നിങ്ങളുടെ ഫോൺ ഓഫ് ആണെങ്കിൽ അലാറം അടിക്കുമോ??


നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഓഫ് ആണെങ്കിൽ അലാറം അടിക്കുമോ?? അല്പം സംശയം തോന്നാവുന്ന ഒരു ചോദ്യമാണിത്. എന്നാൽ നമുക്ക് അനുഭവം ഉണ്ടാകും ഇത്തരത്തിൽ ഫോൺ ഓഫായ അവസ്ഥയിൽ കൂടെ അലാറം അടിക്കാൻ മാത്രമായി പുള്ളിക്കാരൻ എഴുനേറ്റു വന്നത്. അതെ, ചില ഫോണുകൾ ഇത്തരത്തിൽ ഫോൺ ഓഫ് ആണെങ്കിൽ കൂടെ അലാറം അടിക്കും. എന്നാൽ ചിലതിൽ ഈ സൗകര്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.

Advertisement

ഈ ചോദ്യത്തിനോട് ഒറ്റയടിക്ക് ഇല്ല എന്ന് പറയാൻ ഒരിക്കലും പറ്റില്ല എന്നതിന് കാരണം മുകളിൽ നിന്ന് മനസ്സിലായല്ലോ. ആൻഡ്രോയിഡ് ഒഎസ് അധിഷ്ഠിതം മാത്രമാവാതെ ഫോൺ നിർമാതാക്കൾ കൂടെ കനിഞ്ഞു നൽകേണ്ട ഒരു സവിശേഷതയാണ് ഇത്. Settings > Scheduled Power On & Off എന്ന ഒരു സൗകര്യം നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കും. സമാനമായ മറ്റു സെറ്റിങ്ങ്സുകളും ചില ഫോണുകളിൽ കാണാം.

Advertisement

എന്നാൽ ഇവിടെ ഏറെ രസകരമായ വസ്തുത എന്തെന്ന് വെച്ചാൽ ആരും തന്നെ തങ്ങളുടെ ഫോൺ നിത്യവും രാത്രി കിടക്കുമ്പോൾ ഓഫ് ചെയ്യാറില്ല എന്നതാണ്. അതിനാൽ തന്നെ ഇങ്ങനെ ഒരു ചോദ്യം പലരെയും സംബന്ധിച്ചെടുത്തോളം അപ്രസക്തവുമാണ്. ഫോണിന് ഭാഗ്യമുണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് ഓഫ് ആവാൻ സാധിച്ചേക്കും. അല്ലെങ്കിൽ കറണ്ട് ഇല്ലാതെ ഫോൺ ഓഫ് ആകുന്ന ഘട്ടം വരണം. ഈ സമയത്തെ ഇതുപോലെ ഫോൺ ഓഫ് ആയ അവസ്ഥയിൽ അലാറം പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തി ഉള്ളൂ.

മുകളിൽ പറഞ്ഞ പോലെ പല ഫോണുകളിലും ഈ സൗകര്യം ഉണ്ട് എന്ന് പറഞ്ഞല്ലോ. എന്നാൽ ഈ സൗകര്യം ലഭ്യമാകണം എങ്കിൽ ഫോൺ നമ്മൾ ഓഫ് ചെയ്യുമ്പോൾ അതിൽ അലാറം വെച്ച സമയത്ത് ഫോൺ തനിയെ ഓൺ ആവാനും അലാറം ശബ്ദം കേൾപ്പിക്കാനും ആവശ്യമായ ചാർജ്ജ് ഉണ്ടായിരിക്കണം. അല്ലാതെ ഫോണിലെ ചാർജ്ജ് പൂർണ്ണമായും തീർന്നിട്ടുണ്ടെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.

Advertisement

ഇനി അടുത്തതായി നമ്മുടെ മനസ്സിൽ ഉണ്ടായേക്കാവുന്ന മറ്റൊരു സംശയമാണ് ഫോൺ Do Not Disturb മോഡിൽ അല്ലെങ്കിൽ സൈലന്റ് മോഡിൽ ആണെങ്കിൽ അലാറം പ്രവർത്തിക്കുമോ എന്നത്. ഇതിന് ഉത്തരം പല രീതിയിൽ പറയാൻ പറ്റും. കാരണം ഇത് പ്രവർത്തിക്കുന്നത് നമ്മൾ എങ്ങനെയാണോ Do Not Disturb മോഡ് അല്ലെങ്കിൽ സൈലന്റ് മോഡ് സെറ്റ് ചെയ്തിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

ആൻഡ്രോയ്ഡ് സെറ്റിങ്സിൽ Do Not Disturb മോഡ് സെലെക്റ്റ് ചെയ്യുമ്പോൾ ഒപ്പം ഒരുപിടി ഓപ്ഷനുകൾ നമുക്ക് കാണാം. അവയിൽ Do Not Disturb മോഡിൽ അല്ലെങ്കിൽ സൈലന്റ് മോഡിൽ ആയിരിക്കുമ്പോൾ തന്നെ അലാറം മാത്രം പ്രവർത്തിക്കുക, വൈബ്രേറ്റ് മാത്രം ചെയ്യുക തുടങ്ങിയ ഓപ്ഷനുകൾ ഉണ്ട്. ഇവ എങ്ങനെയാണോ നിങ്ങൾ തിരഞ്ഞെടുക്കുന്നത് അതുപോലെയുണ്ടാകും നിങ്ങളുടെ അലാറം പ്രവർത്തിക്കുന്നത്.

Advertisement

ഫേസ്ബുക്ക് ഈ പുതിയ സേവനം തുടങ്ങിയത് മലയാളിയായ ജ്യോതിയുടെ വിവാഹ കുറിപ്പ് കണ്ടിട്ടോ?

Best Mobiles in India

English Summary

Will the Alarm Work if Your Android Phone is Off?