വാട്ടര്‍ഡ്രോപ് നോച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍, 6GB റാം; വരുന്നു വിവോ Z3i


അഭ്യൂഹങ്ങള്‍ക്കും അടക്കംപറച്ചിലുകള്‍ക്കും ഒടുവില്‍ വിവോ Z3i ചൈനീസ് വിപണിയിലെത്തി. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ വിവോ V11-ന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണിത്. രൂപകല്‍പ്പനയിലും മറ്റും ഫോണുകള്‍ തമ്മില്‍ സാമ്യമുണ്ട്, തിലേറെ വ്യത്യാസങ്ങളും.

Advertisement

സവിശേഷതകള്‍

വാട്ടര്‍ഡ്രോപ് നോച്ചോട് കൂടിയ 6.3 ഇഞ്ച് ഡിസ്‌പ്ലേ. 19.5:9 ആസ്‌പെക്ട് റേഷ്യോ, FHD+ റെസല്യൂഷന്‍ എന്നിവ എടുത്തുപറയേണ്ടവയാണ്. ഒക്ടാകോര്‍ മീഡിയടെക് P60 SoC, 6GB റാം, 128 GB സ്‌റ്റോറേജ് എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാനും കഴിയും.

Advertisement
ക്യാമറ

പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 12 MP പ്രൈമറി സെന്‍സറും 2MP സെക്കന്‍ഡറി സെന്‍സറുമാണവ. സെല്‍ഫി ക്യാമറ 24 MP ആണ്. ഇരട്ട സിം, ബ്ലൂടൂത്ത് 4.2, ജിപിഎസ്, ഫണ്‍ടച്ച് OS 4.5 UI ഔട്ട് ഓഫ് ദി ബോക്‌സോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ, ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ള 3315 mAh ബാറ്ററി എന്നിവയും ഫോണിനെ മികച്ചതാക്കുന്നു.

വിലയും ലഭ്യതയും

വിവോ Z3i-യുടെ വില 2398 യുവാന്‍ (ഏകദേശം 25000 രൂപ) ആണ്. അറോറ ബ്ലൂ, മില്ലെനിയം പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ചൈനയ്ക്ക് പുറത്തുള്ള വിപണികളില്‍ ഫോണ്‍ എന്നെത്തുമെന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല.

വിവോ Z3i-യും V11-ഉം

കാഴ്ചയില്‍ ഫോണുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ? എന്നാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. V11-ല്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. Z3i-ലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പിന്‍ഭാഗാത്താണ്. പിന്നീടുള്ള പ്രധാന വ്യത്യാസം പിന്നിലെ ക്യാമറ മോഡ്യൂളുകളിലും സെല്‍ഫി ക്യാമറയുടെ റെസല്യൂഷനിലുമാണ്.

നമ്മൾ ഏറെ നാളായി കാത്തിരിക്കുന്ന ആ സൗകര്യം മെസ്സഞ്ചറിൽ എത്തുന്നു!!

Best Mobiles in India

English Summary

Vivo Z3i announced with waterdrop notch, dual rear cameras, 6GB RAM and more