ഫോര്‍ട്ട്‌നൈറ്റ് മൊബൈല്‍: എന്തു കൊണ്ട് ഇത് ഇത്ര ജനപ്രീതിയാര്‍ജ്ജിക്കുന്നു?


പുതിയ വീഡിയോ ഗെയിം ആണ് ഫോര്‍ട്ട്‌നൈറ്റ്. ഈ ഗെയിം രക്ഷിതാക്കളില്‍ വളരെ ഏറെ ആശങ്ക പടര്‍ത്തുന്നു എന്നാണ് പറയുന്നത്. ലോകമൊട്ടാകെ പടന്‍ന്നു പിടിച്ചിരിക്കുന്നകയാണ് ഈ ഗെയിം.

Advertisement

പ്ലേ സ്‌റ്റേഷന്‍ 4, എക്‌സബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോണുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്.

Advertisement

എന്താണ് ഫോര്‍ട്ട്‌നൈറ്റ്?

നേരത്തെ പറഞ്ഞിരുന്നു ഇതൊരു സര്‍വൈറല്‍ ഷൂട്ടിംഗ് ഗെയിം ആണെന്ന്. ഇതിന്റെ ഫ്രീ ടൂ പ്ലേ ബാറില്‍ റോയല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറു കണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവയ്ക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവച്ച് വീഴ്ത്തുന്നതുമാണ് ഗെയിം. കളിയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്ന കുട്ടികള്‍ ഗയിമില്‍ തോര്‍ക്കുകയാണെങ്കില്‍ അവരുടെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയില്ല എന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഈ ഗെയിം പ്രശസ്ഥിയാകാനുളള കാരണം?

ഇത് സൗജന്യമായ ഗെയിം ആണ്, കൂടാതെ വളരെ രസവും. ഈ ഗെയിമിന് രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഫോര്‍ട്ട്‌നൈറ്റ്: ബാറ്റില്‍ റോയലി എല്ലാവര്‍ക്കും സൗജന്യമായി കളിക്കാവുന്ന ഒരു ഭാഗമാണ്, ഇത് pvp സ്‌റ്റെലില്‍ മറ്റു കളിക്കാര്‍ക്കെതിരെയായി കളിക്കുന്നു. ഇതിന് നല്ലൊരു ഇന്റര്‍നെറ്റും അനിവാര്യമാണ്.

ഒന്നു രണ്ടു മാസങ്ങള്‍ക്കുളളില്‍ ഈ ഗെയിം ആന്‍ഡ്രോയിഡില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

ആദ്യം നിങ്ങള്‍ ഈ ഗെയിമിന്റെ സൈറ്റില്‍ പോയി സൈനപ്പ് അല്ലെങ്കില്‍ സൈന്‍ ഇന്‍ ചെയ്യുക. ആന്‍ഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ഫോണ്‍ സെലക്ട് ചെയ്യാന്‍ ഒരു ഓപ്ഷന്‍ കാണും. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് രണ്ട് ഗുണങ്ങള്‍ ഉണ്ട്. ഒന്ന് ഡവലപ്പേഴ്‌സ് മാക്‌സിമം ഡിവൈസ് കോംപാക്ടബിള്‍ അല്ലെങ്കില്‍ അനുയോജ്യമാക്കാന്‍ ശ്രമിക്കും, രണ്ട് നിങ്ങള്‍ ഇതിനകം തന്നെ പിസി പ്ലാറ്റ്‌ഫോം ഗെയിമിംഗ് കളിച്ചിരുന്ന ഒരാളാണെങ്കില്‍ ആതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്താല്‍ നിങ്ങളുടെ പ്രോഗ്രസീസ് സേവ് ചെയ്യുമെന്നും ഡവലപ്പര്‍മാര്‍ പറഞ്ഞു.

ഗെയിമിന്റെ ഗ്രാഫിക്‌സ് എന്തായിരിക്കും?

ഒന്നു നമുക്ക് ഉറപ്പിക്കാം, ഈ ഗെയിമിന് കിടിലന്‍ ഗ്രാഫിക്‌സായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഒരേ രീതിയില്‍ അനുഭവിക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. കാരണം ഡിവൈസ് മാറുന്നതനുസരിച്ച് ഗെയിം പ്ലേയ്‌സ് സ്മൂത്ത് ആകാന്‍ ഡവലപ്പേഴ്‌സ് അത് ക്രീകരിക്കുക തന്നെ ചെയ്യും. ഡിവൈസ് അനുസരിച്ച് ഗ്രാഫിക്‌സിലും വ്യത്യാസമായിരിക്കും. എന്തായാലും 30fbs മിനിമം ഗ്രാഫിക്‌സായി വയ്ക്കുമെന്നു വിശ്വസിക്കാം.

ഈ വർഷം ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്പുകള്‍

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT
സ്‌റ്റോറേജ്?

സ്‌റ്റോറേജ് 2ജിബി എങ്കിലും ഉണ്ടായിരിക്കണം. കൂടാതെ 2ജിബി റാം ഫോണില്‍ ഉണ്ടായിരുന്നാല്‍ വളരെ നന്നായി ഗെയിം കളിക്കാം. മിക്കതും ഓട്ടോമാറ്റിക് ആക്കി ഗെയിംപ്ലേയിസ് ലളിതമാക്കാന്‍ ശ്രമിക്കും. പുതിയ പുതിയ കാര്യങ്ങള്‍ നിരന്തരമായി ഡവലപ്പേഴ്‌സ് അപ്‌ഡേറ്റ് ചെയ്യും. പുതിയ തരത്തിലുളള ആയുധങ്ങളാണ് ഡവലപ്പേഴ്‌സ് കൊണ്ടു വരുന്നത്.

ഇതിന്റെ വ്യാജ ഗെയിമും എത്തുന്നുണ്ട്. സൂക്ഷിക്കുക. ഈ ഗെയിം ആന്‍ഡ്രോയിഡ് ഡിവൈസില്‍ എത്തിയ ശേഷം കളിക്കുക.

Best Mobiles in India

English Summary

Why Fortnite So Popular? When It Is Coming To Android?