തരംഗമാകാന്‍ വിവോ Y81 അവതരിപ്പിച്ചു, സവിശേഷതകള്‍ അറിയാം..!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ തങ്ങളുടെ പുതിയ ഉത്പന്നം അവതരിപ്പിച്ചു. വിവോ Y81 എന്ന പേരുളള ഈ ഫോണ്‍ വിയറ്റ്‌നാമില്‍ അണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ വില്‍പന വിയറ്റ്‌നാമിലെ FTPShopല്‍ നടക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വിവോ Y83യുടെ സമാന ഡിസൈനാണ് വിവോ Y81ന്. ഐഫോണ്‍ Xനെ പോലെ നോച്ചും കൂടാതെ ബിസില്‍-ലെസ് ഡിസൈനും ഫോണിന്റെ മുന്നിലായി നല്‍കിയിട്ടുണ്ട്.

Advertisement

ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ് 19:9 ആസ്‌പെക്ട് റേഷ്യോയിലെ ഏറ്റവും വലിയ HD+ ഡിസ്‌പ്ലേയും ഫേസ് ഡിറ്റക്ഷനും കൂടാതെ 3260എംഎഎച്ച് ബാറ്ററിയും. ഈ ഫോണിന്റെ വില VDN 4,4990,000 അതായത് ഇന്ത്യന്‍ വില ഏകദേശം 14,900 രൂപയോളം വരും. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഉപയോക്താക്കള്‍ക്ക് 12 മാസം വരെ വാറന്റിയും കൂടാതെ 60 മിനിറ്റിനുളളില്‍ തന്നെ സൗജന്യ ദേശീയ ഡലിവറി ഓപ്ഷനും നല്‍കുന്നു.

Advertisement

വിവോ Y81ന്റെ സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം

. 720x1520 പിക്‌സല്‍ റസൊല്യൂഷന്‍

. 19:9 ആസ്‌പെക്ട് റേഷ്യോ

. ഒക്ടാകോര്‍ മാഡിയാടെക് MT6762 SoC പ്രോസസര്‍

. 3ജിബി റാം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. 3260എംഎഎച്ച് ബാറ്ററി

. 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 5.0

Advertisement

. വൈഫൈ 802.11

. ജിപിഎസ്

. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്

നിങ്ങളുടെ ഫോൺ ഓഫ് ആണെങ്കിൽ അലാറം അടിക്കുമോ??

Best Mobiles in India

Advertisement

English Summary

Vivo Y81 launched in Vietnam, Price, Specifications, Availability