എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ്? എന്തൊക്കെയാണ് നിങ്ങൾക്ക് കിട്ടുന്ന ഗുണങ്ങൾ


ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് റൂട്ട് എന്ന കാര്യം. അതായത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ റൂട്ട് ചെയ്യുക എന്നത്. നമ്മളിൽ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഇപ്പോഴും റൂട്ടിംഗ് എന്നാൽ എന്താണ് എന്നതിനെ കുറിച്ച് അവ്യക്തമായ ചില അറിവുകൾ മാത്രമേ ഉള്ളൂ എന്നത് തന്നെയാണ് ഇതിനെ കുറിച്ച് ലളിതമായ രീതിയിൽ ഇവിടെ ഇന്ന് എഴുതാൻ പ്രേരിപ്പിക്കുന്നതും.

Advertisement

ഈ ലേഖനം എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം എന്നും എന്തൊക്കെ സംവിധാനങ്ങളാണ് അതിനായി വേണ്ടത് എന്നുമല്ല പറയാൻ ഉദ്ദേശിക്കുന്നത്. മറിച്ച് റൂട്ടിംഗ് എന്നാൽ എന്താണ് ഉദേശിക്കുന്നത് എന്നും എന്തൊക്കെയാണ് അതുകൊണ്ട് ഫോണിന് ലഭിക്കുന്ന ഗുണങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

Advertisement

റൂട്ടിംഗ്

നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത് ഓപ്പൺ സോഴ്സ് അധിഷ്ഠിത ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് എന്ന് അറിയാമല്ലോ. അതായത് എന്ത് രീതിയിലുള്ള മാറ്റങ്ങളും നിങ്ങൾക്ക് അതിൽ വരുത്താൻ സാധിക്കും എന്നും അതിനുള്ള സൗകര്യങ്ങൾ ഉണ്ട് എന്നും സാരം. പക്ഷെ നിലവിൽ നിങ്ങൾ ഫോൺ വാങ്ങുമ്പോൾ എല്ലാ സെറ്റിങ്‌സുകളും പ്രവർത്തിപ്പിക്കാൻ ഹാൻഡ്‌സെറ്റ് കമ്പനികൾ അനുവദിക്കില്ല. പലതും ഫോണിന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്.

അങ്ങനെ നിങ്ങൾ വാങ്ങിയ ഫോണിൽ അതിന്റെ എല്ലാ സെറ്റിങ്‌സ്, സൗകര്യങ്ങൾ, നിയന്ത്രണം തുടങ്ങി ഓരോന്നും മാറ്റം വരുത്തുന്ന, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ഫോണിനെ സജ്ജമാക്കുന്ന പ്രക്രിയയാണ് റൂട്ടിംഗ്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതോടെ ഈ സൗകര്യങ്ങളെല്ലാം തന്നെ നിങ്ങൾക്ക് ലഭ്യമാകും.

എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം

റൂസൂപ്പർ യൂസർ കരുത്ത്, അല്ലെങ്കിൽ ഇപ്പോഴുള്ള മജിസ്ക് പോലുള്ള സൗകര്യം ഫോണിൽ ലഭ്യമാക്കുകയാണ് ഏതൊരു കമ്പനിയുടെ ഏതൊരു മോഡലിലും റൂട്ടിങ് വഴി ലഭിക്കുക. എന്നാൽ ഓരോ കമ്പനികളെയും ഓരോ മോഡലുകളെയും സംബന്ധിച്ച് റൂട്ട് ചെയ്യുന്ന പ്രക്രിയ തീർത്തും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. അതിനാൽ എല്ലാ മോഡലുകൾക്കുമായി ഒരൊറ്റ പ്രക്രിയ ഇവിടെ ലഭ്യമല്ല.

നിങ്ങൾക്ക് നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യണം എങ്കിൽ ഗൂഗിളിൽ കയറി നിങ്ങളുടെ മോഡൽ എങ്ങനെ റൂട്ട് ചെയ്യാം എന്ന് പരതിയാൽ ഇഷ്ടംപോലെ സൈറ്റുകൾ തുറന്നുവരും. അതിൽ നോക്കി കൃത്യമായി മനസ്സിലാക്കി റൂട്ട് ചെയ്യാൻ സാധിക്കും. xda വെബ്സൈറ്റ് ആണ് ഈ കാര്യത്തിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വെബ്സൈറ്റ്. ഏതു മോഡലിന്റെ വിവരങ്ങളും അവിടെ ലഭ്യമാണ്.

റൂട്ട് ചെയ്താൽ എന്തൊക്കെയാണ് മെച്ചങ്ങൾ

അത് പറയാൻ ഈ ലേഖനം മതിയാവില്ല. പേജുകളോളം അതിനെ കുറിച്ച് പറയാനുണ്ടാകും. അത്രയും ആപ്പുകളും സൗകര്യങ്ങളും എല്ലാം തന്നെ റൂട്ടിങ് വഴി നമുക്ക് ലഭ്യമാകും. സ്പീഡ് കൂട്ടുക, അനാവശ്യ ബിൾട്ട് ഇൻ ആപ്പുകൾ ഒഴിവാക്കുക, ഗെയിം ഹാക്ക്, ആപ്പ് ഹാക്ക്, വ്യത്യസ്തങ്ങളായ റോമുകൾ ഇൻസ്റ്റാൾ ചെയ്യുക, twrp ഇൻസ്റ്റാൾ ചെയ്യുക, മറ്റു കമ്പനികളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങി ആയിരക്കണക്കിന് ഉപയോഗങ്ങൾ റൂട്ടിങ് കൊണ്ട് നമുക്ക് ലഭിക്കും.

ബിസിനസ് എളുപ്പത്തിലാക്കാന്‍ ഇനി 'സാംസങ്ങ് FLIP ഇന്ററാക്ടീവ് ഡിസ്‌പ്ലേ': ഗിസ്‌ബോട്ട് റിവ്യൂ

റൂട്ട് ചെയ്യും മുമ്പേ ചില കാര്യങ്ങൾ

റൂട്ട് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ വാറന്റി നഷ്ടമാകും എന്നോർക്കുക. പലപ്പോഴും ഫോണിന്റെ ബൂട്ലോഡ്ർ അണ്ലോക്ക് ചെയ്താലേ റൂട്ട് സാധ്യമാവൂ എന്നതിനാൽ അതും മനസ്സിലിരിക്കുക. അതുപോലെ റൂട്ടിങ്, twrp, ബൂട്ടലോഡ്ർ അണ്ലോക്ക് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ മിക്ക സർവീസ് സെന്ററുകളിലും ചെയ്തു തരാത്ത കാര്യങ്ങളാണ്. എല്ലാം സ്വയം ഇന്റർനെറ്റ് വഴി കണ്ടെത്തി മനസ്സിലാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക. റൂട്ടിങ് സംബന്ധമായ കൂടുതൽ വിശദമായ ലേഖനങ്ങൾ തൊട്ടടുത്ത ദിവസങ്ങളിലായി ഗിസ്ബോട്ടിൽ പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

What is Android Phone Rooting and What are the Benefits of Rooting?