ഒരു ടാപ്പിലൂടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗം ലളിതമാക്കാം


ആന്‍ഡ്രോയിഡിനെ സോഫ്റ്റ്‌വയറുകളുടെ താരം എന്നു വേണമെങ്കില്‍ പറയാം. ഓപ്പണ്‍ പ്ലാറ്റ്‌ഫോം ആയതു കൊണ്ട് പലതരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം എന്നതാണ് ആന്‍ഡ്രോയിഡിന്റെ ഗുണം.

Advertisement

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ പോകുന്ന പല സവിശേഷതകളും ഉണ്ട്. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപയോഗം ലളിതവും എളുപ്പവുമാക്കുന്നു.

Advertisement

ഈ താഴെ പറയുന്ന ടിപ്‌സുകള്‍ അറിഞ്ഞാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപയോഗം എളുപ്പമാക്കാം.

ആപ്ലിക്കേഷന്‍ ക്രമീകരണങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന് നോട്ടിഫിക്കേഷന്‍ ദീര്‍ഘനേരം അമര്‍ത്തുക

എല്ലാവര്‍ക്കും അറിയാം നോട്ടിഫിക്കേഷന്‍ മെസേജ് ഒരു വശത്തേക്ക് നീക്കുകയാണെങ്കില്‍ അത് അപ്രത്യക്ഷമാകും. നിങ്ങളുടെ വിരല്‍ അമര്‍ത്തിയാല്‍ മറ്റു കാര്യങ്ങളും ചെയ്യാനാകും, അതായത് വലതു വശത്ത് ദൃശ്യമാകുന്ന ബട്ടണുകളില്‍ ഒന്നു തിരഞ്ഞെടുക്കുക. ഇത് ലോക്ക് സ്‌ക്രീനിലും നോട്ടിഫിക്കേഷന്‍ ബാറിലും ചെയ്യാം. 'All Catagories' എന്ന ഓപ്ഷന്‍ നിങ്ങള്‍ കാണും. ഇത് ചോദ്യം ചെയ്യപ്പെട്ട ആപ്ലിക്കേഷനുമായുളള നോട്ടിഫിക്കേഷന്‍ ക്രമീകരണത്തിലേക്ക് നിങ്ങളെ കൊണ്ടു വരും. എന്നിരുന്നാലും ചില മാനുഫാക്ചര്‍ യൂസര്‍ ഇന്റര്‍ഫേസുകള്‍ ഇത് അനുവദിക്കില്ല അതായത് EMUI, ഹുവാവേ/ ഹോണറിന്റെ UI എന്നിവ.

രണ്ട് ഫിങ്കറുകള്‍ താഴേക്ക് സ്ലൈഡ് ചെയ്താല്‍ പെട്ടന്ന് ക്രമീകരണങ്ങള്‍ ആക്‌സസ് ചെയ്യാം

ജെല്ലി ബീന്‍ ചുറ്റുവട്ടത്ത് ഉളളതു കൊണ്ട് ഈ ട്രിക്ക് ഇവിടെ നിലനിന്നിരുന്നു. ഇത് ഒഴിവാക്കാനായി നോട്ടിഫിക്കേഷനില്‍ പോയി ക്വിക്ക് ഷോര്‍ട്ട് മെനു ആക്സ്സ് ചെയ്ത് മുകളില്‍ നിന്നും രണ്ട് വിരലുകള്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. എന്നാല്‍ ഒരു വിരല്‍ സ്വയിപ് ചെയ്താല്‍ ആദ്യം ആപ്പ് നോട്ടിഫിക്കേഷനില്‍ പോയാല്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ ആക്‌സ് ചെയ്യാം. അതായത് വൈഫൈ, ബ്ലൂട്ടൂത്ത്, മൊബൈല്‍ ഡാറ്റ, ഏറോപ്ലേന്‍ മോഡ്, കാസ്റ്റ്, സ്‌ക്രീന്‍ എന്നിവ.

കൂടുതല്‍ ഓപ്ഷനുകള്‍ക്കായി

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എത്തിയതിനു ശേഷം സാധാരണ കോപ്പി/ പേസ്റ്റ് ഓപ്ഷനുകള്‍ അപ്‌ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ഒരു പദമോ, വാചകമോ തിരഞ്ഞെടുത്ത് അമര്‍ത്തിപ്പിടിക്കുക, നിങ്ങളുടെ സന്ദര്‍ഭത്തിനനുസരിച്ച്, അതായത് വെബ്‌സൈറ്റ്, എഡിബിള്‍ ഡോക്യുമെന്റ് , ഫോണ്‍ നമ്പര്‍ എന്നിവ അനുസരിച്ച് കോപ്പി/ ഷെയര്‍ ചെയ്യാം, വെബില്‍ ടെക്സ്റ്റുകള്‍ തിരഞ്ഞെടുക്കാം, കോണ്‍ടാക്റ്റുകള്‍ സേവ് ചെയ്യാം, ഗൂഗിള്‍ അസിസ്റ്റന്റിലൂടെ ട്രാന്‍സ്‌ലേറ്റ് ചെയ്യാം. ഇവയെല്ലാം സ്‌ക്രീന്‍ ഉപേക്ഷിക്കാതെ തന്നെ ചെയ്യാവുന്നതാണ്

സേഫ് മോഡ് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം

സേഫ് മോഡ് എളുപ്പത്തില്‍ തന്നെ ഫോണില്‍ ആക്‌സസ് ചെയ്യാം. അതിനായി നിങ്ങളുടെ ഫോണിന്റെ പവര്‍ ബട്ടണ്‍ കുറച്ചു നേരം അമര്‍ത്തിപ്പിടിക്കുക. ടേണ്‍-ഓഫ് ഓപ്ഷന്‍ കണ്ടാലുടന്‍ അതില്‍ ലോംഗ് പ്രസ് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറക്കുകയും, സേഫ് മോഡില്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണോ എന്നു ചോദിക്കുകയും ചെയ്യും.

ക്രോമില്‍ ടാബുകളിലൂടെ നാവിഗേറ്റ് ചെയ്യാം

ക്രോമില്‍ നൂറുകണക്കിന് ടാബുകള്‍ തുറക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ അവയിലൂടെ നാവിഗേറ്റ് ചെയ്യാന്‍ എളുപ്പത്തില്‍ ഒരു മാര്‍ഗ്ഗമുണ്ട്. അതായത് കുറച്ചു സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങള്‍ തുറന്നിരുന്ന ടാബുകളുടെ എണ്ണം കാണിക്കുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ തുറന്നിരിക്കുന്ന എല്ലാ ടാബുകളും കാണാം.

വൺപ്ലസ് 6ന് പിറകിൽ ഗ്ലാസ് പാനൽ; അതും 5 തട്ടുകൾ കൊണ്ട് നിർമിച്ചത്

ഏതു സ്‌ക്രീനിലും സൂം ഇന്‍ ചെയ്യാം

സ്‌ക്രീനില്‍ രണ്ടു വിരലുകള്‍ വച്ച് സൂം ചെയ്യാന്‍ പല ആപ്ലിക്കേഷവിലും സാധിക്കും. എന്നാല്‍ ചില ആപ്ലിക്കേഷനുകളിലും സിസ്റ്റത്തിലും ഇത് അനുവദിക്കുന്നില്ല.

ഇത് ആക്ടിവേറ്റ് ചെയ്യാനായി Settings> Accessibility> Magnification Gusters എന്നതിലേക്ക് പോവുക. ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍, സൂം ഇന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മൂന്നു തവണ സ്‌ക്രീനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങള്‍ രണ്ടു വിരലുകള്‍ ഇടത്തോട്ടും വലത്തോട്ടും സ്ലൈഡ് ചെയ്യുക. ഇനി രണ്ടു വിരലുകള്‍ ഉപയോഗിച്ച് സൂം ക്രമീകരിക്കാം.

ഗൂഗിള്‍ കീബോര്‍ഡ് ചെറുതാക്കാം

നിങ്ങളുടെ കീബോര്‍ഡ് വലുതാണെങ്കില്‍, അതിന്റെ വ്യാപ്തി കുറയ്ക്കാനായി കുറച്ചു സെക്കന്‍ഡുകള്‍ 'എന്റര്‍ കീ' പ്രസ് ചെയ്യുക. അപ്പോള്‍ ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ ഒരു പുതിയ ഓപ്ഷന്‍ നിങ്ങളുടെ കീബോര്‍ഡില്‍ ദൃശ്യമാകും.

പ്ലിക്കേഷന്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യാം

ഹോം സ്‌ക്രീനില്‍ നിന്നും നേരിട്ട് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യാം. നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ കാണുന്ന ആപ്പില്‍ ദീര്‍ഘനേരം അമര്‍ത്തിയാല്‍, അണ്‍ഇന്‍സ്‌റ്റോള്‍ എന്ന പദം പ്രത്യക്ഷപ്പെടും. അങ്ങനെ നേരിട്ട് നിങ്ങള്‍ക്ക് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യാം.

ഗൂഗിള്‍ മാപ്പുകള്‍ സൂം ചെയ്യാം

ഗൂഗിളിന്റെ ഏറ്റവും മികച്ച ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്‌സ്. നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിന്റെ ഡിസ്‌പ്ലേ വലുതാണെങ്കില്‍ മാപ്പിന്റെ എല്ലാ ഭാഗങ്ങളും നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ പ്രയാസമായിരിക്കും പ്രത്യേകിച്ചും ഉപകരണം ഒരു കൈ കൊണ്ട് ഉപയോഗിക്കുമ്പോള്‍. നിങ്ങള്‍ അടുത്ത് കാണാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സൂം ചെയ്യുന്നതിനായി രണ്ടു പ്രാവശ്യം ടാപ്പ് ചെയ്യാം. തുടര്‍ന്ന് സൂം ചെയ്ത മാപ്പില്‍ നാവിഗേറ്റ് ചെയ്യാന്‍ ഒരു വിരല്‍ ഉപയോഗിക്കണം.

നിങ്ങള്‍ക്ക് സ്വന്തം ടച്ച് ജെസ്ചറുകള്‍ സൃഷ്ടിക്കാം

നിങ്ങള്‍ക്ക് സ്വന്തമായി ടച്ച് ജെസ്റ്ററുകള്‍ സൃഷ്ടിക്കാനും കഴിയും. ഈ ഒരൊറ്റ ആപ്‌സില്‍ തന്നെ ധാരാളം പുതിയ സവിശേഷതകള്‍ ഉണ്ട്. ഇത് സജ്ജീവമാക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ക്കാവശ്യമുളള ജെസ്റ്ററുകള്‍ നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം. ഫോണിന്റെ ബാറ്ററിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നു മനസ്സിലാക്കുക.

Best Mobiles in India

English Summary

Top Awesome Gestures To Improve Your Android User Experience