ആൻഡ്രോയിഡ് ഫോണുകൾ ഏതൊരാളും ഇഷ്ടപ്പെടുന്നത് എന്ത് കൊണ്ട്? 4 കാരണങ്ങൾ!


ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ നമ്മളിൽ പലരും ഐഫോണിനെ ഒഴിവാക്കി ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഫോണുകളുടെ വിലക്കുറവും കൂടുതൽ സൗകര്യങ്ങളും പല രീതിയിലുള്ള സെറ്റിങ്ങ്സുകളും ഒക്കെ ആയിരിക്കും.

Advertisement

എന്നാൽ ഇവയ്ക്ക് മുകളിലായി ആൻഡ്രോയിഡ് ഫോണുകൾക്ക് മാത്രമായി അവകാശപ്പെടാൻ സാധിക്കുന്ന ചില ഗംഭീര സവിശേഷതകളുണ്ട്. ചിലർക്കൊക്കെ അറിയാവുന്നതാകും ഇന്ന്. എന്നാൽ ഇതിനെ കുറിച്ച് അറിയാത്ത ആളുകളുടെ അറിവിലേക്കായി ആ സവിശേഷതകൾ ഇവിടെ പറയട്ടെ. ആൻഡ്രോയിഡിന്റെ ഐഫോണിനെക്കാളും ഒരുപിടി മുകളിൽ നിർത്തുന്ന സവിശേഷതകൾ.

Advertisement

1. custom റോമുകൾ

ആൻഡ്രോയിഡ് ഫോണിലെ ഏറ്റവും വലിയ സവിശേഷത ഏതെന്ന് ചോദിച്ചാൽ ഞാൻ കണ്ണും പൂട്ടി പറയും ഇതാണ് ഏറ്റവും വലിയ സവിശേഷത എന്നത്. Resurrection Remix, Cdroid, AOSP, AOKP, Cynogen Mod അടിസ്ഥാനമാക്കിയുള്ള റോമുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റോമുകൾ കൊണ്ട് സമ്പന്നമാണ് ആൻഡ്രോയിഡ്.

നിങ്ങളുടെ ഫോണിലെ നിലവിലുള്ള OS മാറ്റി മുകളിൽ പറഞ്ഞ പോലുള്ള റോമുകൾ റൂട്ട് ചെയ്ത ശേഷം twrpയുടെ സഹായത്തോടെ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. തീർത്തും വ്യത്യസ്തമായ ഒരു ആൻഡ്രോയ്ഡ് അനുഭവം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. കൂടുതൽ അറിവുകൾക്കായി xda വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

2. ലക്ഷക്കണക്കിന് ആപ്പുകളുടെ പിന്തുണ

ഐഒഎസ് ആപ്പ് സ്റ്റോർ നിരവധി ആപ്പുകളെ കൊണ്ട് സമ്പന്നമാണ് എങ്കിലും അവയെ അപേക്ഷിച്ച് ലക്ഷക്കണക്കിന് ആപ്പുകൾ ആൻഡ്രോയിഡ് ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. ഇതിന് കാരണം ഏറ്റവുമധികം ആളുകൾ ആൻഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഡെവലപ്പർമാരെ കൂടുതലായി ആകർഷിക്കുന്നത് ആൻഡ്രോയിഡ് ആണ് എന്നത് തന്നെ.

ഇത് കൂടാതെ ഈ ആപ്പുകളിൽ നല്ലൊരു വിഭാഗവും സൗജന്യമായി തന്നെ നമുക്ക് ലഭിക്കുന്നു എന്നത് മറ്റൊരു സവിശേഷത. ഐഒഎസ് ആപ്പ് സ്റ്റോറിൽ നല്ലൊരു വിഭാഗം പെയ്ഡ് ആപ്പുകൾ ആണ് എങ്കിൽ ഗൂഗിളിൽ അതിൽ നല്ലൊരു വിഭാഗവും സൗജന്യം തന്നെ. പരസ്യങ്ങൾ ഒപ്പം ഉണ്ടാകും എന്നേ ഉള്ളൂ. അവ ആവശ്യങ്ങൾക്ക് അത് ഒഴിവാക്കാനായി പേയ്മെന്റ് നടത്തുകയും ചെയ്യാം.

 

3. അറ്റമില്ലാത്ത കസ്റ്റംമൈസേഷൻ ഓപ്ഷനുകൾ

കസ്റ്റംമൈസേഷൻ ഓപ്ഷനുകളുടെ കാര്യത്തിൽ ആൻഡ്രോയിഡിന്റെ ഏഴയലത്ത് എത്താൻ ഐഒഎസിന് സാധിക്കില്ല. നമ്മുടെ ഫോൺ നമുക്കിഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ള തീമുകളിൽ ഇഷ്ടപെട്ട ഐക്കൺ പാക്കുകളും ലോഞ്ചറുകളും ആപ്പുകളും സെറ്റിങ്ങ്സുകളും എല്ലാം ഉപയോഗിച്ച് സെറ്റ് ചെയ്യാൻ ആൻഡ്രോയ്ഡ് ഫോണുകൾ അനുവദിക്കുന്നു.

ഫോൺ നിർമാതാവ് തരുന്ന പല തരത്തിലുള്ള കസ്റ്റംമൈസേഷൻ ഓപ്ഷനുകൾക്ക് പുറമെ ആൻഡ്രോയ്ഡ് ഓപ്ഷനുകൾ, റൂട്ട് ചെയ്താൽ ലഭിക്കുന്ന ഓപ്ഷനുകൾ, മുകളിൽ പറഞ്ഞ പോലുള്ള റോമുകൾ ഇൻസ്റ്റാൾ ചെയ്താൽ ലഭിക്കുന്ന ഓപ്ഷനുകൾ, മറ്റു ആപ്പുകൾ വഴി മാറ്റാൻ സാധിക്കുന്ന ഓപ്ഷനുകൾ തുടങ്ങി എന്തും ഏതും നമുക്കിവിടെ ആൻഡ്രോയിഡ് ഫോണുകളിൽ സാധ്യമാകും.

 

4. ഇഷ്ടപ്പെട്ട കമ്പനിയുടെ ഫോൺ തിരഞ്ഞെടുക്കാനുള്ള സൗകര്യം

ഐഒഎസ് ആണെങ്കിൽ ആപ്പിൾ എന്ന കമ്പനിയുടെ ഐഫോണിൽ അല്ലെങ്കിൽ ഐപാഡ്, ഐപോഡ് തുടങ്ങിയവയിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ ആൻഡ്രോയിഡ് ഒഎസ് നമുക്കിഷ്ടമുള്ള കമ്പനിയുടെ ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.

നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് നമുക്ക് ആവശ്യമായ ഡിസൈനിലും സവിശേഷതയിലും ഉള്ള ഫോൺ മോഡലുകൾ നമുക്ക് തിരഞ്ഞെടുക്കാം. ഒപ്പം ഗൂഗിൾ എന്ന വിശാല ലോകത്ത് നമ്മുടെ സകല ആപ്പുകളും ഇതിൽ ഏത് ഉപകരണത്തിൽ നിന്നും ബന്ധിപ്പിക്കാനുമുള്ള സൗകര്യം ആൻഡ്രോയിഡ് ഫോണുകൾ മാത്രമാണ് ഒരുക്കുന്നത്.

ഈ പറഞ്ഞത് മാത്രമല്ല, ഇതുപോലെ ഒട്ടനവധി സവിശേഷതകൾ കൊണ്ട് ആൻഡ്രോയിഡ് ഒഎസ് തന്നെ ഇന്നും മൊബൈൽ പ്ലാറ്ഫോമുകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

മെമ്മറി കാർഡ് വാങ്ങും മുമ്പ് ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?

Best Mobiles in India

English Summary

Why Android Operating System is Far Better than Other Mobile OSs.