വീഡിയോകോണ്‍ ബാര്‍ മൊബൈല്‍ 1,800 രൂപയ്ക്ക്


ആകര്‍ഷണീയമായ ഫീച്ചറുകളോടെ ചെറിയ വിലയില്‍ ലഭിക്കുന്നതുകൊണ്ട് തന്നെ വീഡിയോകോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇന്ത്യയില്‍ നല്ല പ്രചാരം ലഭിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മൊബൈല്‍ ഫോണ്‍ സൊലൂഷനുകളും, വയര്‍ലെസ് ടെക്‌നോളജിയും വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് വീഡിയോകോണിന്റെ സ്ഥാനം.

വീഡിയോകോണ്‍ വി1531 വീഡിയോകോണിന്റെ പുതിയ ബാര്‍ ഫോണ്‍ ആണ്. 114 എംഎം നീളവും, 51 എംഎം വീതിയും, 14.2 എംഎം കട്ടിയും ഉള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഭാരം 93.2 ഗ്രാം ആണ്.

Advertisement

2ജി സൗകര്യമ ഉള്ള ഈ ഫോണിന്റെ ഡിസ്‌പ്ലേ 2.4 ഇഞ്ച് ടിഎഫ്ടി കളറിലാണ്. എല്‍ഇഡി ഫഌഷ് ലൈറ്റും, ഡിജിറ്റല്‍ സൂമും ഉള്ള ഇതിന്റെ ക്യാമറ 1.3 മെഗാപിക്‌സല്‍ ആണ്.

Advertisement

233 കെബി ഇന്റേണല്‍ മെമ്മറിയുള്ള ഇതിന്റെ മെമ്മറി നമ്മുടെ ആവശ്യാര്‍ത്ഥം ഉയര്‍ത്താവുന്നതാണ്. മെമ്മറി ഉയര്‍ത്തുന്നതിനാവശ്യമായ ടി-ഫഌഷ് കാര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഒരു കാര്‍ഡ് സ്ലോട്ട് ഉണ്ട് ഇതിന്.

ഇതിലുപയോഗപ്പെടുത്തിയിരിക്കുന്ന 1000mAh ലിഥിയം അയണ്‍ ബാറ്ററി 5 മണിക്കൂര്‍ ടോക്ക് ടൈമിം, 270 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും ഉറപ്പു നല്‍കുന്നു.

വളരെ വേഗത്തിലുള്ള ഡാറ്റാ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ബ്ലൂടൂത്ത് കണക്ഷനാണ് ഇതിനുള്ളത്. അതോടൊപ്പം ജിപിആര്‍എസ്, സൗകര്യം, യുഎസ്ബി പോര്‍ട്ട് എന്നിവയുടെ സപ്പോര്‍ട്ടും ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് ഉണ്ട്.

ഗെയിമിംഗ് സൗകര്യം, ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം, വീഡിയോ, എംപി3 പ്ലെയര്‍, സാധാരണ മെസ്സേജിംഗ് സൗകര്യത്തോടൊപ്പം മള്‍ട്ടി മീഡിയ മെസ്സേജിംഗ് സംവിധാനം, ഓട്ടോമാറ്റിക് വേഡ് പ്രെഡിക്ഷന്‍, ഇമേജ് വ്യൂവര്‍, ആലാറം, ക്ലോക്ക് എന്നിവയും ഈ വീഡിയോകോണ്‍ ബാര്‍ഫോണിന്റെ പ്രത്യേകതകളാണ്.

Advertisement

ഇത്രയോറെ സൗകര്യങ്ങളുെ സംവിധാനങ്ങളുമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഇന്ത്യയ്‌ലെ വില ഏതാണ്ട് 1,800 രൂപയേ വരുന്നുള്ളൂ.

Best Mobiles in India

Advertisement