വിവോ വി15 പ്രോ വിപണിയിലേക്ക്; വില 33,000


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ പുത്തന്‍ മോഡലായ വിവോ വി15 വിപണിയിലെത്തുന്നു. ഫേബ്രുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 33,000 രൂപയ്ക്കടുത്താകും വില. ഇതിനു പുറമേ ബാങ്ക് ഓഫറുകളും പ്രമോഷണല്‍ ഓഫറുകളും ലഭിക്കും. അതായത് ഓഫറുള്‍പ്പടെ ഏകദേശം 30,000 രൂപയ്ക്കു ഫോണ്‍ ലഭിക്കും.

കരുത്തന്‍ ഫീച്ചറുകളാണ്

കരുത്തന്‍ ഫീച്ചറുകളാണ് വിവോ വി15 പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ SD675 പ്രോസസ്സറിനൊപ്പം 6 ജി.ബി റാം ഫോണിനു കരുത്തു പകരുന്നു. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഏറ്റവും വലിയ പ്രത്യേകത.

32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 48+8+5 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകളാണ്. 3,700 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണിലുള്ളത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റെ സ്‌കാനറും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഫോണിന്റെ വില്‍പ്പന

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവോയുടെ തന്നെ കരുത്തന്‍ മോഡലായ വി11 പ്രോയുടെ പിന്മുറക്കാരനായാണ് വി15 പ്രോയുടെ വരവ്. പോപ് അപ്പ് സെല്‍ഫി ക്യാമറയോടെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വി15 പ്രോയ്ക്കുണ്ട്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണിന്റെ വില്‍പ്പന. ഇതിനായി പ്രത്യേകം പേജ് ആരംഭിക്കും.

അവതരിപ്പിച്ചിരിക്കുന്നത്.

വിവോ വി15 പ്രോയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്‌ലിച്ച 18 സെക്കന്റ് ടീസറും ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. ലോകത്തിലെ ആദ്യ 32 എം.പി പോപ് അപ്പ് സെല്‍ഫി ക്യാമറ എന്ന ക്യാപ്ഷനനോടു കൂടിയാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് ഫോണ്‍ വിപണിയിലെത്തുമെന്നും ടീസറില്‍ പറയുന്നു.

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

പിന്‍ഭാഗം ഗ്ലാസ് അധിഷ്ഠിതമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇടതു ഭാഗത്തായി മൂന്നു ക്യാമറകളും ഇടംപിടിച്ചിരിക്കുന്നു. 48 മില്യണ്‍ ക്വാഡ് പിക്‌സല്‍ സെന്‍സറോടു കൂടിയതാണ് പിന്‍ ക്യാമറ. സ്‌ക്രീന്‍ ടു ബോഡി റേഷ്യോ വര്‍ദ്ധിപ്പിച്ചാണ് മുന്‍ഭാഗമുള്ളത്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുന്‍ മോഡലുകളെക്കാളും വേഗതയും കൂടുതലാണ്.

എത്താന്‍ പോകുന്ന 8ജിബി റാം ഫോണുകള്‍

Most Read Articles
Best Mobiles in India
Read More About: vivo news smartphone technology

Have a great day!
Read more...

English Summary

Vivo V15 Pro to be priced at Rs 33,000 with bank offers