ദേ അടുത്തതും എത്തുന്നു! പൊങ്ങിവരുന്ന ക്യാമറയുമായി വിവോ നെക്സ്! റിലീസ് ജൂലായ് 19ന്!


ബേസൽ കുറച്ചുള്ള സ്മാർട്ഫോൺ ഡിസ്പ്ളേകളുടെ വർഷമാണ് 2018. ഇന്ന് ഏതൊരു സ്മാർട്ഫോൺ കമ്പനിയും ഏറ്റവുമധികം പുതുമകൾ കൊണ്ടുവന്നിട്ടുള്ളത്, അല്ലെങ്കിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ ഡിസ്പ്ലേ രംഗത്താണ്. ഈ മേഖലയിൽ സ്ഥിരം ശൈലിയിൽ നിന്നും ഒന്ന് മാറി വ്യത്യസ്തമായ ഒരു ഡിസൈനുമായി എത്തിയ ഫോണുകളിൽ ഒന്നായിരുന്നു വിവോ X21. ഓൺ സ്ക്രീൻ ഫിംഗർ സ്‌കാനർ സംവിധാനമടക്കം വിശാലമായ പല സൗകര്യങ്ങളോടെയുമാണ് ഈ ഫോൺ എത്തിയത്. ഇതിന് ശേഷം വിവോ വീണ്ടും മറ്റൊരു പുത്തൻ ഫോണുമായി എത്തിയിരിക്കുകയാണ് വിവോ നെക്സ് മോഡലിലൂടെ.

വിവോ X21ന് ശേഷം

സ്മാർട്ഫോൺ വിപണിയിൽ പ്രത്യേകിച്ചും ഡിസ്പ്ളേ രംഗത്തും ഡിസൈൻ രംഗത്തും സാരമായ മാറ്റങ്ങളോടെയാണ് വിവോ നെക്സ് എത്തുന്നത്. ജൂലായ് 19ന് ആണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി നമ്മൾ കണ്ട ഫോണുകൾ പോലെയേ അല്ല ഈ നെക്സ് എത്തുന്നത്. പകരം മുൻവശം ഏകദേശം പൂർണ്ണമായും തന്നെ ബേസൽ ഇല്ലാത്ത സ്‌ക്രീനുമായാണ് വിവോ നെക്സ് വരുന്നത്. ക്യാമറ പൊങ്ങിവരുന്ന രീതിയിലുള്ള സൗകര്യത്തിലും കൊടുത്തിരിക്കുന്നു. എന്തൊക്കെയാണ് പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

മൊബൈൽ ഡിസൈനിങ്ങിലെ പുതുമ

നിലവിലെ ഫോൺ സങ്കൽപ്പങ്ങളിൽ നിന്നും വിവോ നെക്സിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം അതിന്റെ ഡിസൈൻ തന്നെയാണ്. എല്ലാ വശങ്ങളിൽ നിന്നും അതിസുന്ദരൻ തന്നെയാണ് ഈ ഫോൺ. അത്ര പ്രശസ്തമാവാത്ത നോച്ഛ് സങ്കൽപ്പങ്ങൾക്ക് വിടപറയുകയുമാണ് ഈ ഡിസൈൻ. മുമ്പ് പല കമ്പനികളും ബെസൽ ഒരുപാട് കുറച്ച ഫോണുകൾ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ വിവോ അടക്കം ഒന്ന് രണ്ടു കമ്പനികൾ മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

91.24% സ്ക്രീൻ ടു ബോഡി അനുപാതം

ഇതിൽ വിവോ നെക്സ് എത്തുന്നത് 91.24% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. റിപ്പോർട്ടുകൾ പ്രകാരം മുകൾ വശം 2.16 എംഎം, താഴെ 5.08 എംഎം, വശങ്ങളിൽ രണ്ടും 1.71 എംഎം എന്നിങ്ങനെ മാത്രമേ സ്ക്രീൻ അല്ലാത്ത ഭാഗം ഉള്ളൂ. ബാക്കി 91.24 ശതമാനവും സ്ക്രീൻ മാത്രമാണ് ഫോണിനുള്ളത്. മുൻവശത്തെ ക്യാമറ, ഫിംഗർ പ്രിന്റ് സ്‌കാനർ, സെൻസറുകൾ എല്ലാം തന്നെ ഫോണിലെ ഡിസ്പ്ളേയിലും പൊങ്ങിവരുന്ന സ്ലൈഡറിലുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫുൾവ്യൂ AMOLED ഡിസ്പ്ളേ

6.59 ഇഞ്ചിന്റെ ഭീമൻ AMOLED ഡിസ്‌പ്ലെയുമായാണ് വിവോ നെക്സ് എത്തുന്നത്. 19.3:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി നെക്ക്സ് മാറും.

പൊങ്ങിവരുന്ന മുൻ ക്യാമറ

വിവോ നെക്സിനെ സംബന്ധിച്ചെടുത്തോളം എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് പൊങ്ങിവരുന്ന മുൻ ക്യാമറ. ഫോണിനെ പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമാക്കുക എന്ന സങ്കൽപ്പം യാഥാർഥ്യമായത് ഈ പൊങ്ങിവരുന്ന മുൻ ക്യാമറയുടെ രൂപകൽപ്പനയോടെയാണ്. മുൻവശത്തെ ക്യാമറ എന്ത്ചെയ്യും എന്ന പ്രശ്നവും ഇയർപീസ്, സെൻസറുകൾ പോലെയുള്ളവയും എവിടേക്ക് മാറ്റി സ്ഥാപിക്കും എന്നതുമായിരുന്നു പൂർണ്ണമായ ഒരു ഡിസ്പ്ളേ സ്ക്രീൻ എന്ന സങ്കൽപ്പത്തിന് വെല്ലുവിളിയായിരുന്നത്. ഈ പ്രശ്നമാണ് വിവോ അടക്കം ചില കമ്പനികൾ ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.

ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ

ഇനി ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ ആണ്. അതിനർത്ഥം പ്രത്യേക ഒരു ഹോം ബട്ടൺ അല്ലെങ്കിൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്ന് തന്നെ. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യുന്നതിന് സ്ക്രീനിൽ ഫിംഗർപ്രിന്റ് പ്രോംപ്റ്റിൽ ഒരു വൃത്താകൃതിയിൽ ടച്ച് ചെയ്യാം. വിവോ X21 ൽ ആയിരുന്നു വിവോ ഈ സംവിധാനം കൊണ്ടുവന്നിരുന്നത്. അതെ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്.

AI ക്യാമറകൾ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറകൾ ഇന്ന് സ്മാർട്ഫോൺ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഡിസ്പ്ളേ രംഗത്താണ് ഏറ്റവുമധികം മാറ്റങ്ങൾ പ്രകടമായത് എങ്കിൽ രണ്ടാമത് എത്തുന്നത് AI അധിഷ്ഠിത ക്യാമറകൾ തന്നെയാണ്. അവിടെയും വിവോ നെക്‌സ് മികവ് പുലർത്തുന്നുണ്ട്. 12 എംപി, 5 എംപി എന്നിങ്ങനെ രണ്ടു സെൻസറുകളാണ് പിറകിലുള്ളത്. ഇവയിലൂടെ AI സഹായത്തോടെ 24 മില്യൺ ഫോട്ടോ സെൻസിറ്റീവ് യൂണിറ്റുകൾ വരെ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ സാധിക്കും.

ഹാർഡ്‌വെയർ, സോഫ്ട്‍വെയർ

ഇന്നു വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിലെല്ലാം ലഭ്യമാകുന്ന ഏറ്റവും മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ ഈ ഫോണിനും അവകാശപ്പെടാനുണ്ട്. Snapdragon 845 സിപിയു കരുത്തിൽ എത്തുന്ന ഫോണിന്റെ റാം 8 ജിബിയും മെമ്മറി 128 ജിബിയുമാണ്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ തന്നെ ഫോണിൽ ഉണ്ടാകുമെന്നും ഉറപ്പിക്കാം. ഒപ്പം AI അധിഷ്ഠിതമായ മറ്റു വിവോ സെറ്റിങ്‌സ്‌കളും ആപ്പുകളും കൂടെ പ്രതീക്ഷിക്കാം. എന്തായാലും ജൂലായ് 19 വരെ കാത്തിരിക്കാം.

ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറുമായി എത്തിയ വിവോ X21

ഇന്ത്യയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിംഗ് ടെക്നോളജിയിൽ ആദ്യത്തെ സ്മാർട്ട്ഫോണായ വിവോ X21 നെ കുറിച്ച് ഇന്നിവിടെ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്. ഡ്യുവൽ ലെൻസ് ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 6 ജിബി റാം, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ എന്നിവയോടെ എത്തുന്ന വിവോ X21ന് 35,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വിലയിട്ടിരിക്കുന്നത്.

മാറുന്ന സ്മാർട്ഫോൺ ലോകത്തേക്ക് പുതിയ ഒരു അതിഥി

മാറ്റങ്ങളുടെ ഓരോ ഘട്ടങ്ങളിലായി മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കൾ വളരെ നേർത്ത ബെസെലുകളിൽ, പെട്ടെന്നുള്ള ചാർജിംഗ്, ഡ്യുവൽ-ലെൻസ് ക്യാമറ സെറ്റപ്പുകൾക്ക്, എ.ആർ. സ്റ്റിക്കറുകൾ തുടങ്ങി പല വിധത്തിലുള്ള സംവിധാനങ്ങൾ ഫോണുകളിൽ അവതരിപ്പിക്കുകയുണ്ടായി. ഇവിടെ വിവോയുടെ പുതിയ മുൻനിര സ്മാർട്ട്ഫോൺ ഈ നിരന്തരമായ ഈ പ്രവണത മാറ്റാൻ പുതിയൊരു കണ്ടുപിടിത്തവുമായാണ് എത്തിയിരിക്കുന്നത്.

ആദ്യ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയ ഫോൺ

വിവോ X21 കച്ചവടാടിസ്ഥാനത്തിലുള്ള ആദ്യ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയാണ് എത്തുന്നത്. ഈ ഇനത്തിലെ ലോകത്തെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. എം.ഡബ്ല്യു.ഡബ്ല്യു.സി. 2017ൽ ആദ്യമായി ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ച വിവോ ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലും ഈ അടുത്താണ് ഫോൺ എത്തിയത്. കൂടുതൽ ഹാൻഡ്സെറ്റ് നിർമാതാക്കൾ വൈകാതെ തന്നെ വിവോയുടെ മാതൃകയിൽ ഇത്തരത്തിൽ ഡിസ്‌പ്ലേ ഉള്ള ഫോണുകൾ ഇനി ഇറക്കിയേക്കും.

ഫിംഗർപ്രിന്റ് സംവിധാനം എങ്ങനെ?

OLED ഗ്ലാസ് ലേയറിന്റേയും OLED ലൈറ്റ് എമിറ്റിംഗ് യൂണിറ്റിന്റേയും മധ്യത്തിലാണ് ഈ സെന്‍സര്‍ നിലകൊളളുന്നത്. ഇതിന്റെ ഡിസ്‌പ്ലേയില്‍ ഒരു പ്രത്യേകതരം കോട്ടിംഗ് ഉണ്ട്. ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയെ ഇത് ബാധിക്കില്ല. അതിനാൽ തന്നെ വളരെ സുഗമമായതും എന്നാൽ ഒപ്പം മികച്ച സുരക്ഷയൊരുക്കുന്നതുമായ ഒരു സംവിധാനം നമുക്ക് ഇവിടെ കിട്ടുന്നു.

AI ക്യാമറ

ഇതിന് പുറമേയായി മറ്റ് അനേകം സവിശേഷതകളും ഈ ഫോണിനെ മാറ്റുകൂട്ടുന്നുണ്ട്. അതിലൊന്ന് AI ക്യാമറയാണ്. വിവോയുടെ ഏറ്റവും പുതിയ 'X' സീരീസ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. PDFA ഉപയോഗിച്ച 12എംപി ഡ്യുവല്‍ പിക്‌സല്‍ പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമാണ്. AI ബ്യൂട്ടിഫിക്കേഷനുളള 12എംപി സെന്‍സറാണ് സെല്‍ഫി ക്യാമറ. ഇത് നിങ്ങളുടെ സ്‌കിന്നിന്റെ നിറം ലിംഗഭേദം എന്നിവ തിരിച്ചറിയുന്നു. AI സീന്‍ ക്യാമറ അന്തരീക്ഷത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു, അതായത് രാത്രി, ബാക്ക്‌നൈറ്റ് എന്നിങ്ങനെ. കൂടാതെ പൂക്കള്‍, ഭക്ഷണം, ആളുകള്‍ എന്നിവയെ തിരിച്ചറിയാനും കഴിയും.

സൗണ്ട് ടെക്‌നോളജി

ക്യാമറ കഴിഞ്ഞാൽ അടുത്തതായി എടുത്തുപറയേണ്ടത് ഫോണിലെ സൗണ്ട് നിലവാരത്തെ കുറിച്ചാണ്. വിവോ X1 എത്തിയിരിക്കുന്നത് ഡീപ്പ് ഫീള്‍ഡ് സൗണ്ട് ടെക്‌നോളജി എന്ന സവിശേഷതയുമായാണ്. ഓഡിയോ അല്‍ഗോരിതം ഉപയോഗിച്ച് വിവോയിലെ ശബ്ദ ശകലങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ആറ് പാരിസ്ഥിക ശബ്ദങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട മൂന്നു സവിശേഷതകളാണ് ക്ലിയര്‍ വോയിസ്, സബ്‌വൂഫര്‍ ബാസ്, പനോരമിക് സൗണ്ട് എന്നിവ. മികച്ച ഓഡിയോ ക്വാളിറ്റിയും ഈ ഫോണ്‍ നല്‍കുന്നു.

6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

19:9 അനുപാതത്തില്‍ 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഓറിയോ 8.1 ഒഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC ചിപ്‌സെറ്റിനോടൊപ്പം അഡ്രിനോ 512 GPU ആണ് ഫോണിന് കരുത്ത് പകരുന്നത്. 6ജിബി റാമാണ് ഫോണിനുളളത്. ഒപ്പം 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ മെമ്മറിയും.

അവസാനവാക്ക്

3ഡി മാപ്പിംഗ്, ഫേസ് വേക്ക് എന്നീ സവിശേഷതകളും മുന്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. വൈഫൈ, ബ്ലൂ്ട്ടൂത്ത്, പെന്‍ഡ്രൈവ് ഘടിപ്പിക്കാനുളള OTG കണക്ടിവിറ്റി ഉള്‍പ്പെടെയുളള യുഎസ്ബി 2.0 എന്നിവയും ഫോണിലുണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്. ചുരുക്കത്തിൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന വാങ്ങിയാൽ നഷ്ടം വരാത്ത ഒരു മോഡൽ ആകുകയാണ് ഈ വിവോ x21.

Most Read Articles
Best Mobiles in India
Read More About: vivo smartphones android mobiles

Have a great day!
Read more...

English Summary

Vivo Nex is all set to redefine the premium smartphone category in India.