എന്തു കൊണ്ട് ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിക്കുന്നു?


സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറകള്‍ക്ക് പ്രധാന സ്ഥാനം നല്‍കിക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ക്യാമറ ഫോണുകള്‍ വലിയ സംഭവം തന്നെയാണ്. ഫീച്ചര്‍ ഫോണുകളില്‍ ആദ്യം വിജിഎ ക്യാമറകളും പിന്നീട് ഒന്നും രണ്ടും മെഗ്പിക്‌സലുളള ക്യാമറകള്‍ വന്നപ്പോള്‍ ക്യാമറ ഫോണുകള്‍ ഒരു പ്രലോഭമായി മാറാന്‍ തുടങ്ങി.

കാലം മാറി. സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചു. അഞ്ചും പത്തും മെഗാപിക്‌സലുകളുളള ക്യാമറകള്‍ സാധാരണ സംഭവമായി മാറി. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകള്‍ ഇപ്പോള്‍ പുതിയ തിരക്കഥ രചിക്കുകയാണ്. പുതിയൊരു ക്യാമറ വസന്തമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ക്യാമറ ഫോണുകള്‍ വിപണിയില്‍ എത്തുന്നത് 2000ല്‍ ആയിരുന്നു.

ഇപ്പോള്‍ നിരവധി ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒന്നിലധികം ക്യാമറ മോഡ്യൂളുകളും ലെന്‍സുകളുമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് എന്തിനാണ്? വ്യത്യസ്ഥ ഫോണുകള്‍ക്ക് ഇത് വ്യത്യസ്ഥമാണ് എന്നതാണ് മറ്റൊരു സത്യം. ഈ ലേഖനത്തില്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം. തുടര്‍ന്നു വായിക്കുക.

ഏറ്റവും വില കൂടിയ ഫോണുകളില്‍ മാത്രം കാണുന്ന ഒരു ആഡംബര സവിശേഷതയാണ് ഒന്നിലധികം റിയര്‍ ക്യാമറകള്‍, അതായത് 'ഐഫോണ്‍ X' പോലെ. എന്നാല്‍ വില കുറഞ്ഞ മോഡലുകളിലും ഇത് എത്തും എന്നാണ് ടെക് കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും?

ഒന്നിനേക്കാള്‍ ഉത്തമമാകുന്നു രണ്ട്

വ്യത്യസ്ഥ ക്യാമറ മോഡ്യൂളുകളും ലെന്‍സുകളും വ്യത്യസ്ഥ ജോലികളാണ് ചെയ്യുന്നത്. നിങ്ങളുടെ വസ്തു അടുത്തിരിക്കുമ്പോള്‍ ഒരു കുറഞ്ഞ അപ്പാര്‍ച്ചറും വൈഡ് ആങ്കിള്‍ ലെന്‍സും വളരെ മികച്ചതാണ്. എന്നാല്‍ വസ്തു ചലിക്കുമ്പോള്‍ അത്ര മികച്ചതാകില്ല. ഒരു പരമ്പരാഗത ക്യാമറ ഉപയോഗിച്ച് രണ്ട് വ്യത്യസ്ഥ ഫോട്ടോകള്‍ വ്യത്യസ്ഥ ലെന്‍സുകള്‍ ഉപയോഗിച്ച എടുക്കുന്നത് പ്രയോജനകരമല്ല. നിങ്ങള്‍ രണ്ട് സാധാരണ ചിത്രങ്ങള്‍ എടുത്ത് അവസാനിപ്പിക്കുക. എന്നാല്‍ സ്‌പെസിഫിക് ഇമേജ് പ്രോസസ് ഉപയോഗിച്ച് ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വയര്‍, ബലഹീനതകള്‍ നീക്കം ചെയ്യുമ്പോള്‍ രണ്ട് ലെന്‍സുകളുടേയും ഇമേജ് പ്രോസസറുകളുടേയും സംവിധാനങ്ങള്‍ ഒന്നിച്ചു ചേര്‍ക്കാം.

ഒന്നിലധികം ഇമേജുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഒരു പുതിയ രീതിയല്ല. HDR ല്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.

ഡ്യുവല്‍ സൂം ഓപ്ഷന്‍

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് അത്ഭുതകരമായ കഴിവുകള്‍ ഉണ്ട്. എന്നാല്‍ അവ മികച്ച രീതിയില്‍ സൂം ചെയ്യില്ല. എന്നാല്‍ ഒന്നിലധികം ക്യാമറ മോഡ്യൂളുകളും ലെന്‍സുകളുമുളള ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ലഘൂകരിക്കാന്‍ കഴിയും. ഹൈ-എന്‍ഡ് ഫോണുകളുടെ സെക്കന്‍ഡറി ലെന്‍സ് കൂടുതല്‍ സൂം ചെയ്യാന്‍ സാധിക്കും എന്ന തരത്തിലാണ്, അതായത് '2X'. എന്നാല്‍ DSLR റിന്റെ അത്ര മികച്ച ഫലം ലഭിക്കില്ല. നിങ്ങള്‍ ഫോണ്‍ ക്യാമറ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഡിജിറ്റല്‍ സൂമിനേക്കാളും മികച്ചതാണ്.

'Wizard Of Oz'

'Wizard Of Oz' എന്നത് ഒരു സാങ്കേതിക പദമല്ല. മറിച്ച് മറ്റൊരു റിയര്‍ ക്യാമറ സെറ്റപ്പുകളുടെ ഉദാഹരണമാണ്: കളര്‍ ആന്റ് ബ്ലാക്ക് ആന്റ് വൈറ്റ്. ചില മോഡലുകളില്‍ രണ്ട് വ്യത്യസ്ഥ ക്യാമറ ഘടകങ്ങളായ വര്‍ണ്ണവും മോണോക്രോം ഇമേജുകളും എടുക്കാന്‍ നിയോഗപ്പെട്ടിരിക്കുന്നു. ഇതില്‍ രണ്ട് ഫോട്ടോകള്‍ ലഭിക്കില്ല 'default' സെറ്റിംഗ്‌സ് ആക്കിയാല്‍ കൂടിയും. പകരം ഒറിജിനല്‍ കളര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഒരൊറ്റ ഫോട്ടോയാണ്. മുകളില്‍ പറഞ്ഞ ഹാര്‍ഡ്‌വയര്‍ ടെക്‌നിക്‌സുകള്‍ എല്ലാം സംയോജിപ്പിച്ച ഒരു പുതിയ പ്രീമിയം ഫോണ്‍ ഉണ്ട്, അതാണ് വാവോ P20 പ്രോ.

എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'

മറ്റു ഡ്യുവല്‍ ക്യാമറ സെറ്റപ്പുകള്‍

. എച്ച്ടിസി അള്‍ട്രാപിക്‌സല്‍ സെറ്റപ്പ്- ഒരു ഹൈ-എന്‍ഡ് സെന്‍സറും ഒരു കുറഞ്ഞ F- സ്‌റ്റോപ്പ് ലെന്‍സും ചേര്‍ന്ന് കൂടുതല്‍ പരമ്പരാഗത ക്യാമറ ഉണ്ടാക്കുന്നു. എച്ച്ടിസി തങ്ങളുടെ ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ഉപേക്ഷിച്ചു പകരം കൂടുതല്‍ ഫ്‌ളസിബിളായ സിങ്കിള്‍ 'അള്‍ട്രാപിക്‌സല്‍' മോഡ്യൂളാണ്.

പഴയ 3ഡി ക്യാമറ ഫോണുകള്‍: ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരു പോലെയുളള രണ്ട് ക്യാമറ മോഡ്യൂളുകള്‍ ഉണ്ട്. അതില്‍ 3ഡി ഇഫക്ടിനായി ഫോട്ടോകളുടേയും വീഡിയോകളുടേയും ഇടയിര്‍ ഗണ്യമായ വിടവ് ഉണ്ട്. ഈ ഡിസൈനുകള്‍ സാധാരണയായി ഒരു 3ഡി ലെന്റിലുകള്‍ ജോഡിയായിരിക്കും.

Most Read Articles
Best Mobiles in India
Read More About: camera mobile smartphone

Have a great day!
Read more...

English Summary

Why Do Some Smartphones Use Multiple Cameras?