വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ vs ഹുവായ് മേറ്റ് 20 പ്രോ vsഹോണര്‍ മാജിക്ക് 2; മികച്ചതേത് ?


ഡ്യുല്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍, മികച്ച കരുത്തനായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍, നോണ്‍ മോട്ടോറൈസ്ഡ് സ്ലൈഡര്‍ ഡിസൈനോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഇതാണ് ഈ മൂന്നു മോഡലുകളുടെയും പ്രത്യേകത. വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനെയും ഹുവായ് മേറ്റ് 20 പ്രോയെയും ഹോണര്‍ മാജിക് 2 വിനെയും കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറയാവുന്ന വാക്കുകളും ഇതുതന്നെയാണ്.

Advertisement


സാങ്കേതിക സവിശേഷതകളുടെയും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഈ മൂന്നു മോഡലുകളും ഒന്നിനൊന്നു വേറിട്ടു നില്‍ക്കുന്നുവെന്നതും മറ്റൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ മികച്ച മോഡല്‍ തിരഞ്ഞെടുക്കുക ബുദ്ധമുട്ടാണ്. എന്നിരുന്നാലും ജിസ്‌ബോട്ടിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്കായി മൂന്നു മോഡലുകളുടെയും ഇന്‍ ഡെപ്ത്ത് കംപാരിസണ്‍ നടത്തുകയാണ് ഈ എഴുത്തിലൂടെ.

ഡിസൈന്‍

വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ, ഹോണര്‍ മാജിക്ക് 2 എന്നീ മോഡലുകളെയാണ് ഡിസൈന്‍ രംഗത്തെ മികവിന് പരിഗണിക്കാവുന്ന മോഡലുകള്‍. ലോകത്തിലെ തന്നെ രണ്ടാമത്തെ ഇരട്ട ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് വിവോയുടെ മോഡല്‍. മുന്നിലും പിന്നിലും ഒരുപോലെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഏതാണ്ട് 100 ശതമാനമാക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.

ഹോണര്‍ മാജിക്ക് 2 വിന്റെ കാര്യമെടുത്താല്‍ സ്ലൈഡര്‍ മുന്‍ ക്യാമറയാണ് പ്രത്യകത. ഉപയോക്താവിന് ആവശ്യമുള്ള സമയത്ത് ക്യാമറ സ്ലൈഡ് ചെയ്യാം. ഇതിനായി പ്രത്യേക സെന്‍സര്‍ ഉപയോഗിച്ചിട്ടുണ്ട്. ഹുവായ് മാറ്റ് 20 പ്രോ ഡിസൈനിന്റെ കാര്യത്തില്‍ മറ്റു രണ്ട് മോഡലിന്റെയത്ര മികവു പുലര്‍ത്തുന്നില്ല. എന്നാല്‍ ബില്‍ഡ് ക്വാളിറ്റി കിടിലനാണ്, ഗൊറില്ല ഗ്ലാസും വാട്ടര്‍പ്രൂഫ്/ഡസ്റ്റ് പ്രൂഫ് സംവിധാനവും മികച്ചതാണ്.

Advertisement
ഡിസ്‌പ്ലേ

ഡിസ്‌പ്ലേ ക്വാളിറ്റിയുടെ കാര്യത്തില്‍ മൂന്നു മോഡലുകളിലും വമ്പന്‍ ഹുവായ് മേറ്റ് 20 പ്രോ തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. മികച്ച റെസലൂഷനുള്ള ക്വാഡ് എച്ച്.ഡി 3120X1440 പിക്‌സല്‍സ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. കളര്‍ റീപ്രൊഡക്ഷന്‍ അത്യുഗ്രനാണ്. സ്റ്റീരിയോ സ്പീക്കറുകള്‍ മികച്ച മള്‍ട്ടീമീഡിയ എക്‌സ്പീരിയന്‍സ് നല്‍കുന്നു.

വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷന് രണ്ട് ഡിസ്‌പ്ലേയാണുള്ളത്. ഉപയോക്താവിന്‍ കൂടുതല്‍ കംഫര്‍ട്ടബിളാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുന്‍ ഭാഗത്തെ അമോലെഡ് സ്‌ക്രിനും പിന്നിലെ ചെറിയ ഡിസ്‌പ്ലേയും മികച്ചതു തന്നെയാണ്.

ഹാര്‍ഡ്-വെയര്‍/സോഫ്റ്റ്-വെയര്‍

ഹുവായ് മേറ്റ് 20 പ്രോ തന്നെയാണ് ഹാര്‍ഡ്-വെയര്‍ കരുത്തിന്റെ കാര്യത്തില്‍ മുന്നില്‍. മറ്റു രണ്ട് മോഡലുകളെ അപേക്ഷിത്ത് കരുത്തന്‍ പെര്‍ഫോമന്‍സാണ് മേറ്റ് 20 കാഴ്ചവെയ്ക്കുന്നത്. വിവോ നെക്‌സില്‍ 10 ജി.ബി റാം ഉണ്ടെന്നതുകൊണ്ട് മികച്ച മള്‍ട്ടി ടാസ്‌കിംഗ് നടക്കും എന്നതാണ് മറ്റൊരു വസ്തുത.

ക്യാമറ

ക്യാമറ ഭാഗത്തും ഹുവായ് മേറ്റ് 20 പ്രോ തന്നെയാണ് മികവു പുലര്‍ത്തുന്നത്. ലോകത്തിലെ തന്നെ മികച്ച ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ണോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 40 മെഗാപിക്‌സലിന്റെ മെയിന്‍ സെന്‍സറും അഡീഷണല്‍ രണ്ടു സെന്‍സറുകളും മികച്ചതാണ്. മുന്നിലും പിന്നിലും ഉപയോഗിച്ചിട്ടുള്ള ലേസര്‍ ഓട്ടോഫോക്കസ് കൃത്യതയുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. മറ്റ് രണ്ട് മോഡലുകളും ക്യാമറുയടെ കാര്യത്തില്‍ അത്ര പിന്നിലല്ലെങ്കിലും ഹുവായ് മേറ്റ് 20 പ്രോ തന്നെയാണ് മികച്ചത്.

ബാറ്ററി

ഹുവായ് മേറ്റ് 20 പ്രോയിലാണ് മികച്ച ബാറ്ററി കരുത്തുള്ളത്. 4,200 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയെയാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയായതു കൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം നില്‍ക്കുന്നുണ്ട്. ഒറ്റ ചാര്‍ജിംഗില്‍ ഒരു ദിവസം വരെ ചാര്‍ജ് നില്‍ക്കുന്നുണ്ട്.

ഹോണര്‍ മാജിക് 2വില്‍ താരതമ്യേന ചെറിയ ശേഷിയുള്ള ബാറ്ററിയാണുള്ളത്. വിവോ നെക്‌സ് ബാറ്ററിയുടെ കാര്യത്തില്‍ അത്ര പിന്നിലല്ല. 30 മിനിറ്റ് ചാര്‍ജിംഗില്‍ 70 ശതമാനം ബാറ്ററി ചാര്‍ജ് കയറുന്ന സംവിധാനം അവതരിപ്പിച്ച മോഡലാണ് വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷന്‍.

വില

ഹുവായ് മേറ്റ് 20 പ്രോ തന്നെയാണ് വിലയുടെ കാര്യത്തില്‍ മറ്റു രണ്ടു മോഡലുകളെ അപേക്ഷിച്ച് മുന്നിട്ടുനില്‍ക്കുന്നത്.

ഹുവായ് മേറ്റ് 20 പ്രോ - 67,500 രൂപ(ഓണ്‍ലൈന്‍ വില)

വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ - 67,000

ഹോണര്‍ മാജിക്ക് 2 - 43,700 രൂപ

ഗുണവും ദോഷവും

വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ

ഗുണങ്ങള്‍

ഫുള്‍ ബോര്‍ഡര്‍ലെസ് ഡിസൈന്‍

മികച്ച ഹാര്‍ഡ്-വെയര്‍

ഇരട്ട ഡിസ്‌പ്ലേ

10 ജി.ബി റാം

മികച്ച ക്യാമറ

ദോഷം

ലിമിറ്റഡ് അവൈലബിളിറ്റി

ഹുവായ് മേറ്റ് 20 പ്രോ

ഗുണങ്ങള്‍

മികച്ച സ്‌ക്രീന്‍

കരുത്തന്‍ ബാറ്ററി

കരുത്തുറ്റ വാര്‍ഡ്-വെയര്‍

മികച്ച ക്യാമറ

ദോഷം

വിലക്കൂടുതല്‍

ഹോണര്‍ മാജിക് 2

ഗുണങ്ങള്‍

ബോര്‍ഡര്‍ ലെസ് ഡിസൈനും സ്ലൈഡറും

ഹാര്‍ഡ്-വെയര്‍ കരുത്ത്

മികച്ച ക്യാമറ

താങ്ങാവുന്ന വില

ദോഷങ്ങള്‍

ഡിസ്‌പ്ലേ മികവു പുലര്‍ത്തുന്നില്ല


Best Mobiles in India

English Summary

Vivo NEX Dual Display vs Huawei Mate 20 Pro vs Honor Magic 2