voice> OK Google Detection> Always On എന്നു ചെയ്യുക.

നഷ്ടപ്പെട്ട ഫോണ്‍ ടേണ്‍ ഓഫ് അല്ലെങ്കില്‍ റീസെറ്റ് ചെയ്യുക

നഷ്ടപ്പെട്ട ഫോണ്‍ അപരിചിതരുടെ കൈയ്യില്‍ എത്തിയാല്‍ പിന്നെ പറയണ്ടല്ലോ? അങ്ങനെ സംഭവിച്ചാല്‍ പെട്ടന്നു തന്നെ ഫോണിലെ എല്ലാ ഡാറ്റകളും ഡിലീറ്റ് ചെയ്യാം. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്ന സവിശേഷതയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ സവിശേഷത ആക്ടിവേറ്റ് ചെയ്യാനായി Settings> Security> Phone Management എന്നു ചെയ്യുക. അതിനു ശേഷം ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൈറ്റ് ആക്‌സസ് ചെയ്യാം.

നിങ്ങളുടെ സ്വന്തം ഡാര്‍ക്ക് തീം സജീവമാക്കുക

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഇപ്പോള്‍ ഡാര്‍ക്ക് തീം ഉപേക്ഷിച്ചു. എന്നിരുന്നാലും നിങ്ങള്‍ക്ക് സ്വന്തമായി ഇന്‍-ഹൗസ് ഡാര്‍ക്ക് തീം സൃഷ്ടിക്കാം. അതിനായി Settings> Accessibility> Inverted Rendering എന്നതിലേക്ക് പോവുക.

മറ്റു ഉപകരണങ്ങളില്‍ നിന്നും ക്രോം ടാബ് ആക്‌സസ് ചെയ്യാം

ക്രോം ഒരു ഡീഫോള്‍ട്ട് ബ്രൗസറായി ഉപയോഗിച്ചാല്‍ മറ്റു ഫോണുകളിലും ടാബ്ലറ്റുകളിലും ക്രോം ടാബുകള്‍ ആക്സ്സ് ചെയ്യാന്‍ കഴിയും.

നിങ്ങള്‍ ക്രോമിലേക്ക് കണക്ട് ചെയ്ത് ഒരു പുതിയ ടാബ് തുറക്കുമ്പോള്‍ 'Recent tabs' എന്ന ഓപ്ഷന്‍ സ്‌ക്രീനിന്റെ താഴെ വലതു വശത്തായി കാണും. അതില്‍ ടാപ്പു ചെയ്താല്‍ നിങ്ങള്‍ മറ്റു ഉപകരണങ്ങളിലേക്കു തുറന്ന url കാണാം.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അയയ്ക്കാം

ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏറ്റവും വേണ്ട ഒരു ടിപ്‌സാണ് ഇത്. നഷ്ടപ്പെട്ട ഫോണ്‍ മറ്റുളളവര്‍ എടുക്കുകയാണെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ വച്ച് ഫോണില്‍ ഒരു മെസേജ് അയയ്ക്കാം. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജറിലെ അതേ സവിശേഷത പോലെ തന്നയാണ് ഇതും. എന്നാല്‍ ഇതില്‍ നിങ്ങള്‍ ഒരു സുരക്ഷ സജ്ജമാക്കേണ്ടതുണ്ട്.

അതിനായി Settings> Security> Lock Screen എന്നിവയില്‍ പോവുക.

വേഗമാകട്ടേ! ഏറ്റവും പുതിയ ഐഫോണുകള്‍ വാങ്ങാന്‍ മികച്ച സമയം

ഡോക്യുമെന്റ് സ്‌കാനര്‍

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരു സ്‌കാനര്‍ ആയി ഉപയോഗിക്കണമെങ്കില്‍ അതിന് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഡോക്യൂമെന്റിന്റെ ഒരു ഫോട്ടോ എടുത്ത് ഇമേജ് ആയി സേവ് ചെയ്യുകയോ അല്ലെങ്കില്‍ അത് പരിവര്‍ത്തനം ചെയ്യാന്‍ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുകയും ചെയ്യാം.

ഇതു കൂടാതെ ഇതിനു മികച്ച ആപ്ലിക്കേഷനുകളും ഉണ്ട് അതായത് ക്യാമറസ്‌കാനര്‍ അല്ലെങ്കില്‍ എവര്‍നോട്ട്.

ഒരു വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ആക്കാം

നിങ്ങളുടെ മൊബൈല്‍ ഒരു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയാവുന്നവര്‍ ഏറെയാണ്. ലോലിപോപ്പ് മുതല്‍ മാര്‍ഷ്മലോയില്‍ വരെ ഇതു ചെയ്യാന്‍ എളുപ്പത്തില്‍ കഴിയും. അങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് മറ്റു ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം.

അതിനായി Settings> More> Share Connection and Mobile hotspot എന്നു ചെയ്യുക.

കോംപസ് ആന്റ് ബാരോമീറ്റര്‍

നിങ്ങളുടെ ഫോണിലെ വിവിധ സെന്‍സറുകളെ നിങ്ങള്‍ക്കറിയാമല്ലോ? വടക്ക് തെക്ക് ദിശ മാത്രമല്ല അറിയാന്‍ സാധിക്കുന്നത്, സ്മാര്‍ട്ട് കോംപസ് അല്ലെങ്കില്‍ AndroiTS Compass Free പോലുളള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ ഒരു കോംപസ് ആയി മാറ്റാനും സാധിക്കും. ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലെ ബാരോമീറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈലിനെ പോര്‍ട്ടബിള്‍ വെതര്‍ സ്‌റ്റേഷനാക്കി (Portable Weather Station) മാറ്റാം.

ബാര്‍കോഡ് സ്‌കാനര്‍

ഫോണിന്റെ ക്യാമറയാണ് ഇവിടേയും ഉപയോഗിക്കുന്നത്. ബാര്‍കോഡ് സ്‌കാനര്‍ ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ തന്നെ ബാര്‍കോഡ് സ്‌കാനര്‍ ആക്കാം. ഒരു QR കോഡും ബാര്‍കോഡു ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഫിറ്റ്‌നെസ് ട്രാക്കര്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ധാരാളം സെന്‍സറുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ നടത്തം അല്ലെങ്കില്‍ റണ്ണിംഗ് റൂട്ടുകള്‍ കൂടാതെ മറ്റു പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ കഴിയും. ഇനി നിങ്ങള്‍ക്ക് ഒരു റിസ്റ്റ് വാച്ചിന്റേയോ വസ്ത്രത്തില്‍ കൊളുത്തി വയ്ക്കുന്ന ഉപകരണത്തിന്റേയോ ആവശ്യമില്ല.

Best Mobiles in India

English Summary

Top Android Features You Have Never Heard Of