എന്നാ ഡിസൈനാ.. ! ഭാഗ്യമുണ്ടെങ്കിൽ ഈ ഫോണുകളൊക്കെ നമുക്ക് കാണാം!


മൊബൈൽ ഫോൺ ഡിസൈൻ രംഗത്ത് നിരവധി ഡിസൈനർമാർ ദിനംപ്രതി പല രീതിയിലുള്ള ആശയങ്ങളുമായി വന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഡിസൈനിനും കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ടെങ്കിലും ഇവയൊക്കെ എന്ന് നിലവിൽ വരും എന്നത് ഒരുറപ്പും പറയാൻ പറ്റില്ല. പക്ഷെ ഇത്തരത്തിൽ പണ്ട് വന്ന പല ഡിസൈനുകളും ഇന്ന് ഫോണുകളാണ് മാറിയിട്ടുള്ളതിനാൽ ഇപ്പോഴുള്ള ഈ ആശയങ്ങളിലേക്കുള്ള ദൂരം അകലെയല്ല. അത്തരത്തിൽ ഏറെ ആളുകൾ വരണമെന്നാഗ്രഹിക്കുന്ന ചില മാതൃകകൾ ഇതാ.

Advertisement

മൊബൈൽ സ്ക്രിപ്റ്റ്

നീളം കൂടിയ ഒരുതരം ഫോൺ. ഒറ്റ കാഴ്ചയിൽ ഒരു ബോക്സ് പോലെയൊക്കെ തോന്നിയേക്കാം. പക്ഷെ ഫോണിന് സൈഡിൽ നിന്നും വലിക്കാവുന്ന ഡിസ്പ്ലേ. കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും വലിയ സ്‌ക്രീനിൽ ആവാം.

Advertisement
ബ്ലാക്ക്ബെറി എമ്പതി

സ്ഥിരം ബ്ലാക്ക്ബെറി ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായ ഒരു രൂപമാണ് ഇവിടെ കാണാനാവുന്നത്. ട്രാൻസ്‌ക്ലുവന്റ് ആയിട്ടുള്ള കീബോർഡ് ഉൾപ്പെടെ മനോഹരമായ ഡിസൈൻ ആണ് ഈ ആശയം.

ബ്ലാക്ക് ലേബൽ Retroxis

കുറച്ചുമുമ്പേ രൂപപ്പെട്ട ഒരു ഡിസൈൻ ആണിത്. പക്ഷെ ഇപ്പോഴും അതേ ഭംഗിയുണ്ട്. ഇത്തരത്തിലുള്ള ചില ഫോൺ സങ്കൽപ്പങ്ങൾ നിലവിൽ വരുത്താനുള്ള ചില ശ്രമങ്ങൾ സാംസങിന്റെയും നോകിയയുടെയും ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

പ്രൊജക്ടർ ഫോൺ

പ്രൊജക്ടർ ഫോണുകൾ വന്നിട്ടുണ്ടെങ്കിലും ഇതൊരു വ്യത്യസ്ത ആശയമാണ്. പ്രത്യേക രീതിയിലുള്ള ഈ ഡിസൈൻ ആരെയും ആകർഷിക്കും എന്നുറപ്പ്.

വിരലിൽ കൂടെ നിയന്ത്രിക്കുന്ന മൊബൈൽ ഫോൺ

കൂടുതലൊന്നും പറയാനില്ല. ചിത്രത്തിൽ കാണുന്ന പോലെയുള്ള ഒരു ഡിസൈൻ. ഇങ്ങനെയൊന്ന് അല്ലെങ്കിലും ഇതിനു സമാനമായ ചിലതൊക്കെ അണിയറയിൽ പല കമ്പനികളും ഒരുക്കുന്നുണ്ട്.

കമ്പല

പേര് കേട്ട് ചിരി വരുമെങ്കിലും ഈ ആശയം കണ്ട് വാ പൊളിക്കും. ഹെഡ്‍ഫോൺ സങ്കല്പങ്ങൾക്കൊരു പൊളിച്ചെഴുത്താകും ഇത്തരം ഒരു ആശയം നടപ്പിലാകുകയാണെങ്കിൽ.

ലീഫ്

പേര് സൂചിപ്പിക്കുംപോലെ ഒരു സമ്പൂർണ്ണ ഹരിതഫോൺ. സോളാർ ചാർജിങ്ങ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒപ്പം അതിമനോഹരമായ ഒരു ഡിസൈനുമുള്ള ഫോൺ.

1000 ജിബി ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍; ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English Summary

Here have a look at some cool mobile phone concepts. Each are so stylish and elegant.