ഓപ്പോ F7നെ അതേ നിലവാരത്തിലുള്ള മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ത്?


നിലവിൽ ഒരു സ്മാർട്ട്ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതകളോടും കൂടിയാണ് ഈ മോഡൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സെൽഫി ക്യാമറകളിൽ നിലവിലുള്ള ഏറ്റവും മികച്ച പ്രത്യേകതകളോടെ 25 മെഗാപിക്സൽ മുൻക്യാമറയും എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുമടക്കം ഒട്ടനവധി കാര്യങ്ങൾ ഈ മോഡലിനെ കുറിച്ച്‌ പറയാനുണ്ട്. ഫോണിന്റെ പ്രധാനപ്പെട്ട 7 സവിശേഷതകൾ ചുവടെ പറയുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള 25 മെഗാപിക്സൽ മുൻക്യാമറ, റിയൽ ടൈം HDR

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഓപ്പോളുടെ ഈ ക്യാമറ സഹായിക്കും.

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടിഫൈ മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഓപ്പോളുടെ ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

19:9 അനുപാതത്തിലുള്ള സൂപ്പർ ഫുൾസ്ക്രീൻ 2.0

ഓപ്പോയുടെ ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. 2280 * 1080 പിക്സലിന്റെ 6.23 ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഒപ്പം ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

ഇത്തരത്തിലൊരു സ്‌ക്രീനിലൂടെ വിഡിയോ, ഗെയിംസ് എന്നിവ വിശാലമായ ഡിസ്‌പ്ലേയിൽ ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം ചിത്രങ്ങളും ഫോട്ടോ എടുക്കലും എല്ലാം തന്നെ കൂടുതൽ ഭംഗിയായി കൂടുതൽ സ്ഥലത്ത് ചെയ്യാൻ കഴിയും.

പിറകിലെ ക്യാമറ ഉപയോഗിച്ച് വരെഎടുക്കാവുന്ന പോർട്ടയ്റ്റ് ചിത്രങ്ങൾ

സെൽഫിയെടുക്കാൻ മുൻക്യാമറ 25 മെഗാപിക്സൽ കരുത്ത് പകരുമ്പോൾ പിൻക്യാമറയും ഒട്ടും മോശമല്ല. 16 മെഗാപിക്സലിന്റെ പിറകുവശത്തെ ക്യാമറ f/1.8 ൽ ഏത് ഇരുണ്ട വെളിച്ചത്തിൽ വരെ മനോഹരമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നതാണ്.

ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും പിൻക്യാമറയിലുണ്ട്. ബൊക്ക എഫക്ട്സ്, പോർട്ടയ്റ്റ് ചിത്രങ്ങൾ എന്നിവയെല്ലാം തന്നെ മനോഹരമായി ഈ ക്യാമറയിലൂടെ പകർത്താനാകും. ഫോണിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ കരുത്ത് ഇവിടെയും ശക്തിപകരും.

ഫേസ് അൺലോക്ക്, ColorOS 5.0

ഏറെ പ്രത്യേകതകളോട് കൂടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ F7 എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 8.1.0 ഓറിയോ വേര്ഷനിലുള്ള ColorOS 5.0 ലാണ് ഫോൺ പ്രവർത്തിക്കുക. സ്പ്ലിറ്റ് സ്ക്രീൻ, ഗെയിം ആക്സിലറേഷൻ, ഇരട്ട ആപ്പുകൾ, തീം സ്റ്റോർ തുടങ്ങി ഒരുപിടി ആപ്പുകളും സർവീസുകളും ഫോണിൽ തന്നെ ലഭ്യമാണ്. ഇതോടൊപ്പം ഫേസ് അൺലോക്ക് സൗകര്യവും ഉണ്ട് എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

കരുത്തുറ്റ റാം, ഹാർഡ്‌വെയർ

ഒരു ഫോണിന് 4ജിബി, 6ജിബി റാമുകൾ ഉണ്ടെങ്കിൽ ആ ഭാഗത്തേക്കു പിന്നെ പെർഫോമൻസിന്റെ കാര്യം നോക്കുകയേ വേണ്ടല്ലോ. ഒപ്പം 64ജിബി, 128ജിബി മെമ്മറി കൂടിയാകുമ്പോൾ ഏതുതരം മൾട്ടി ടാസ്ക് പ്രവർത്തനങ്ങളും എളുപ്പം നടക്കുകയും ചെയ്യും. 64 ബിറ്റ് ഒക്ട കോർ പ്രൊസസർ ഫോണിന് കരുത്തുപകരുന്ന മറ്റൊരു സവിശേഷതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യം ക്യാമറയുടെ കാര്യത്തിൽ കൂടുതൽ സാധ്യതകൾ നൽകുകയും ചെയ്യും.

മൂന്ന് സ്ലോട്ടുകളോട് കൂടിയ ഹൈബ്രിഡ് സിം കാർഡ് ട്രെ

കണക്ടിവിറ്റി, സ്റ്റോറേജ് എന്നിവയെ കുറിച്ചോർത്ത് നിങ്ങൾക്ക് പേടിക്കേണ്ടതില്ല. കാരണം മൂന്ന് സ്ലോട്ടുകളോട് കൂടിയാണ് ഓപ്പോ എത്തുന്നത്. രണ്ടു സിമ്മുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഉൾകൊള്ളിക്കാവുന്ന സിം ട്രെ ആണ് ഫോണിനുള്ളത്.

കരുത്തുള്ള ബാറ്ററിയും മറ്റു സവിശേഷതകളും

ഓട്ടോമാറ്റിക്കായി ആളുകളുടെ മുഖവും സ്ഥലവും സമയവുമെല്ലാം തിരിച്ചറിഞ്ഞ് പ്രത്യേകം ഫോള്ഡറുകളാക്കി സൂക്ഷിക്കുന്ന ഗാലറി സൗകര്യവും ഈ മോഡലിലുണ്ട്. ഇതോടൊപ്പം AI Boardഎന്നൊരു സവിശേഷത കൂടെ ഫോണിനുണ്ട്. ഫലത്തിൽ ഇതൊരു സ്പ്ലിറ്റ് സ്ക്രീൻ മോഡ് തന്നെയാണ്. ഒരു ദിവസത്തെ നിങ്ങളുടെ ഫോണിൽ നടന്ന നിങ്ങൾക്കാവശ്യമായ പല കാര്യങ്ങളും അവിടെ കാണാം. ഇമെയിൽ, കലണ്ടർ, മീറ്റിങ്ങുകൾ, മറ്റു പ്ലാനുകൾ തുടങ്ങി എല്ലാം തന്നെ ഇവിടെ കാണാനാവും.

3400 mAh ബാറ്ററിയാണ് ഫോണിനുള്ളത്. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മുകളിൽ പറഞ്ഞ പോലെ ഏപ്രിൽ 9 മുതൽ ഈ ഫോൺ വാങ്ങാൻ സാധിക്കും.

Most Read Articles
Best Mobiles in India
Read More About: oppo news android smartphones

Have a great day!
Read more...

English Summary

With real-time Sense HDR technology and AI Beautify 2.0 Mode, OPPO F7 is destined to offer the best-in-class Selfie experience