തെരഞ്ഞെടുപ്പിനായി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനും; വോട് ബോക്‌സ്


ഇന്ത്യയിലാദ്യമായി തെരഞ്ഞെടുപ്പുസംബന്ധിച്ച സമഗ്ര വിവരങ്ങള്‍ ലഭ്യമാകുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലേയും ലോക്‌സഭ മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍, അവരുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ആപ്ലിക്കേഷനിലൂടെ അഭിപ്രായവോട് രേഖപ്പെടുത്താനും സാധിക്കും.

Advertisement

കേരളത്തിലെ ഇഗ്ലു ഇനിഷ്യേറ്റീവ്‌സ് എന്ന സ്ഥാപനമാണ് വോട് ബോക്‌സ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍, അവരുടെ ചിത്രങ്ങള്‍, പ്രചരണ പരിപാടികള്‍, കാംപയ്‌നിംഗ് വീഡിയോ, അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.

Advertisement

കൂടാതെ സമഗ്ര തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തെരഞ്ഞെടുപ്പ് തീയതി എന്നിവയും അറിയാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് അഭിപ്രായ വോട്ടെടുപ്പിനുള്ള അവസരവും ഉണ്ട്. നിങ്ങളുടെ മണ്ഡലത്തിലെ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്ക് ആപ്ലിക്കേഷനിലൂടെ വോട് ചെയ്യാം. എന്നാല്‍ ഒരു മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥിക്കു മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ പറ്റു. മാത്രമല്ല, ഒരു ഫോണില്‍ നിന്ന് ഒരതവണയേ വോട്ട് ചെയ്യാന്‍ സാധിക്കു.

അതുെകാണ്ടുതന്നെ വോട്‌ബോക്‌സിലൂടെയുള്ള അഭിപ്രായ വോട്ടെടുപ്പ് ഏറെക്കുറെ കൃത്യവുമാകും. മാത്രമല്ല, വേട്ടെണ്ണലിന്റെ സമയത്ത് തത്സമയ ഫലങ്ങളും ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണില്‍ വോട്‌ബോക്‌സ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

വോട്‌ബോക്‌സിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

#1

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലേയും ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടികള്‍, അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം, പ്രചാരണ രീതികള്‍, വാര്‍ത്തകള്‍, വീഡിയോകള്‍ എന്നിവയെല്ലാം മനസിലാക്കാന്‍ വോട്‌ബോക്‌സിലൂടെ സാധിക്കും.

 

 

#2

ഓരോ സംസ്ഥാനവും അടിസ്ഥാനമാക്കിയും തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ലഭിക്കും. കേരളം തെരഞ്ഞെടുത്താല്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

 

 

#3

നിങ്ങളുടെ മണ്ഡലത്തിലെ ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട് രേഖപ്പെടുത്താം. ഒരു ഫോണില്‍ നിന്ന് ഒരുതവണ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കു. മാത്രമല്ല, ഒരു സ്ഥാനാര്‍ഥിക്കു മാത്രമേ വോട്ട് നല്‍കാന്‍ കഴിയു എന്നതും പ്രത്യേകതയാണ്. ഓരോ നൂറ് വോട്ട് പിന്നിടുമ്പോഴും ഒരു വൃക്ഷത്തൈ നടുമെന്നും ആപ്ലിക്കേഷന്‍ ഡവലപ് ചെയ്ത ഇഗ്ലു ഇന്നൊവേഷന്‍സ് പറയുന്നു.

 

 

#4

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വോട്‌ബോക്‌സില്‍ ലഭ്യമാവും. ഓരോ സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് തീയതി, പോളിംഗ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും ലഭ്യമാവും

 

 

#5

വോട്ടെണ്ണുന്ന ദിവസം ഫലങ്ങള്‍ തത്സമയം എത്തിക്കുമെന്നതും വോട്‌ബോക്‌സിന്റെ പ്രത്യേകതയാണ്.

 

 

 

Best Mobiles in India