വിവോ വൈ91ന് 1,000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചു


ലോകത്തിലെ ആദ്യ 32 മെഗാപിക്‌സല്‍ പോപ്-അപ്പ് സെല്‍ഫി ക്യാമറയെന്ന ഖ്യാദിയോടെ വിവോ പുറത്തിറക്കിയ വി15 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയതിനു പിന്നാലെ മറ്റൊരു മോഡലായ വിവോ വി91ന് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. 1,000 രൂപയുടെ വിലക്കിഴിവാണ് മോഡലിനു പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് വിവോ വൈ91നെ കമ്പനി പുറത്തിറക്കിയത്. 9,990 രൂപയാണ് നിലവിലെ വിപണിവില.

Advertisement

വിലക്കുറവ്

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഫോണ്‍ വിപണിയിലെത്തുമ്പോള്‍ 10,990 രൂപയായിരുന്നു വില. നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വില 9,990 രൂപയായിക്കുറഞ്ഞു. പ്രമുഖ ഷോപ്പിംഗ് പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേ-ടിഎം മാള്‍, എന്നിവയിലൂടെയും വിവോ സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങാനാകും. തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറിലും ഫോണ്‍ ലഭിക്കും.

Advertisement
ഫോണിനു കരുത്തേകുന്നുണ്ട്

സാംസംഗ് ഗ്യാലക്‌സി എ10, ഗ്യാലക്‌സി എം10, റിയല്‍മി സി1, റെഡ്മി നോട്ട് 7 എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍. 6.22 ഇഞ്ച് എച്ച്.ഡി പ്ലസ് ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. മീഡിയാടെക്ക് ഹീലിയോ പി22 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. കൂട്ടിന് 2 ജി.ബി റാമും 32 ജി.ബി ഇന്റേണ്‍ മെമ്മറിയുമുണ്ട്.

സുരക്ഷയ്ക്കായി

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമുണ്ട്. 13+2 മെഗാപിക്‌സിന്റെ പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. ഫേസ് ബ്യൂട്ടി, ടൈം ലാപ്‌സ്, എച്ച്.ഡി.ആര്‍, പോര്‍ട്രൈറ്റ് മോഡ് എന്നീ സവിശേഷതകള്‍ പിന്‍ ക്യാമറയിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

ഫോണിന്റെ പ്രവര്‍ത്തനം.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. വിവോയുടെതന്നെ ഫണ്‍ടച്ച് ഓ.എസ് മികച്ചതാണ്. 4,030 മില്ലി ആംപയര്‍ കരുത്താണ് ബാറ്ററിക്കുള്ളത്. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി, വൈഫൈ, ബ്ലൂടൂത്ത് 5, ജി.പി.എസ്, ഗ്ലോണാസ്, എഫ്.എം റേഡിയോ എന്നിവ ഫോണിലുണ്ട്.

സഞ്ചാരികൾക്ക് പൈതൃക മന്ദിരങ്ങളുടെ ചരിത്രങ്ങൾ പറഞ്ഞുകൊടുത്ത് ഈ ആപ്പ്

Best Mobiles in India

English Summary

Vivo Y91 price slashed by Rs 1,000, now available for Rs 9,990