വിവോ X20, X20 പ്ലസ് എന്നീ ഫോണുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു!


ധാരാളം കിംവദന്തികള്‍ക്കു ശേഷമാണ് വിവോ തങ്ങളുടെ രണ്ട് പുതിയ ഫോണുകള്‍ ഔദ്യാഗികമായി പ്രഖ്യാപിച്ചത്. വിവോ X20, X20 പ്ലസ് എന്നീ ഫോണുകളാണ്. ചൈനയില്‍ നടന്ന ഇവന്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

Advertisement

ചിത്രങ്ങളുടെ രൂപത്തില്‍ എങ്ങനെ ഫയലുകള്‍ ഒളിപ്പിക്കാം?

ഈ രണ്ട് ഫോണുകളുടേയും സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 85.3%, 86.11% ആകുന്നു. ഈ ഫോണുകള്‍ക്ക് ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്, കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ചൈനയില്‍ ഈ രണ്ട് ഫോണുകളുടേയും പ്രീ ഓര്‍ഡര്‍ ഇന്നു മുതല്‍ ആരംഭിച്ചു തുടങ്ങി. വില്‍പന സെപ്തംബര്‍ 30 നടക്കും എന്നു പ്രതീക്ഷിക്കുന്നു.

Advertisement

വിവോയുടെ പുതിയ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം... തുടര്‍ന്നു വായിക്കുക.

വിവോ വി20 സ്‌പെക്‌സ്

വിവോ വി20ക്ക് 6.01 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ ആണ്. 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC , അഡ്രിനോ 512 ജിപിയു, 4ജിബി റാം, 64ജിബി/ 128ജിബി സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറജ് സ്‌പേസ് കൂട്ടാം.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി+5എംപി ഡ്യുവല്‍ ക്യാമറയാണ് കൂടാതെ എല്‍ഇഡി ഫ്‌ളാഷും. 12എംപി സെല്‍ഫി ക്യാമറയിലും എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 3245എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

 

വിവോ വി7 പ്ലസ് സ്‌പെക്‌സ്

6.43 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, 2160X1080 റസൊല്യൂഷന്‍, ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട് ഓഎസ്, 3905 എംഎഎച്ച് ബാറ്ററി, റാം സ്‌റ്റോറേജ്, ക്യാമറ എന്നിവ വിവോ X20യെ പോലെ തന്നെ.

ഐഒഎസ് 11 പ്രശ്‌നങ്ങള്‍: എങ്ങനെ പരിഹരിക്കാം!

 

വില

വിവോ X20, X20 പ്ലസ് എന്നീ ഫോണുകള്‍ റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ വേരിയന്റുകളിലാണ് ലഭിക്കുന്നത്. വിവോ X20 64ജിബി വേരിയന്റിന് ഏകദേശം 29,500 രൂപയാകും 128ജിബി വേരിയന്റിന് 33,500 രൂപയും.

വിവോ X20 പ്ലസ് 64ജിബി വേരിയന്റിന് ഏകദേശം 34,500 രൂപയാണ്.

 

Best Mobiles in India

English Summary

Vivo X20 and X20 Plus are finally official. These smartphones have been launched at an event in China.