പൂര്‍ണ്ണ ബിസില്‍ലെസ് എന്ന സങ്കല്‍പ്പം പൂര്‍ത്തീകരിക്കാന്‍ വിവോ നെക്‌സ് ജൂണ്‍ 12ന് എത്തും..!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 12ന് അവതരിപ്പിക്കും. മൊബൈല്‍ ഇന്‍ഡസ്ട്രീയിലെ ഭീമന്‍മാരായ സാംസങ്ങിനേയും ആപ്പിളിനേയും ഞെട്ടിച്ചു കൊണ്ട് പല ഫോണുകളും വിവോ ഇതിനകം അവതരിപ്പിച്ചിരുന്നു. അതിനാല്‍ വിവോ അവതരിപ്പിക്കുന്ന ഈ ഫോണിലും എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടാകാതിരിക്കില്ല.

Advertisement


ടെക് പ്രേമികള്‍ കാത്തിരുന്ന വിവോയുടെ ബിസില്‍ ലെസ് സ്മാര്‍ട്ട്‌ഫോണായ വിവോ നെക്‌സ് ആണ് ജൂണ്‍ 12ന് എത്തുന്നത്. ഷാംഗ്ഹായില്‍ വച്ചു നടത്തുന്ന ലോഞ്ച് ഇവന്റിലായിരിക്കും വിവോ ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. വിവോയുടെ അപെക്‌സ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കുന്ന പുതിയ ഫോണ്‍ ആയിരിക്കും ഇത്. പൂര്‍ണ്ണ ബിസില്‍ലെസ് എന്ന സങ്കല്‍പ്പം പൂര്‍ത്തീകരിക്കുന്ന വിവോ നെക്‌സിന്റെ വിവരങ്ങള്‍ ചൈനീസ് മൈക്ര ബ്ലോഗിംഗ് സൈറ്റായ വീബോയിലാണ് പ്രത്യക്ഷപ്പെട്ടത്. NexT എന്നാണ് ബ്രാന്‍ഡിന്റെ വാണിജ്യ നാമം.

വിവോ അപെക്‌സിന് 91 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ, അര്‍ധ-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റെ സ്‌കാനിംഗ് ടെക്, പോപ്-അപ്പ് സെല്‍ഫി ക്യാമറ എന്നിവ പ്രത്യേക ഹൈലൈറ്റുകളായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു ഫോണിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

Advertisement

ഇനി വിവോ നെക്‌സിന്റെ സവിശേഷതയിലേക്ക് കടക്കാം. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.99 ഇഞ്ച് സ്‌കീന്‍ ആയിരിക്കും വിവോ നെക്‌സിന്. രണ്ട് വേരിയന്റുകളിലായിരിക്കും ഈ ഫോണ്‍ എത്തുന്നത്. ആദ്യത്തേത് പ്രീമിയം വേരിയന്റാണ്. ഈ വേരിയന്റിന്‍ മുകളില്‍ പോപ്-അപ്പ് മുന്‍ ക്യാമറ ഉണ്ടാകും.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് എത്തുന്നത്. അതിനാല്‍ ഫോണിന് യാതൊരു വിധ ഹാംഗിംഗും സംഭവിക്കില്ല. ഏതു സോഫ്റ്റ്‌വയറും ഗെയിമുകളും സുഗമമായി ഉപയോഗിക്കാം. 8ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിവയാണ് ഇതില്‍. ഇൗ വേരിയന്റിന്റെ വില ഏകദേശം 52,600 രൂപയാണ്.

നോക്കിയ 5.1 നോട് കിടപിടിക്കാന്‍ ഇവര്‍

രണ്ടാമത്തെ വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 6ജിബി റാം, 128ജിബി സ്‌റ്റോറേജാണ് ഇതിന്. ഇതിന് പോപ്-അപ്പ് ക്യാമറ ഉണ്ടാകില്ല. വിലയാകട്ടെ ഏകദേശം 40,000 രൂപയായിരിക്കും.

Best Mobiles in India

Advertisement

English Summary

Vivo NEX set to launch on June 12, Need To Know Everything