28,990 രൂപയുടെ വിവോ വി11 23,990 രൂപയ്ക്കു ലഭിക്കുന്നു, എങ്ങനെ?


ഏവരും കാത്തിരുന്ന വിവോ വി11 സ്മാര്‍ട്ട്‌ഫോണ്‍ അവസാനം ഇന്ത്യന്‍ വിപണിയില്‍ എത്തി. പ്രീമിയം സെഗ്മെന്റിലെ ഫോണുകള്‍ക്ക് മാത്രമായി നല്‍കി വരുന്ന കുറച്ചു സവിശേഷതകളായ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, IR ഫേസ് അണ്‍ലോക്ക്, വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ എന്നിവയോടു കൂടിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. വിവോയുടെ സെല്‍ഫി കേന്ദ്രീകൃത സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ വിവോ വി9 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് വിവോ വി11 പ്രോ.

Advertisement

28,990 രൂപയ്ക്കാണ് വിവോ വി11 പ്രോ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ പേറ്റിഎം മാള്‍ പ്രീ-ഓര്‍ഡറില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 23,990 രൂപയ്ക്കു ലഭിക്കുന്നു.

Advertisement

ഡ്യുവല്‍-സിം പിന്തുണയുളള വിവോ വി11 പ്രോയ്ക്ക് ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള FunTouch OS 4.5 ആണ്. കൂടാതെ ഫോണിന് 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഹലോ ഫുള്‍വ്യൂ 3.0 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.

19:5:9 അനുപാദത്തിലും 1080x2340 പിക്‌സല്‍ റേഷ്യോയിലുമുളള ഈ ഫോണിന് 91.27 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ ആണ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച വീഡിയോ അനുഭവം നല്‍കുന്നു.

ഫോട്ടോഗ്രാഫിക്കു വേണ്ടിയുളള റിയര്‍ ക്യാമറയില്‍ f/1.8 അപ്പര്‍ച്ചറുളള 12എംപി ക്യാമറയും f/2.8 അപ്പര്‍ച്ചറുളള 5എംപി സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഇവയെ പിന്തുണയ്ക്കുന്നത് വിവോയുടെ ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജിയും AR സ്റ്റിക്കറുകളുമാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍ ഫോട്ടോഗ്രാഫുകളില്‍ ചേര്‍ക്കുകയും ഒപ്പം AI പിന്തുണയോടെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Advertisement

മുന്‍ ക്യാമറയില്‍ ഒരു വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സെല്‍ഫിക്കായി 25എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷത, ഇന്‍ഫ്രാറെഡ് അടിസ്ഥാനമാക്കിയ ഫേസ് അണ്‍ലോക്ക് സംവിധാനം, 6ജിബി റാം, 64ജിബി സ്‌റ്റോറേജ് (256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം), 4ജി വോള്‍ട്ട്, OTG യോടുളള മൈക്രോ-യുഎസ്ബി, ഡ്യുവല്‍ ബാന്‍ഡ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

ഗെയിം മോഡ് ഫോണിന്റെ ഏറ്റവും ആകര്‍ഷകമായ മറ്റൊരു സവിശേഷതയാണ്. ഇത് സജീവമാകുമ്പോള്‍ ഫോണിന്റെ കോളുകള്‍ മറ്റു അലേര്‍ട്ടുകള്‍ എന്നിവ ഓട്ടോമാറ്റിക് ആയി തടയുന്നതാണ്. എന്നാല്‍ മറ്റു സവിശേഷതകളായ ഗെയിം അസിസ്റ്റന്റ്, ഗെയിം പിക്ചര്‍-ഇന്‍-പിക്ചര്‍ ഉളളതിനാല്‍ ഒരു പോപ് അപ്പ് വിന്‍ഡോയില്‍ ഏത് ചാറ്റ് ആപ്പ് വേണമെങ്കിലും തുറക്കാം. ഒപ്പം നിങ്ങള്‍ ഗെയിം കളിക്കുന്ന സമയത്തു തന്നെ ചാറ്റ് ചെയ്യുകയും ചെയ്യാം.

Advertisement

ഇത്രയും സവിശേഷതയുളള ഈ ഫോണിന്റെ യഥാര്‍ത്ഥ വില 28,990 രൂപയാണ്. എന്നാല്‍ ഒക്ടോബര്‍ 11 വരെയുളള പ്രീ-ഓര്‍ഡര്‍ കാലയളവില്‍ ഈ ഫോണിന് 10 ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അങ്ങനെ 25,990 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. ഇതു കൂടാതെ 2,000 രൂപ വരെ പേറ്റിഎം മാളില്‍ അധിക ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. അതിനായി 'MOB2000' എന്ന പ്രോമോ കോഡ് ഉപയോഗിക്കേണ്ടതാണ്.

Best Mobiles in India

English Summary

Vivo V11 Pro available for just 23,990 for pre-orders on Paytm mall