സാംസങ് ഫോണുകളിൽ ചെയ്യാൻ പറ്റുന്ന നിങ്ങൾക്കറിയാത്ത 6 കാര്യങ്ങൾ!


പലപ്പോഴും നമ്മുടെ ഫോണിൽ ഒളിഞ്ഞുകിടക്കുന്ന പല സൗകര്യങ്ങളും നമ്മൾ അറിയുക പിന്നീടായിരിക്കും. ഫോൺ ഉപയോഗിച്ചിരുന്ന അത്രയും നാൾ നമ്മൾ അറിയാതെ ഒളിഞ്ഞുകിടന്ന പല സൗകര്യങ്ങളും പിന്നീട് പലരും ഉപയോഗിച്ച് കാണുമ്പോൾ ആയിരിക്കും ദൈവമേ ഈ ഫോൺ തന്നെയാണല്ലോ എന്റെ കയ്യിലും ഉള്ളത്, എന്നിട്ടും ഞാൻ എന്തെ ഇതുവരെ ഇതൊന്നും കണ്ടില്ല എന്ന് അപ്പോൾ ചിന്തിക്കുകയും ചെയ്യും.

Advertisement

ഏതായാലും അത്തരത്തിൽ സാംസങ് ഗാലക്‌സി ഫോണുകളിൽ ലഭ്യമായ നമ്മളിൽ പലർക്കും അത്ര അറിയാത്ത ചില മികച്ച സൗകര്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

Advertisement

വൺ ഹാൻഡഡ്‌ മോഡ്

ഇന്നുള്ള പല സ്മാർട്ഫോണുകളിലെയും പോലെ തന്നെ ഗാലക്‌സി ഫോണുകളിലും ലഭ്യമാകുന്ന ഒരു സൗകര്യമാണ് വൺ ഹാൻഡഡ്‌ മോഡ്. സ്ക്രീൻ വലിയതാകുമ്പോൾ ചിലപ്പോഴെങ്കിലും ഒരു കൈ ഉപയോഗിച്ചുകൊണ്ട് സ്ക്രീൻ മൊത്തം നിയന്ത്രണത്തിൽ വരുത്തുക എന്നത് പലപ്പോഴും നടക്കാത്ത കാര്യമാണ്. ഈ സാഹചര്യത്തിലാണ് വൺ ഹാൻഡഡ്‌ മോഡ് എന്ന ആശയത്തിന്റെ ആവശ്യം വരുന്നത്. ഇതിലൂടെ ഒരു കൈ കൊണ്ട് ഫോൺ നിയന്ത്രിക്കാൻ പറ്റുന്ന രീതിയിൽ ഫോൺ സ്ക്രീനിലെ മൊത്തം ചെറുതായി വരും. ഇത് ഉപയോഗിക്കാൻ Settings > Advanced Features > One-Handed Mode വഴി നിങ്ങൾക്ക് കയറാം.

ഗെയിം ടൂൾസ്

ഗെയിം കളിക്കുന്നതിനെ അതിന്റെ ഏറ്റവും മികച്ച അനുഭവത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ഒന്നാണ് ഗാലക്‌സി ഫോണുകളിൽ പലതിലും കണ്ടുവരുന്ന ഗെയിം ടൂൾസ്. ഇതുകൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ താപറയാം. പൂർണ്ണമായി സ്ക്രീൻ ടൂഗിൾ ചെയ്യുക, അലേർട്ടുകൾ ഒഴിവാക്കുക, ഹോം ബട്ടൺ ഹാർഡ് കീ ലോക്ക് ചെയ്യുക, എഡ്ജ് ഡിസ്പ്ലേ ടച്ച് ഭാഗം ലോക്ക് ചെയ്യുക, തെളിച്ചം ലോക്ക് ചെയ്യുക, നാവിഗേഷൻ കീകൾ ലോക്കുചെയ്യുക, സ്ക്രീൻഷോട്ട് എടുക്കുക, വീഡിയോ റെക്കോർഡുചെയ്യുക തുടങ്ങിയ ഒരുപിടി സൗകര്യങ്ങൾ ഇതുകൊണ്ട് ലഭ്യമാകും.

SOS മെസ്സേജുകൾ

നിങ്ങൾ ഒരു അപകടത്തിലോ മറ്റോ പെടുകയാണെങ്കിൽ പെട്ടെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള സൗകര്യമാണല്ലോ SOS. ശരിക്കും പറഞ്ഞാൽ പല ഘട്ടങ്ങളിലും ഈ സൗകര്യം നമുക് ഏറെ ഉപകാരപ്രദമാകാറുണ്ട്. നിങ്ങളുടെ സാംസങ് ഫോണിൽ Settings > Advanced Features > Send SOS Messages എന്ന രീതിയിൽ കയറി ഈ സെറ്റിങ്‌സ് ഓൺ ചെയ്തിടുന്നത് നന്നാവും.

Smart Lock

ഇത് ആൻഡ്രോയിഡ് പിന്തുണയുള്ള ഫോണുകളിൽ എല്ലാം തന്നെ ലഭ്യമായ ഒരു സൗകര്യമാണ്. ഓരോ ഫോൺ മോഡലുകളിലും വ്യത്യസ്തങ്ങളായ രീതിയിലുള്ള ഓപ്ഷനുകൾ ആയിരിക്കും ഉണ്ടാവുക എന്നുമാത്രം. ഫോണിലെ Settings > Lock Screen and Security > Smart Lockൽ ആണ് ഈ സൗകര്യം ലഭ്യമാകുക. നിങ്ങളുടെ താമസസ്ഥലം എത്തുമ്പോൾ തനിയെ ലോക്ക് മാറുക, മുഖം നോക്കുമ്പോൾ ലോക്ക് മാറുക തുടങ്ങി ഒരുപിടി സൗകര്യങ്ങൾ ഫോൺ മോഡൽ അനുസരിച്ച് നിങ്ങൾക്ക് ഇവിടെ ലഭ്യമാകും.

വൈബ്രേഷനിൽ വരുത്താവുന്ന മാറ്റങ്ങൾ

ഫോണിന്റെ വൈബ്രേഷനിൽ നിങ്ങൾക്ക് വ്യത്യസ്തങ്ങളായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഒന്നാണ് ഈ സൗകര്യം. Settings > Sounds and Vibrationsൽ കയറി ഈ ഓപ്ഷൻ പരിശോധിക്കാം. കോളുകൾക്കും മെസ്സേജുകൾക്കും വ്യത്യസ്തങ്ങളായ വൈബ്രേഷൻ, വ്യത്യസ്ത നമ്പറുകൾക്ക് വേറെ വേറെ വിറഷൻ എന്നിങ്ങനെ ഒരുപിടി സൗകര്യങ്ങൾ ഇവിടെയും ലഭ്യമാണ്.

വയർലെസ്സ് ചാർജിങ്

ഇത് നമ്മളിൽ പലർക്കും അറിയാവുന്ന ഒന്നാണ് എങ്കിലും ഇവിടെ പറയൽ പ്രസക്തമായത് കൊണ്ട് സൂചിപ്പിക്കുകയാണ്. ഫോണിലെ സാധാര ചാർജിങ് സൗകര്യങ്ങളെക്കാൾ എന്തുകൊണ്ടും മികച്ചതാണ് വയർലെസ്സ് ചാർജ്ജിങ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ചില ആളുകൾക്ക് വലിയ വിലകൂടിയ ഫോൺ വാങ്ങുക എന്നതിൽ കവിഞ്ഞുകൊണ്ട് അതിൽ എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട് എന്നത് പലപ്പോഴും അറിയാറില്ല. അത്തരക്കാരെ ഓർമ്മിപ്പിക്കാൻ ഈ കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചതാണ്.

Best Mobiles in India

English Summary

Top Samsung Galaxy Features Probably You Don't Know