ഈ മാർച്ചിൽ സ്വന്തമാക്കാവുന്ന 20000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ


ദിനം പ്രതി വിപണിയിൽ ഇറങ്ങുന്നത് നിരവധി സ്മാർട്ഫോണുകളാണ്. പലതും പല വരിയന്റുകളിലായി വിപണികളിൽ എത്തി ചേരുന്നു. ഒരെണം വാങ്ങുന്നതിനായി ചെല്ലുമ്പോൾ ഏതെടുക്കണം എന്നറിയാതെ അന്തിച്ചുനിൽക്കുന കാഴ്ച്ചയും പതിവാണ്.

എടുക്കുന്ന ഫോൺ കുഴപ്പം ഒന്നുമില്ലാതെ ഉപയോഗിക്കാനാകുമോ എന്ന ചിന്തയും ഉള്ളവർ വിരളമല്ല. ഈ മാർച്ചിലും ബജറ്റ് ഫോണുകളുടെ ഗണത്തിലും പുതിയ അവതരപ്പിക്കലുകളുണ്ടായി. 20000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ഫോണുകൾ പരിചയപ്പെടുകയാണ് ഇന്നിവിടെ.

ഇന്ത്യയില്‍ ഉടന്‍ എത്തുന്ന സോണി സ്മാര്‍ട്ട്‌ഫോണുകള്‍

റെഡ്മി നോട്ട് 7 പ്രോ

ചൈനീസ് വമ്പന്മാരായ ഷവോമിയുടെ ഏറ്റവും പുതിയ ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 7 പ്രോ. 48 എം.പി റെസലുഷനുമായി ഇറങ്ങിയ ഫോൺ സ്മാർട്ഫോൺ രംഗത്ത് വലിയ രീതിയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. രണ്ട് വ്യത്യസ്ത മെമ്മറികളിലാണ് ഫോൺ ലഭ്യമാകുന്നത്. 4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 13,999 രൂപയാണ് വില. 6 ജി.ബി റാമിലും 128 ജി.ബി റാമിലും വിപണിയിൽ എത്തുന്ന ഈ ഫോണിന് വില 16,999 രൂപയാണ്.

ഫോൺ വിപണിയിലെത്തുന്നത് മാർച്ച് 13-നായിരിക്കും. 48 എം.പിയാണ് ഫോണിന്റെ ക്യാമറയെങ്കിലും ഡിഫോൾട്ട് മോഡിൽ 12 എം.പി റെസലുഷനാകും ലഭ്യമാകുക. 48 എം.പി റെസൊല്യൂഷന് പ്രോ മോഡിലേയ്ക്ക് സ്വിച്ച് ചെയ്യണം. ഈ വരുന്ന വിലയിൽ പരമാവധി സവിശേഷതകളാണ് ഈ പുതിയ സ്മാർട്ഫോണിൽ ഉള്ളത്.

സാംസങ് ഗ്യാലക്സി A 30

ഗ്യാലക്സി എ 30 ക്ക് 6.4 ഇഞ്ച് സൂപ്പർ 'അമോൾഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേ' യാണ്. 16 എംപി (f/1.7) + 5 എംപി (f/2.2) ക്യാമറയും മുന്നിൽ 16 എംപിയുടെ സെൽഫി ക്യാമറയുമുണ്ട്. 15 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുളള 4,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് പ്രവർത്തനക്ഷമതയേകുന്നത്. 4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിൽ സാംസങ് ഗ്യാലക്സി A 30 ലഭിക്കും.

റിയൽമി 2 പ്രോ

റിയൽമി 2 പ്രോയാണ് 2000 രൂപയിൽ താഴെ വിലയുള്ള മികച്ച മറ്റൊരു ഫോൺ. 4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില. 15,990 രൂപ വിലയുളള 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള ഇതിന്റെ വേരിയന്റ് 14,990 രൂപയുമാണ് വില. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള ഫോണ് 17,9990 രൂപയ്ക്കാണ് വാങ്ങാനാവുക.

റിയൽമി 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് റെസലുഷനുള്ള ഡിസ്‌പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16 എം.പി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2 എം.പി റെസലൂഷനുമുണ്ട്. 3,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉള്ളത്.

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2 ആൻഡ്രോയിഡ് സൗകര്യത്തോട് കൂടിയതാണ്, കൂടുതൽ പ്രധാനമായും ഈ ഫോൺ പല റാം വേരിയന്റുകളിൽ ലഭ്യമാണ്. 3 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് ഓപ്ഷനുള്ളതിന് 12,999 രൂപയും 4 ജി.ബി റാം, 64 ജി.ബി ഇന്റേണൽ സ്റ്റോറേജിൽ 14,999 രൂപയും 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജുകൾക്ക് 16,999 രൂപ എന്നിങ്ങനെയാണ് നിരക്ക്.

5000 എംഎഎച്ച് ബാറ്ററിയാണ് അസ്യൂസ് സെൻഫോൺ മാക് പ്രോ M2-വിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രോസസ്സർ മികച്ച ഗെയിമിംഗ് കപ്പാസിറ്റി നൽകുന്നു. മികച്ച ഡ്യുവൽ റിയർ ക്യാമറ സൗകര്യവും ഇതിലുണ്ട്.

നോക്കിയ 7.1

ഉപയോക്തൃ ഇന്റർഫേസ്, സാധാരണ ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ എന്നിവ ആഗ്രഹിക്കുന്നവർക്ക് എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ 7.1, മികച്ച ഓപ്ഷനുകളിലൊന്നാണ്. 19,999 രൂപയാണ് നോക്കിയ 7.1-ന്റെ വില.

ഗ്ലാസ്, മെറ്റൽ ബോഡി തുടങ്ങിയവയാൽ നിർമിതമായ ഇതിന് ഇവയാണ് ഈ പ്രീമിയം ലുക്ക് നൽകുന്നത്. 12MP + 5MP റിയർ ക്യാമറയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസറും ഇതിൽ പ്രവർത്തിക്കുന്നു. നോക്കിയ 7.1 നല്ല രീതിയിൽ ബിൽഡ് ക്വാളിറ്റി, നല്ല രീതിയിൽ പ്രവർത്തനമികവ്, കൂടിയ ക്യാമറ എന്നിവ നൽകുന്നു.

ഷവോമി പൊക്കോ എഫ് 1

20,000 രൂപയ്ക്ക് താഴെയുള്ള, നല്ല രീതിയിൽ പ്രകടനം ലഭ്യമാക്കുന്ന ഒരു മുൻനിര സ്മാർട്ഫോൺ ആവശ്യമുണ്ടോ? എങ്കിൽ 19,999 രൂപയിൽ തുടങ്ങുന്ന ഷവോമി പൊക്കോ എഫ് 1 ഇത് വാഗ്ദാനം ചെയ്യുന്നു, നിങ്ങൾക്ക് 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജും ഇതിൽ നിന്നും ലഭിക്കുന്നു.

ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസ്സറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. പ്ലാസ്റ്റിക് ബോഡിയാൽ നിർമിതമാണ് ഇതിന്. പോക്കോ എഫ്‌ 1 'ലിക്വിഡ് കൂളിംഗ് ടെക്നോളജി' ഗെയിമുകളെ ലക്ഷ്യം വയ്ക്കുകയും കൂടുതൽ പ്രവർത്തനക്ഷമത നൽകുകയും ചെയ്യുന്നു.

Most Read Articles
Best Mobiles in India
Read More About: smartphones mobile nokia oppo

Have a great day!
Read more...

English Summary

The list highlights all the major features of these phones, and what you can expect for the price that you pay. These are phones which performed well in our reviews, and while some might seem dated compared to the newer launches, we feel these make good options for users.