ആന്‍ഡ്രോയിഡ് ക്വിക് മെനുവില്‍ ഇത് നിങ്ങള്‍ ചെയ്തിട്ടുണ്ടോ?


നിങ്ങളൊരു ആൻഡ്രോയ്ഡ് ഉപയോക്താവാണെങ്കിൽ, ആൻഡ്രോയ്ഡ് മെനു ബാർ രണ്ട് തവണ താഴേക്ക് നീക്കുമ്പോൾ കാണുന്ന ക്വിക്ക് സെറ്റിങ്ങ്സ് ഉപയോഗിച്ചിട്ടുണ്ടാകും. ആൻഡ്രോയ്ഡിലെ ഏറ്റവും ഉപകാരപ്രദമായ സവിശേഷതയാണിത്. ഇതിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്.

Advertisement

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി

ഇതിനായി, നോട്ടിഫിക്കേഷൻ ബാർ ഒരു തവണ താഴേക്ക് നീക്കുക. അപ്പോൾ ക്വിക്ക് സെറ്റിങ്ങ്സ് പാനലിന്റെ മുകൾഭാഗം കാണാം. ഒന്നൂടെ താഴേക്ക് നീക്കുമ്പോൾ ക്വിക്ക് സെറ്റിങ്ങ്സ് മെനുവിന്റെ പൂർണ്ണരൂപം ദൃശ്യമാകുന്നു.

Advertisement

സെറ്റിങ്ങ്സിൽ മുകൾവശത്തായി കാണുന്ന പെൻസിൽ രൂപത്തിലുള്ള ഐക്കണിൽ തൊട്ടതിനു ശേഷം നിങ്ങൾക്ക് ആവശ്യമുള്ള സെറ്റിങ്ങ്സുകളിൽ ഓരോന്നിലും കുറച്ചുനേരം അമർത്തിപ്പിടിച്ചതിനു ശേഷം അവ ക്വിക്ക് സെറ്റിങ്ങ്‌സ് മെനുവിലേക്ക് വലിച്ചിടുക എറ്റവും കൂടുതൽ ഉപയോഗിക്കുന്നവ മുകളിലായി വയ്ക്കുക. ആദ്യത്തെ ആറ് മെനു ഐക്കണുകളാണ് ക്വിക്ക് സെറ്റിങ്ങ്സ് മെനുവിന്റെ ചുരുക്കരൂപത്തിൽ കാണാൻ സാധിക്കുക.

രണ്ട് പേജ് നീളത്തിലുള്ളതാകാംക്വിക്ക് സെറ്റിങ്ങ്സ് മെനു. ഒരോ പേജിലും ഒൻപത് വീതം ഐക്കണുകൾ കാണാം.

ക്വിക്ക് സെറ്റിങ്ങ്സ് മെനുവിൽ വരേണ്ട പ്രധാന പ്രവർത്തനങ്ങൾ ഏതോക്കെയെന്ന് നമുക്ക് നോക്കാം.

വൈ-ഫൈ

സ്മാർട്ട്ഫോണുകളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സവിശേഷതയാണിത്. ഇത് നെറ്റ് വർക്ക് ഏതാണെന്ന് കാണിക്കുകയും ചെയ്യുന്നു. വൈ-ഫൈ ഐക്കണിൽ തൊട്ടാൽ ലഭ്യമായ നെറ്റ് വർക്കുകൾ ഏതൊക്കെയെന്ന് കാണിക്കുകയും ചെയ്യുന്നു.

മൊബൈൽ ഡാറ്റ :

ഇത് വൈ-ഫൈയിൽ നിന്നല്ലാതെ നിങ്ങളുടെ സിം നെറ്റ് വർക്കിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സഹായിക്കുന്നു. എന്നാൽ ശരിയായ റീച്ചാർജ് പ്ലാനുകൾ ഇല്ലെങ്കിൽ കമ്പനി താരീഫ് പ്രകാരം നിങ്ങൾക്ക് പണം നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്. നിങ്ങൾ എത്ര ഡാറ്റ ഇന്റർനെറ്റ് ഉപയോഗിച്ചു എന്നുൾപ്പെടെയുള്ള വിവരങ്ങളും ഇതിലൂടെ അറിയാൻ സാധിക്കുന്നു.

ബാറ്ററി :

നിലവിൽ ബാറ്ററിയുടെ നില എത്രയെന്നും, ചാർജ് ചെയ്യുന്നത് വരെ എത്ര നേരം ഫോണ് ഉപയോഗിക്കാം എന്നതുമെല്ലാം ഇതിലൂടെ അറിയാൻ സാധിക്കുന്നു. ഈ ഐക്കൺ തെരഞ്ഞെടുക്കുമ്പോൾ ബാറ്ററി ലാഭിക്കുന്നതുൾപ്പെടെ പല ഓപ്ഷനുകളും നിങ്ങൾക്ക് ലഭിക്കുന്നു.

ഫ്ലാഷ് ലൈറ്റ് :

ഈ ഓപ്ഷനിൽ വിരലമർത്തുമ്പോൾ നിങ്ങളുടെ ഫോണിന്റെ പുറകിലുള്ള എൽ.ഇ.ഡി ഫ്ലാഷ് തെളിയുന്നു.

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി

കാസ്റ്റ് :

ഗൂഗിൾ ക്രോം കാസ്റ്റോ ഗൂഗിൾ ഹോമോ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിലെ വിവരങ്ങൾ ടീവിയുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഓട്ടോ-റൊട്ടേറ്റ് :

ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, നിങ്ങൾ ഫോൺ തിരിക്കുന്നതിനനുസരിച്ച് സ്ക്രീനും തിരിയുന്നതാണ്.

എയറോപ്ലേയ്ൻ മോഡ് :

വൈ-ഫൈ ഉൾപ്പെടെയുള്ള എല്ലാ നെറ്റ് വർക്കുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുവാൻ ഇതിലൂടെ സാധിക്കുന്നു. വൈ-ഫൈ പിന്നീട് ഓൺ ചെയ്യാവുന്നതാണ്. മറ്റുള്ളവർ ഫോണിലൂടെ ശല്യപ്പെടുത്തുന്നത് തടയാനായി ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

ലൊക്കേഷൻ :

ഇത് നിങ്ങളുടെ ഫോണിലെ ജി.പി.എസ് പ്രവർത്തിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ഡാറ്റ സേവർ :

ഇന്റനെറ്റിൽ പ്രവർത്തിക്കുന്ന ആവശ്യമില്ലാത്ത ആപ്പുകളുടെ പ്രവർത്തനം നിർത്തി ഇന്റർനെറ്റ് ഡാറ്റ ലാഭിക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

Best Mobiles in India

English Summary

If you are an Android user, you might have used the quick settings swiping down from Android’s menu bar twice. Let\'s see some of the important functions.