വിവോ X21ന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ ഇവയൊക്കെയാണ്


രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിതരണ കമ്പനിയായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ഹാന്‍സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 35,900 രൂപയാണ് ഫോണ്‍ വില. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പന നടക്കുന്നത്.

Advertisement

വിവോ X21ന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

Advertisement

അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

വിവോ X21 എത്തിയിരിക്കുന്നത് അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായാണ്. CES 2018ല്‍ അവതരിപ്പിച്ച വിവോ X20 പ്ലസിന്റെ പിന്‍ഗാമിയാണ് വിവോ X21. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് ഫോണാണ് ഇത്. OLED ഗ്ലാസ് ലേയറിന്റേയും OLED ലൈറ്റ് എമിറ്റിംഗ് യൂണിറ്റിന്റേയും മധ്യത്തിലാണ് ഈ സെന്‍സര്‍ നിലകൊളളുന്നത്. ഇതിന്റെ ഡിസ്‌പ്ലേയില്‍ ഒരു പ്രത്യേകതരം കോട്ടിംഗ് ഉണ്ട്. ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയെ ഇത് ബാധിക്കില്ല.

AI ക്യാമറ ശേഷികള്‍

വിവോയുടെ ഏറ്റവും പുതിയ 'X' സീരീസ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. PDFA ഉപയോഗിച്ച 12എംപി ഡ്യുവല്‍ പിക്‌സല്‍ പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമാണ്. AI ബ്യൂട്ടിഫിക്കേഷനുളള 12എംപി സെന്‍സറാണ് സെല്‍ഫി ക്യാമറ. ഇത് നിങ്ങളുടെ സ്‌കിന്നിന്റെ നിറം ലിംഗഭേദം എന്നിവ തിരിച്ചറിയുന്നു. AI സീന്‍ ക്യാമറ അന്തരീക്ഷത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു, അതായത് രാത്രി, ബാക്ക്‌നൈറ്റ് എന്നിങ്ങനെ. കൂടാതെ പൂക്കള്‍, ഭക്ഷണം, ആളുകള്‍ എന്നിവയെ തിരിച്ചറിയാനും കഴിയും.

Advertisement


സൗണ്ട് ടെക്‌നോളജി

വിവോ X1 എത്തിയിരിക്കുന്നത് ഡീപ്പ് ഫീള്‍ഡ് സൗണ്ട് ടെക്‌നോളജി എന്ന സവിശേഷതയുമായാണ്. ഓഡിയോ അല്‍ഗോരിതം ഉപയോഗിച്ച് വിവോയിലെ ശബ്ദ ശകലങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ആറ് പാരിസ്ഥിക ശബ്ദങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട മൂന്നു സവിശേഷതകളാണ് ക്ലിയര്‍ വോയിസ്, സബ്‌വൂഫര്‍ ബാസ്, പനോരമിക് സൗണ്ട് എന്നിവ. മികച്ച ഓഡിയോ ക്വാളിറ്റിയും ഈ ഫോണ്‍ നല്‍കുന്നു.

പ്ലാസ്റ്റിക്ക്, മെറ്റൽ, ഗ്ലാസ്; എന്തുകൊണ്ട് ഉണ്ടാക്കിയ ഫോണാണ് വാങ്ങാൻ നല്ലത്?

ഫണ്‍ടച്ച് ഒഎസ് 4.0

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുളള ഫണ്‍ടച്ച് ഒഎസ് 4.0യുമായാണ് വിവോ X21 എത്തിയിരിക്കുന്നത്. മറ്റു സവിശേഷതകളായ AI ഡിജിറ്റല്‍ അസിസ്റ്റന്റ്, ഇസിഷെയര്‍, മെമ്മെറീസ്, സെക്യൂരിറ്റി ഫീച്ചറുകള്‍ എന്നിവയും ഈ ഫോണിലുണ്ട്.

Best Mobiles in India

Advertisement

English Summary

The X21 comes with an under-screen fingerprint sensor. It is the successor to the X20 Plus unveiled at the CES 2018 tech show featuring a Synaptics under-display fingerprint sensor. This is also the first under-display fingerprint sensor smartphone to be launched in India.