കാത്തിരിപ്പിനു വിരാമമായി വിവോ വി11, വി11 പ്രോ എന്നിവ സെപ്തംബര്‍ 6ന് ഇന്ത്യയില്‍..!


വിവോ പ്രേമികള്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ ഏവരും കാത്തിരുന്ന വിവോയുടെ രണ്ടു ഫോണുകളായ വിവോ വി11, വി11 പ്രോ എന്നിവ സെപ്തംബര്‍ 6ന് നടക്കുന്ന ഇവന്റില്‍ അവതരിപ്പിക്കും.

Advertisement

'Experience the 11 on 6.09.2018' എന്ന ഒരു കുറിപ്പാണ് കാണിക്കുന്നത്. ഈ ആഴ്ച ആദ്യം തന്നെ വിവോ വി11ന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. അത് മുന്‍പ് പുറത്തിറങ്ങിയ വി9ന്റെ പിന്‍ഗാമിയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

Advertisement

ഓണ്‍ലൈനില്‍ എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന വിവോ വി11ന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും 'Waterdrop-like' നോച്ചും ഉണ്ടാകും. 156 ഗ്രാം ഭാരമാണ് ഫോണിന്.

വിവോ വി11ന്റെ മറ്റു സവിശേഷതകളാണ് 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1080x2340 പിക്‌സല്‍ റെസല്യൂഷന്‍, 19:5:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ്.

കൂടാതെ 2.2 GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ടാകും കൂടാതെ 256ജിബി വരെ മൈക്രോ എസ്ഡജി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

എത്തുമെന്നു പറയുന്ന മറ്റു സവിശേഷതകളാണ് 3400എംഎഎച്ച് ബാറ്ററി. കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

Advertisement

മറ്റൊരു സന്തോഷകരമായ വാര്‍ത്ത എന്നു പറയുന്നത് വിവോ ആദ്യമായി അവതരിപ്പിക്കുന്ന 10ജിബി റാം ഫോണ്‍ കൂടി എത്തുകയാണ്. അതാണ് വിവോ X23, ഈ ഫോണ്‍ ഉടന്‍ അവതരിപ്പിക്കുമെന്നും പറയുന്നു. വിവോ X21ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍ എന്നു പറയുന്നു.

ഈ സമയത്ത് ഫോണിലെ ബാറ്ററി പരമാവധി നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Best Mobiles in India

Advertisement

English Summary

Vivo V11, V11 Pro to launch in India on September 6