ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറുമായി എത്തിയ വിവോ X21 പ്രതീക്ഷകൾക്കും മുകളിൽ!


ഇന്ത്യയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിംഗ് ടെക്നോളജിയിൽ ആദ്യത്തെ സ്മാർട്ട്ഫോണായ വിവോ X21 നെ കുറിച്ച് ഇന്നിവിടെ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്. ഡ്യുവൽ ലെൻസ് ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 6 ജിബി റാം, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ എന്നിവയോടെ എത്തുന്ന വിവോ X21ന് 35,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വിലയിട്ടിരിക്കുന്നത്.

Advertisement

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് സ്മാർട്ട്ഫോണുകൾ. കഴിഞ്ഞ കുറച്ചു കാലമായി പല തരത്തിലുള്ള മാറ്റങ്ങളോടും കൂടിയ പല തരത്തിലുള്ള മൊബൈലുകൾ നമ്മൾ കാണുകയുണ്ടായി. ലോകം ടിവിയിൽ നിന്നും മ്യൂസിക് പ്ലെയറുകളിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നുമെല്ലാം ഫോണിലേക്ക് ചുരുങ്ങുന്ന കാഴ്ചക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയുണ്ടായി. ആത്ഹരത്തിൽ പല മാറ്റങ്ങൾക്കും സ്മാർട്ഫോൺ മേഖല വിധേയമായപ്പോൾ പുതിയ തരത്തിലുള്ള പല കണ്ടുപിടിത്തങ്ങളുമുണ്ടായി.

Advertisement

മാറുന്ന സ്മാർട്ഫോൺ ലോകത്തേക്ക് പുതിയ ഒരു അതിഥി

മാറ്റങ്ങളുടെ ഓരോ ഘട്ടങ്ങളിലായി മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കൾ വളരെ നേർത്ത ബെസെലുകളിൽ, പെട്ടെന്നുള്ള ചാർജിംഗ്, ഡ്യുവൽ-ലെൻസ് ക്യാമറ സെറ്റപ്പുകൾക്ക്, എ.ആർ. സ്റ്റിക്കറുകൾ തുടങ്ങി പല വിധത്തിലുള്ള സംവിധാനങ്ങൾ ഫോണുകളിൽ അവതരിപ്പിക്കുകയുണ്ടായി. ഇവിടെ വിവോയുടെ പുതിയ മുൻനിര സ്മാർട്ട്ഫോൺ ഈ നിരന്തരമായ ഈ പ്രവണത മാറ്റാൻ പുതിയൊരു കണ്ടുപിടിത്തവുമായാണ് എത്തിയിരിക്കുന്നത്.

ആദ്യ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയ ഫോൺ

വിവോ X21 കച്ചവടാടിസ്ഥാനത്തിലുള്ള ആദ്യ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയാണ് എത്തുന്നത്. ഈ ഇനത്തിലെ ലോകത്തെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. എം.ഡബ്ല്യു.ഡബ്ല്യു.സി. 2017ൽ ആദ്യമായി ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ച വിവോ ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലും ഈ അടുത്താണ് ഫോൺ എത്തിയത്. കൂടുതൽ ഹാൻഡ്സെറ്റ് നിർമാതാക്കൾ വൈകാതെ തന്നെ വിവോയുടെ മാതൃകയിൽ ഇത്തരത്തിൽ ഡിസ്‌പ്ലേ ഉള്ള ഫോണുകൾ ഇനി ഇറക്കിയേക്കും.

ഫിംഗർപ്രിന്റ് സംവിധാനം എങ്ങനെ?

OLED ഗ്ലാസ് ലേയറിന്റേയും OLED ലൈറ്റ് എമിറ്റിംഗ് യൂണിറ്റിന്റേയും മധ്യത്തിലാണ് ഈ സെന്‍സര്‍ നിലകൊളളുന്നത്. ഇതിന്റെ ഡിസ്‌പ്ലേയില്‍ ഒരു പ്രത്യേകതരം കോട്ടിംഗ് ഉണ്ട്. ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയെ ഇത് ബാധിക്കില്ല. അതിനാൽ തന്നെ വളരെ സുഗമമായതും എന്നാൽ ഒപ്പം മികച്ച സുരക്ഷയൊരുക്കുന്നതുമായ ഒരു സംവിധാനം നമുക്ക് ഇവിടെ കിട്ടുന്നു.

AI ക്യാമറ

ഇതിന് പുറമേയായി മറ്റ് അനേകം സവിശേഷതകളും ഈ ഫോണിനെ മാറ്റുകൂട്ടുന്നുണ്ട്. അതിലൊന്ന് AI ക്യാമറയാണ്. വിവോയുടെ ഏറ്റവും പുതിയ 'X' സീരീസ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. PDFA ഉപയോഗിച്ച 12എംപി ഡ്യുവല്‍ പിക്‌സല്‍ പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമാണ്. AI ബ്യൂട്ടിഫിക്കേഷനുളള 12എംപി സെന്‍സറാണ് സെല്‍ഫി ക്യാമറ. ഇത് നിങ്ങളുടെ സ്‌കിന്നിന്റെ നിറം ലിംഗഭേദം എന്നിവ തിരിച്ചറിയുന്നു. AI സീന്‍ ക്യാമറ അന്തരീക്ഷത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു, അതായത് രാത്രി, ബാക്ക്‌നൈറ്റ് എന്നിങ്ങനെ. കൂടാതെ പൂക്കള്‍, ഭക്ഷണം, ആളുകള്‍ എന്നിവയെ തിരിച്ചറിയാനും കഴിയും.

സൗണ്ട് ടെക്‌നോളജി

ക്യാമറ കഴിഞ്ഞാൽ അടുത്തതായി എടുത്തുപറയേണ്ടത് ഫോണിലെ സൗണ്ട് നിലവാരത്തെ കുറിച്ചാണ്. വിവോ X1 എത്തിയിരിക്കുന്നത് ഡീപ്പ് ഫീള്‍ഡ് സൗണ്ട് ടെക്‌നോളജി എന്ന സവിശേഷതയുമായാണ്. ഓഡിയോ അല്‍ഗോരിതം ഉപയോഗിച്ച് വിവോയിലെ ശബ്ദ ശകലങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ആറ് പാരിസ്ഥിക ശബ്ദങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട മൂന്നു സവിശേഷതകളാണ് ക്ലിയര്‍ വോയിസ്, സബ്‌വൂഫര്‍ ബാസ്, പനോരമിക് സൗണ്ട് എന്നിവ. മികച്ച ഓഡിയോ ക്വാളിറ്റിയും ഈ ഫോണ്‍ നല്‍കുന്നു.

6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

19:9 അനുപാതത്തില്‍ 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഓറിയോ 8.1 ഒഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC ചിപ്‌സെറ്റിനോടൊപ്പം അഡ്രിനോ 512 GPU ആണ് ഫോണിന് കരുത്ത് പകരുന്നത്. 6ജിബി റാമാണ് ഫോണിനുളളത്. ഒപ്പം 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ മെമ്മറിയും.

അവസാനവാക്ക്

3ഡി മാപ്പിംഗ്, ഫേസ് വേക്ക് എന്നീ സവിശേഷതകളും മുന്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. വൈഫൈ, ബ്ലൂ്ട്ടൂത്ത്, പെന്‍ഡ്രൈവ് ഘടിപ്പിക്കാനുളള OTG കണക്ടിവിറ്റി ഉള്‍പ്പെടെയുളള യുഎസ്ബി 2.0 എന്നിവയും ഫോണിലുണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്. ചുരുക്കത്തിൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന വാങ്ങിയാൽ നഷ്ടം വരാത്ത ഒരു മോഡൽ ആകുകയാണ് ഈ വിവോ x21.

Best Mobiles in India

English Summary

Vivo X21 Brings out Conceptual Design into Reality with its In-display Fingerprint Reader.