വിൻഡോസിന്റെ മടക്കും ഫോൺ ഉടൻ!!


ഇന്ന് സ്മാർട്ഫോൺ രംഗത്ത് ഏറെ മുന്നേറ്റം നടത്തുന്ന രണ്ട് കാര്യങ്ങൾ ഫോൺ ഡിസ്‌പ്ലേയും ക്യാമറയും ആണെന്ന് നിസ്സംശയം പറയാം. വലിയ കമ്പനികളെല്ലാം തന്നെ വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ, ക്യാമറ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോണുകളാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി പിതുമായാർന്ന ഫോണുകൾക്കായുള്ള പരീക്ഷണങ്ങൾ അണിയറയിൽ നടക്കുന്നുമുണ്ട്.

ഇതിന്റെയെല്ലാം ഫലമായി ബെസൽ നന്നേ കുറച്ചുള്ള മുൻഭാഗം പൂർണ്ണമായും സ്ക്രീൻ മാത്രമായി അവശേഷിക്കുന്ന രീതിയിലുള്ള പല മോഡലുകളും പല കമ്പനികളും അവതരിപ്പിച്ചത് നമ്മൾ കണ്ടു. അത് കൂടാതെ ആപ്പിൾ നോച്ച് സംവിധാനം കൊണ്ടുവന്നതും മറ്റു കമ്പനികൾ അത് അനുകരിച്ചു ഫോണുകൾ ഇറക്കിയതുമെല്ലാം നമുക്കറിയാം.

അതിനാൽ ഡിസ്‌പ്ലേ രംഗത്ത് വരുംകാലങ്ങളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ ഇനിയും പ്രതീക്ഷിക്കാം എന്ന് തീർച്ച. ആ ഒരു പ്രതീക്ഷക്ക് ആക്കം കൂട്ടുന്ന ഒരു സംഭവമാണ് ടെക്ക് ഭീമൻ മൈക്രോസോഫ്റ്റിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മൂന്ന് ഡിസ്‌പ്ലേ ഉള്ള ഒരു ഫോൺ, അതാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കാൻ പോകുന്നത്. നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ് എന്നതിനാൽ ഇറങ്ങാൻ അൽപ്പം വൈകും എങ്കിലും ഈയൊരു ഡിസൈനിന്റെ പേറ്റന്റ് ലഭിക്കാനായി മൈക്രോസോഫ്റ്റ് അപേക്ഷിച്ചിട്ടുണ്ട്. അകത്തേക്കും പുറത്തേക്കും മടക്കാവുന്ന രീതിയിലുള്ള ടാബ്‌ലെറ്റ് പോലെയുള്ള ഒരു ഉപകരണമാണ് മൈക്രോസോഫ്റ്റിന്റെ മനസ്സിലുള്ളത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം.

വിൻഡോസ് 10 ന്റെ പ്രത്യേക പതിപ്പായ ആൻഡ്രോമിഡ ഒഎസിനെ ഉപയോഗിച്ചുള്ള ഒരു മടക്കാവുന്ന ഉപകരണത്തെക്കുറിച്ച് ഒട്ടേറെ മൈക്രോസോഫ്റ്റ് പേറ്റന്റുകൾ കഴിഞ്ഞ വർഷം മുതൽ കൊടുത്തിട്ടുണ്ട്. പേറ്റന്റ്സ് പ്രകാരം ഒരു ഹാൻഡ്സെറ്റിലേക്ക് ചുരുക്കാവുന്ന ഒരു ടാബ്ലറ്റ് വിവരിക്കുന്നുണ്ട്. വരാനിരിക്കുന്ന മൈക്രോസോഫ്റ്റ് സർഫസ് ഫോൺ ആണ് ഈ ഉപകരണം എന്നുള്ളതാണ് ഇപ്പോൾ ടെക്ക് ലോകത്തെ സംസാരം.

വരാനിരിക്കുന്ന ഈ ഉപകരണത്തിൽ ARM SoC പ്രവർത്തിക്കും എന്നും പറയപ്പെടുന്നുണ്ട്. ഏറ്റവും പുതിയ വിൻഡോസ് 10 എസ്ഡിക്ക് ഉള്ളിൽ ആഡ്രോമെഡയുമായി ബന്ധപ്പെട്ട റെഫറൻസുകൾ ഉണ്ട്. വിൻഡോസുമായി ബന്ധപ്പെട്ട വിവരങ്ങൾ പലപ്പോഴും തടയുന്ന കോഡാണ് WalkingCat കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ്, ആൻഡ്രോമിഡയുമായി ബന്ധമുള്ള Windows സ്റ്റോറിലെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് WalkingCat കണ്ടെത്തിയിരുന്നു.

ആൻഡ്രോയിഡ ഒഎസ് ARM, x86 സിപിയുകൾ എന്നിവയെ ഒരേപോലെ പിന്തുണയ്ക്കും എന്ന് കരുതാം. എന്നിരുന്നാലും, യഥാർത്ഥ ഉൽപ്പന്നം ARM ചിപ്പ് വഴി തന്നെയായിരിക്കും വരിക എന്നും പ്രതീക്ഷിക്കാം. വിൻഡോസിൽ ഉള്ള ഈ കോഡിനകത്ത് ഈ യഥാർത്ഥ ഉപകരണവും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് സംശയങ്ങൾക്ക് ബലം പകരുന്നത്.

ഷാവോമി മി A2, മി A2 ലൈറ്റ് ജൂലൈ 24ന് പുറത്തിറങ്ങുന്നു; വില, സവിശേഷതകള്‍, രൂപകല്‍പ്പന എന്നിവ മുന്‍കൂട്ടി അറിയാം

ഫോണിന്റെ ഇരുവശത്തും മടക്കാൻ സഹായിക്കുന്ന സംവിധാനം ഉണ്ടായിരിക്കുമെന്നത് നേരത്തെ വാർത്തകളുണ്ടായിരുന്നു. ലാപ്ടോപ്പ് മോഡ്, മടക്കിവെച്ച് മോഡ്, ടെന്റ് മോഡ്, ടാബ്ലറ്റ് മോഡ് എന്നിങ്ങനെ പല രീതിയിൽ ഇത് ഉപയോഗിക്കാനും സാധിക്കും. പേപ്പറിൽ നോട്ടുകൾ എഴുതുന്നതുപോലെ ഡിസ്‌പ്ലെയുടെ ഇരു അറ്റത്തും ഉപയോക്താക്കളെ നോട്ടുകൾ എഴുതാൻ അനുവദിക്കുന്ന ഒരു നോട്ട് ആപ്ലിക്കേഷനും ഇതിൽ ഉണ്ടാവും എന്ന് പറയപ്പെടുന്നു.

ഈ മാസം ആദ്യം പ്രത്യക്ഷപ്പെട്ട ഒരു പേറ്റന്റ് വലിയ ഡിസ്പ്ലേകൾക്കിടയിലുള്ള ഒരു നേർത്ത കീ ഡിസ്പ്ലേയെ സൂചിപ്പിക്കുന്നുണ്ട്. ഈ ഡിസ്പ്ലേ ടാബ്ലെറ്റ് മോഡിലായിരിക്കുമ്പോൾ ഉപകരണം ഒരു വലിയ ഡിസ്പ്ലേ പോൾഡ ദൃശ്യമാക്കാൻ ഇത് സഹായിക്കുന്നതായി മനസ്സിലാക്കാം.

SDK- യ്ക്കുളിൽ കണ്ടെത്തിയിരിക്കുന്ന ഈ കോഡ് WindowsCoreOS, വിൻഡോസ് 10നെ ഒരു മോഡുലർ പ്ലാറ്റ്ഫോമിലേക്ക് മാറ്റും എന്ന് തീർച്ച. ഇത് കൂടാതെ ഒരു സ്നാപ്ഡ്രാഗൺ 845 ഈ പോർട്ടബിൾ ഉപകരണങ്ങളിൽ കണ്ടെത്തിയേക്കാം എന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഏതായാലും കണ്ടറിയാം ടെക് ലോകത്തെ പുതിയ മാറ്റങ്ങൾ.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Windows Foldable Surface Phone Coming Soon.