30000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങാവുന്ന 5 മികച്ച ക്യാമറ ഫോണുകൾ


30000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങാവുന്ന 5 മികച്ച ക്യാമറ ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. എന്നാൽ ഇവയെ ഒന്നും തന്നെ വെറും ക്യാമറ ഫോണുകൾ ആയി മാത്രം കാണേണ്ടതും ഇല്ല. എല്ലാ സവിശേഷതകൾ കൊണ്ടും സമ്പന്നവുമാണ് ഇവയിൽ ഓരോ മോഡലുകളും.

Advertisement

ഹോണർ വ്യൂ 10

2017 ഡിസംബറില്‍ ലണ്ടനില്‍ നടന്ന ഗ്ലോബല്‍ ലോഞ്ചിലാണ് ഓണര്‍ വ്യൂ 10 ആദ്യമായി പുറത്തിറക്കിയത്. നിങ്ങളുടെ ആദ്യ എഐ ഫോണ്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കിയിരിക്കുന്ന ഓണര്‍ വ്യൂ 10-ല്‍ ഹുവായി തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 970 എഐ ചിപ്‌സെറ്റാണ് ഉള്ളത്. മികച്ച ക്യാമറ അനുഭവം ഉപയോക്താക്കള്‍ക്ക് ഇത് പ്രദാനം ചെയ്യും. 29999 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. വണ്‍പ്ലസ് 5T-യ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓണര്‍ വ്യൂ 10-ന് കഴിയും.

Advertisement

എഐ സവിശേഷതയുള്ള ഫോണ്‍ അല്ല വണ്‍പ്ലസ്. അതുകൊണ്ട് തന്നെ എല്ലാം തികഞ്ഞ ഒരു ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ ഓണര്‍ വ്യൂ 10-നെ കാണാവുന്നതാണ്. ഇരട്ടക്യാമറ, 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഡിസ്‌പ്ലേ, ആവശ്യത്തിനുള്ള RAM, ആകര്‍ഷകമായ ലോഹ ബോഡി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.

ഫോണിലെ ആകർഷണമായ കിരിന്‍ 970 ചിപ്‌സെറ്റിന് മിനിറ്റില്‍ 2000 ചിത്രങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയും. മറ്റ് ഫോണുകളുമായി താരമത്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. വസ്തുക്കള്‍ പെട്ടെന്ന് തിരിച്ചറിയാനും വേഗത്തില്‍ ഫോട്ടോകള്‍ എടുക്കാനും എന്‍പിയു വ്യൂ 10-നെ പ്രാപ്തി നല്‍കുന്നു. 16 എംപി, 20 എംപി എന്നിങ്ങനെ പിറകിൽ ഡ്യുവൽ ക്യാമറയും 13 എംപി മുൻക്യാമറയും ആണ് ഫോണിനുള്ളത്.

Advertisement

വിവോ വി 9

24 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയോട് കൂടിയാണ് വിവോ എത്തുന്നത്. ഒപ്പം 19:9 എന്ന അനുപാതത്തിലുള്ള ഡിസ്‌പ്ലേയും 90 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും ഫോണിന് മുതൽക്കൂട്ടാണ്. സ്നാപ്ഡ്ഡ്രാഗൺ പ്രോസസറിൽ ആൻഡ്രോയിഡ് ഒറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തും ഈ മോഡലിന് ഉണ്ട്. വില 22990.

24 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദൃശ്യങ്ങളെ സ്വയം മനനസ്സിലാക്കി ചിത്രങ്ങളെടുക്കാൻ ഈ ക്യാമറ സഹായിക്കും. എടുത്ത ചിത്രങ്ങളെല്ലാം തന്നെ മനോഹരമായിരുന്നു. എല്ലാം തന്നെ തെളിച്ചമുള്ളവയും വ്യക്തതയുള്ളവയും ആയിരുന്നു.

Advertisement

പിറകിലെ ക്യാമറയിലെ 16 എംപിയുടെയും 5 എംപിയുടെയും രണ്ടു ലെൻസുകളും ചേർന്ന് ഒരുവിധം എല്ലാത്തരത്തിലുള്ള ചിത്രങ്ങളും എടുക്കാൻ സഹായിക്കുന്നുണ്ട്. Face Beauty video call, HDR, AR stickers, Portrait mode തുടങ്ങി എല്ലാ ഫീച്ചറുകളും ഈ ക്യാമറയിൽ ലഭ്യമാണ്. 4k യിൽ 30 എഫ് പി എസ്സിൽ എടുത്ത വീഡിയോ നിലവാരം പുലർത്തുന്നതായിരുന്നു.

നോക്കിയ 7 പ്ലസ്

6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 7 പ്ലസിന്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. 12എംപി 13എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുളളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 3800എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 25,999 രൂപയാണ് ഈ ഫോണിന്റെ വില.

Advertisement

രണ്ട് 12 എംപി പിൻ ക്യാമറകളോട് കൂടിയെത്തുന്ന ഫോണിൽ ഫോട്ടോഗ്രാഫി മനോഹരമാക്കാനുള്ള എല്ലാ സവിശേഷതകളും ഉണ്ട്. മികച്ച ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ഈ ക്യാമറ പര്യാപ്തമാണെന്ന കാര്യം ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. മുൻവശത്തുള്ള 16 എംപി ക്യാമറയും ഒട്ടും മോശമല്ല.

ഓപ്പോ എഫ് 7

25 മെഗാപിക്സൽ മുൻക്യാമറ, 16 മെഗാപിക്സൽ പിൻക്യാമറ, Beauty 2.0, റിയൽ ടൈം എച്.ഡി.ആർ. മോഡ്, സോണിയുടെ 576 സെൻസർ, വിവിഡ് മോഡ്, ഫേസ് അൺലോക്ക്, ആൻഡ്രോയിഡ് 8.1.0 ഓറിയോ വേർഷനിലുള്ള ColorOS 5.0, 19:9 അനുപാതത്തിലുള്ള 6.23 ഇഞ്ചിന്റെ 1080x2280 ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, നോച്ച്, 4ജിബി, 6ജിബി റാമുകൾ, 64ജിബി, 128ജിബി മെമ്മറി, 64 ബിറ്റ് ഒക്ട കോർ പ്രൊസസർ, 3400 mAh ബാറ്ററി എന്നിവയാണ് ഓപ്പോ F7ന്റെ പ്രധാന പ്രത്യേകതകൾ. വില 21990.

Advertisement

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച.

സെൽഫിയെടുക്കാൻ മുൻക്യാമറ 25 മെഗാപിക്സൽ കരുത്ത് പകരുമ്പോൾ പിൻക്യാമറയും ഒട്ടും മോശമല്ല. 16 മെഗാപിക്സലിന്റെ പിറകുവശത്തെ ക്യാമറ f/1.8 ൽ ഏത് ഇരുണ്ട വെളിച്ചത്തിൽ വരെ മനോഹരമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നതാണ്. ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും പിൻക്യാമറയിലുണ്ട്. ബൊക്ക എഫക്ട്സ്, പോർട്ടയ്റ്റ് ചിത്രങ്ങൾ എന്നിവയെല്ലാം തന്നെ മനോഹരമായി ഈ ക്യാമറയിലൂടെ പകർത്താനാകും.

എൽജി ജി 6

എല്‍ജി ജി6 പിന്തുണയ്ക്കുന്നത് എച്ച്ഡിആര്‍ 10 ആണ്. ഇത് ഈ ഫോണിന്റെ ഏറ്റവും എടുത്തു പറത്തക്ക സവിശേഷതയാണ്. 13 മെഗാപിക്സൽ ഇരട്ട പ്രൈമറി ക്യാമറകളാണ് ഫോണിനുള്ളത്. അതില്‍ 125 ഡിഗ്രി വൈഡ്-ആങ്കിള്‍ ലെന്‍സുമാണ്. 5എംപി മുന്‍ ക്യാമറയില്‍ 100 ഡിഗ്രി ഫീള്‍ഡ് ഓഫ് വ്യൂവുമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സ്നാപ് ഡ്രാഗൻ 821 പ്രോസസറിന്റെ കരുത്തും എൽജിക്ക് ഈ ക്യാമറക്ക് കൂടുതൽ ശക്തി പകരാൻ സഹായിച്ചിട്ടുണ്ട്. വില 25990 മുതൽ.

5.7ഇഞ്ച് QHD ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 13എംബി/5എംബി ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 4ജി, 3300എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു പ്രധാന സവിശേഷതകൾ.

Best Mobiles in India

English Summary

Top Camera Phones Under 30000 INR.