ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ വിവൊ-ക്ക് സ്വന്തം...!


ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ വിവോ എക്‌സ് 5 മാക്‌സ് ലോഞ്ച് ചെയ്തു. ഡിസംബര്‍ 15ന് ഈ ഫോണ്‍ ഇന്ത്യയിലെത്തും. 4.85 മില്ലീമീറ്റര്‍ കനമുള്ള ഈ ഫോണ്‍ പുറത്തിറങ്ങുന്നതോടെ ഏറ്റവും സ്ലിമ്മായ ഫോണ്‍ എന്നുള്ള ഓപ്പോ ആര്‍ 5ന്റെ റെക്കോര്‍ഡാണ് തകരുന്നത്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ (1920 X 1080 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണിതിനുള്ളത്. ക്വാല്‍കോം 615 64 ബിറ്റ് ക്വാഡ്‌കോര്‍ പ്രൊസസ്സര്‍, 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 13 മെഗ്പിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ തുടങ്ങിയവ ഇതിലുണ്ട്.

ഈ ഫോണിനായി വിവൊ എക്‌സ് 5 മാക്‌സ് എന്നൊരു മദര്‍ബോര്‍ഡും കമ്പനി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിന് 1.7 മില്ലീമീറ്റര്‍ കനമാണുള്ളത്. ഈ ഡ്യൂവല്‍ സിം ഫോണില്‍ മൈക്രോ സിംകാര്‍ഡും നാനോ സിംകാര്‍ഡും ഇടാന്‍ കഴിയും.

ഇതിന്റെ മെമ്മറി 128 ജിബിക്ക് മുകളില്‍ എക്‌സ്പാന്‍ഡ് ചെയ്യാനാകും. ആന്‍ഡ്രോയ്ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Vivo X5 Max: World's Slimmest Smartphone Officially Launched; Set for India Debut Next Week.