വിവോ X21, വണ്‍പ്ലസ് 6, ഹോണര്‍ 10: ഈ ഫോണുകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍


വിവോയുടെ X21 സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെയാണ് ഇന്ത്യയിലെത്തിയത്. ഡിസ്‌പ്ലേക്ക് ഉളളില്‍ തന്നെ (In-display) ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഈ ഫോണിന്റെ പ്രഖ്യാപനം. വിവോ X21 ഒരു പ്രീമിയം മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ്. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണിലും കാണാത്ത ഒരു അതുല്യമായ സവിശേഷതയാണ് ഈ ഫോണിനുളളത്.

ഇന്‍-ഡിസ്‌ക് ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗുമായി ഈ കഴിഞ്ഞ മാര്‍ച്ചിലാണ് വിവോ X21 ചൈനയില്‍ പുറത്തിറങ്ങിയത്. ഈ മാസം സിംഗപൂരിലും ഇന്ത്യന്‍ വിപണിയിലും മറ്റു രാജ്യങ്ങളിലും ഫോണ്‍ എത്തുന്നതാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ആദ്യമായാണ് തങ്ങളുടെ 'X' സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. വിപണിയിലെ മറ്റു പ്രീമിയം മിഡ്-റേഞ്ച് ഫോണുകളുമായി മത്സരിക്കാന്‍ തുടക്കമിട്ടിരിക്കുകയാണ്. വിവോ X21ന്റെ മറ്റു പ്രധാന സവിശേഷതകളാണ് ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയും അതു പോലെ ആന്‍ഡ്രോയിഡ് ജി ബീറ്റ അപ്‌ഡേറ്റും ലഭിക്കുന്നത്.

വിവോ X21, വണ്‍പ്ലസ് 6, ഹോണര്‍ 10 എന്നീ മൂന്നു ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യാം.

വിവോ X21, വണ്‍പ്ലസ് 6, ഹോണര്‍ 10: ഇന്ത്യയിലെ വിലയും ലോഞ്ച് ഓഫറുകളും

വിവോ X21ന്റെ വില 35,990 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ട് വഴിയും വിവോ E-സ്‌റ്റോര്‍ വഴിയും ഇന്ത്യയില്‍ നിന്ന് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. ഫ്‌ളിപ്കാര്‍ട്ട് EMI ഇടപാടുകള്‍ക്ക് 5 ശതമാനം ആക്‌സിസ് ഡെബിറ്റ് കാര്‍ഡ് നല്‍കുന്നു. പിന്നെ 5 ശതമാനം ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡിന്, 5 ശതമാനം ഡിസ്‌ക്കൗണ്ട് ആക്‌സിസ് ബസ് ക്രഡിറ്റ് കാര്‍ഡിനും.

വിവോ X21ന്റെ മുഖ്യ എതിരാളി വണ്‍പ്ലസ് 6 ആണ്. ഈ ഫോണിന് 6ജിബി റാം കൂടാതെ വില 34,999 രൂപയുമാണ്. ഇതിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജിന് 39,999 രൂപയാണ്. വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്‌സ് എഡിഷന് 39,999 രൂപയും വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ 8ജിബി റാം/ 256 ജിബി സ്‌റ്റോറേജിന് 44,990 രൂപയുമാകുന്നു. ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് സ്റ്റോര്‍, ക്രോമ എന്നീവിടങ്ങളില്‍ ഈ ഫോണ്‍ കഴിഞ്ഞ ആഴ്ച മുതല്‍ ലഭ്യമാണ്.

വണ്‍പ്ലസ് 6ന്റെ ലോഞ്ച് ഓഫറില്‍ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉളളവര്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. ഇതു കൂടാതെ നോ കോസ്റ്റ് EMI ഓപ്ഷന്‍, ഐഡിയ ക്യാഷ്ബാക്ക് എന്നിവയും ഉണ്ട്. ആമസോണ്‍ കിണ്ടില്‍, ആമസോണ്‍ പ്രൈം വീഡിയോ, സെര്‍വിഫൈ എന്നിവയില്‍ നിന്നും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു.

ഹോണര്‍ 10നെ കുറിച്ചു പറയുകയാണെങ്കില്‍ 6ജിബി റാം/128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 32,999 രൂപയാണ്. ഫാന്റം ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴിയായിരുന്നു ഫോണ്‍ വില്‍പന. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ കമ്പനിയുടെ Hi Honor ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്. നോകോസ്റ്റ് EMI, ജിയോ ക്യാഷ്ബാക്ക്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍ എന്നിവും ലോഞ്ച് ഓഫിറില്‍ ഉള്‍പ്പെടുന്നു.

വിവോ X21, വണ്‍പ്ലസ് 6, ഹോണര്‍ 10 സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണാണ് വിവോ X21 UD. ഇതിന് ആന്‍ഡ്രോയിഡ് പി ബീറ്റ ബിള്‍ഡ് ലഭ്യമാണ്. ഇതിന് 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoCയിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. അഡ്രിനോ 512 ജിപിയു, 6ജിബി റാം എന്നിവയും ഫോണിലുണ്ട്.

ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്. അതായത് പ്രൈമറി സെന്‍സര്‍ 12എംപിയും സെക്കന്‍ഡറി സെന്‍സര്‍ 5എംപിയുമാണ്. മുന്നില്‍ 12എംപി ക്യാമറയുമാണ്. അതില്‍ IR ഫില്‍ ലൈറ്റ്, 3ഡി മാപ്പിംഗ് എന്നിവ ഉള്‍പ്പെടുന്നു.

വിവോ X21 UDക്ക് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. 4ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3200 എംഎഎച്ച് ബാറ്ററിയുമുണ്ട്.

വണ്‍പ്ലസ് 6നെ കുറിച്ചു പറയുകയാണെങ്കില്‍, ഡ്യുവല്‍ നാനോ സിമ്മുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് OxygenOS 5.1 ഓണ്‍ ടോപ്പ് ഓഫ് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. ഇപ്പോള്‍ ഈ ഫോണില്‍ ആന്‍ഡ്രോയിഡ് പി ബീറ്റ ബില്‍ഡും ഉണ്ട്. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍ ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗണ്‍ 845 SoC, 6ജിബി/ 8ജിബി റാം എന്നിവയുമുണ്ട് ഫോണില്‍.

20000 രൂപക്ക് താഴെയായി തകർപ്പൻ 6ജിബി ഫോണുകൾ ഉള്ളപ്പോൾ എന്തിന് അതിലും കൂടുതൽ മുടക്കണം?

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി 20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് വണ്‍പ്ലസ് 6ന്. മുന്നില്‍ 16എംപി ക്യാമറയും. ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയും പോര്‍ട്രേറ്റ് മോഡും ഉണ്ട്. 64ജിബി/ 128ജിബി/ 256ജിബി എന്നീ സ്‌റ്റോറേജ് വേരിയന്റുകളും ഫോണിലുണ്ട്.

4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി എന്നിവയും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഡാഷ് ചാര്‍ജ്ജ് പിന്തുണയുളള 3300എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

ഹോണര്‍ 10നെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് EMUI 8.1 ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. 5.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഒക്ടാ-കോര്‍ HiSilicon Kirin 970 SoC, 6ജിബി റാം എന്നിവയും ഇതിലുണ്ട്. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 24എംപി 16എംപി റിയര്‍ ഡ്യുവല്‍ ക്യാമറയാണ്. മുന്നില്‍ 24എംപി സെന്‍സറാണ്. 128ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിന്. 4ജി, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, ജിപിഎസ്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്ടിവിറ്റികളും ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോംപസ് എന്നിവ സെന്‍സറുകളുമാണ്. 3400എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: vivo oneplus honor smartphone

Have a great day!
Read more...

English Summary

Vivo X21 vs OnePlus 6 vs Honor 10: Price, Specifications, Features Comparison