വൺപ്ലസ് വാൾപേപ്പറുകൾ എന്തുകൊണ്ട് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നു എന്നറിയാമോ?


'നെവർ സെറ്റിൽ' എന്ന ഈ വാക്ക് അറിയാത്തവർ കുറവായിരിക്കുമല്ലോ. പലരുടെയും ഫോൺ എടുത്ത് നോക്കിയാൽ കാണാം അവിടെ ഒരു വൺപ്ലസ് വാൾപേപ്പർ. മിക്കതും ഈ വാക്കുകളോട് കൂടിയതായിരിക്കും. ലോകത്ത് ഇത്രയധികം കമ്പനികളും അവർക്ക് എല്ലാം കൂടെയായി ആയിരക്കണക്കിന് വാൾപേപ്പറുകളും അതിന് പുറമെയായി ലക്ഷക്കണക്കിന് മറ്റു വാൾപേപ്പറുകളും എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ വൺപ്ലസ് വാൾപേപ്പറുകൾ തന്നെ തിരഞ്ഞെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനെ കുറിച്ച് നമുക്ക് അൽപ്പം സംസാരിക്കാം.

വൺപ്ലസിന്റെ വാൾപേപ്പറുകൾ പലരും ഫോണിനോടുള്ള ആരാധന കൊണ്ടോ അല്ലെങ്കിൽ സ്റ്റൈലിനോ ഒക്കെയായി സെറ്റ് ചെയ്യുന്നതാണ് പലപ്പോഴും. എന്നാൽ ഇതിന് പുറമെയും ചില കാര്യങ്ങൾ ഓരോ വൺപ്ലസ് വാൾപേപ്പറുകളിലും ഒളിഞ്ഞിരിപ്പുണ്ട്. അവയെന്താണെന്ന് നോക്കാം.

ഡിസൈൻ

കൃത്യമായ അനുപാതത്തിൽ ഫോണിന് ഉചിതമായ രീതിയിലാണ് ഓരോ വൺപ്ലസ് വാൾപേപ്പറുകളും എത്തുന്നത്. സ്ക്രീനിലെ ഐക്കണുകളും അവയ്ക്കടിയിലെ അക്ഷരങ്ങളുമെല്ലാം വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് ഓരോ വാൾപേപ്പറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറുതെ ഏതെങ്കിലും നാല് ചിത്രങ്ങൾ വാൾപേപ്പർ ആക്കുകയല്ല കമ്പനി ചെയ്യാറുള്ളത്, പകരം തങ്ങളുടെ ഓരോ ഫോണുകളുടെയും ഗുണനിലവാരത്തിനോടൊത്ത് ഉയർന്ന നിലവാരത്തിലുള്ള വാൾപേപ്പറുകൾ കമ്പനി രൂപകൽപ്പന ചെയ്ത് ഓരോ ഫോണുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഡിസൈനിന് പിന്നിലെ അമരക്കാരൻ

വൺപ്ലസ് ഫോണുകൾ എടുത്താൽ അതിൽ നമുക്ക് കാണാൻ സാധിക്കുന്ന ഓരോ വാൾപേപ്പറുകളും ഈ രീതിയിൽ കൃത്യമായ രൂപകല്പനക്കും ഡിസൈനിനും ശേഷം തന്നെയാണ് എത്തുന്നത് എന്ന് സാരം. അത്തരത്തിൽ ഉയർന്ന നിലവാരത്തിൽ ഓരോ ചിത്രങ്ങളും പുറത്തുവരുമ്പോഴാണ് ആഗോളനിലവാരത്തിലുള്ള തങ്ങളുടെ ബ്രാൻഡിന്റെ ആരാധകർ അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.

വൺപ്ലസ് വാൾപേപ്പറുകളുടെ പിന്നിലെ കരവിരുത് ഗോവയിൽ സ്ഥിരതാമസമാക്കിയ ഹംപസ് എന്ന വ്യക്തിയുടേതാണ്. വൺപ്ലസ് ടിയിലെയും വൺപ്ലസ് 5ടിയിലെയും ബ്രഷ് സ്ട്രോക്കുകളും ടെക്സ്റ്ററുകളും അടങ്ങിയ വാൾപേപ്പറുകൾ പിറന്നത് ഇദ്ദേഹത്തിന്റെ കരവിരുതിൽ നിന്നാണ്. വൺപ്ലസ് 2വിന്റെ വാൾപേപ്പറുകൾ ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. കമ്പനിയുടെ ആദ്യകാലം മുതലേ ഇദ്ദേഹം കമ്പനിക്കൊപ്പം ഉണ്ട്.

വൺപ്ലസ് 2, X

വൺപ്ലസ് 2വിലെ വാൾപേപ്പറുകൾ തന്നെയെടുത്ത് നോക്കിയാൽ നമുക്ക് മനസ്സിലാകും എന്തുമാത്രം വ്യക്തവും ഭംഗിയുമുള്ളതാണ് ഓരോ വാൾപേപ്പറുകളും എന്നത്. വൺപ്ലസ് എക്സിന്റെ കാര്യത്തിൽ ഇദ്ദേഹം കൊണ്ടുവന്നത് മെറ്റാലിക്ക് ഡിസൈനിലുള്ള ഏവരെയും ആകർഷിക്കുന്ന വാൾപേപ്പറുകൾ ആയിരുന്നു.

വൺപ്ലസ് 3

വൺപ്ലസ് 3യിലേക്ക് എത്തിയപ്പോഴും ഹംപസ് തന്റെ കലാവിരുതിന്റെ പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഇത്തവണ 3ഡിയിലുള്ള ഡിസൈനുകളായിരുന്നു അദ്ദേഹം രൂപകൽപ്പന ചെയ്തത്. acrylic brush strokesൽ തീർത്ത മനോഹരമായ ആ 3ഡി വാൾപേപ്പറുകൾ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

വൺപ്ലസ് 5, വൺപ്ലസ് 5ടി

അങ്ങനെ കമ്പനിയുടെ അവസാനം ഇറങ്ങിയ മോഡലായ വൺപ്ലസ് 5, വൺപ്ലസ് 5ടി എന്നിവയിലെത്തിയപ്പോഴേക്കും വൺപ്ലസ് വാൾപേപ്പറുകൾക്ക് ഇന്ന് നമ്മൾ കാണുന്ന പോലെ ലോകമൊട്ടുക്കും നിരവധി ആരാധകരെ സൃഷിടിക്കാൻ ഹംപസിന് കഴിഞ്ഞു. പ്ലെയിൻ ആയ പ്രതലത്തിൽ ചലിക്കുന്ന ഒന്നിനെ സൃഷിടിച്ചു കൊണ്ടായിരുന്നു വൺപ്ലസ് 5, വൺപ്ലസ് 5ടി മോഡലുകൾക്ക് അദ്ദേഹം നിറം പകർന്നത്.

വരുന്നു വൺപ്ലസ് 6

ഇനി അടുത്തത് വരാനിരിക്കുന്നത് വൺപ്ലസ് 6 ആണ്. ഇതിൽ എന്തൊക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഹംപസ് തന്റെ മുമ്പുള്ള എല്ലാ ഫോൺ മോഡലുകളിലും കൊണ്ടുവന്നതിനേക്കാൾ മികച്ച വാൾപേപ്പറുകൾ ആണ് ഇവിടെ വൺപ്ലസ് 6ൽ ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പിക്കാം. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.

Most Read Articles
Best Mobiles in India
Read More About: oneplus smartphones news mobiles

Have a great day!
Read more...

English Summary

It takes a lot to create that perfect wallpaper, and OnePlus gets it right every time.