ആന്ഡ്രോ യ്ഡ് ഫോണ്‍ അമിതമായി ചൂടാകാനുള്ള 5 കാരണങ്ങള്


ഇഷ്ടപ്പെട്ട ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള് ഫോണ് പെട്ടെന്ന് ഓഫായി. കളി പൂര്ത്തിയാക്കാന് കഴിയാത്തതിന്റെ നിരാശ മാറിവരുമ്പോഴായിരിക്കും ഫോണ് ചുട്ടുപഴുത്തിരിക്കുന്ന കാര്യം നാം ശ്രദ്ധിക്കുന്നത്. അമിതമായി ചൂടായി ഫോണ് ഓഫ് ആകുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ഉണ്ട്. വിവിധ കാരണങ്ങളാല് ഫോണ് ചൂടാകാം. കാരണം കണ്ടെത്തിയാല് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന് കഴിയൂ. അസാധരണമായി ഫോണ് ചൂടാകുന്നതിനുള്ള കാരണങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

1. വൈറസ് വൈറസ് ബാധമൂലം ഫോണ് അമിതമായി ചൂടാകാം. നല്ല ആന്റി വൈറസ് സോഫ്റ്റ് വെയര് ഇല്ലാത്ത ഫോണുകളില് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. വൈറസുകള് പണിതുടങ്ങുന്നതിന്റെ ലക്ഷണമാണ് പൊള്ളുന്ന ചൂട്. വിശ്വസിക്കാവുന്ന ആപ്പുകള് മാത്രം ഡൗണ്ലോഡ് ചെയ്തും ആന്റി വൈറസ് ആപ്പ് ഉപയോഗിച്ച് ഫോണ് ഇടയ്ക്കിടെ സ്കാന് ചെയ്തും ഈ പ്രശ്നം പരിഹരിക്കുക.

Advertisement

2. ശ്വാസം മുട്ടിക്കുന്ന കവര് ഫോണുകളെ ഫാന്സി കെയ്സുകള് കൊണ്ട് സുരക്ഷിതമാക്കാന് എല്ലാവര്ക്കും താത്പര്യമാണ്. ഇത്തരം കവറുകള് ചൂടിനെ പുറത്തുപോകാന് അനുവദിക്കില്ല. കവര് മാറ്റുമ്പോള് ചൂട് കുറയുന്നുണ്ടോയെന്ന് നോക്കുക.

3. അമിതമായി ചാര്ജ് ചെയ്ത ബാറ്ററി അല്ലെങ്കില് ഗുണമേന്മയില്ലാത്ത ചാര്ജര് കേബിള് രാത്രി ഉറങ്ങാന് കിടക്കുമ്പോള് ഫോണ് ചാര്ജില് ഇടുന്നത് പതിവാണ്. രാവിലെ ഉണര്ന്നതിന് ശേഷമേ ഫോണ് ചാര്ജില് നിന്നെടുക്കൂ. ഇതുമൂലം ബാറ്ററി അമിതമായി ചാര്ജ് ആവുകയും ഫോണ് അസാധരണമായി ചൂടാവുകയും ചെയ്യും. ഗുണമേന്മ കുറഞ്ഞ ചാര്ജര് കേബിള് ഉപയോഗിച്ചാലും ഫോണ് അമിതമായി ചൂടാകും.

4. വൈ ഫൈയുടെ അമിതോപയോഗം നിങ്ങള് വൈ ഫൈ ഓഫ് ചെയ്യാത്ത ആളാണോ? എങ്കില് നിങ്ങളുടെ ഫോണ് ചൂടാകും. ആപ്പുകള് പശ്ചാത്തലത്തില് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ സമ്മതമില്ലാതെ ആപ്പുകള്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാന് കഴിയാത്ത വിധത്തില് സെറ്റിംഗ്സില് മാറ്റം വരുത്തി ഈ പ്രശ്നം പരിഹരിക്കാനാകും.

Advertisement

സുക്കര്‍ബര്‍ഗിനെ വെളളം കുടിപ്പിച്ചു യൂറോപ്യന്‍ നിയമവിദഗ്ദര്‍, ഉത്തരം മുട്ടി സുക്കര്‍ബര്‍ഗ്!

5. ഉയര്ന്ന ബ്രൈറ്റ്നസ്സ് ഫോണിനും നിങ്ങളുടെ കണ്ണുകള്ക്കും ദോഷം വരാത്ത വിധത്തില് ഫോണിന്റെ ബ്രൈറ്റ്നസ്സ് ക്രമീകരിക്കുക. സ്ക്രീന് ബ്രൈറ്റ്നസ്സ് കൂടുന്തോറും ഫോണ് ചൂടാകും. മാത്രമല്ല ബാറ്ററിയുടെ ആയുസ്സ് കുറയുകയും ചെയ്യും.

Best Mobiles in India

Advertisement

English Summary

why Android phones are overheating