ഐഫോണിനെ നേരിടാന്‍ ഇതാ ഷവോമിയുടെ മി നോട്ട്...!


ഷവോമിയുടെ മി നോട്ട്, മി നോട്ട് പ്രോ എന്നിവ ലോഞ്ച് ചെയ്തു. ഷവോമിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് മി നോട്ട്. സാംസങ്ങ് ഗാലക്‌സി നോട്ട് 4, ആപ്പിള്‍ ഐഫോണ്‍ 6 എന്നിവയ്ക്ക് കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ് ഷവോമി ഫോണ്‍ എത്തുന്നത്.

Advertisement

5.7 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലിപ്പം. ഐഫോണിന്റെ പുതിയ പതിപ്പിന് 5.5 ഇഞ്ച് മാത്രമാണ് വലിപ്പം. കൂടാതെ ഷവോമി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 386പിപിഐ റെസല്യൂഷനും നല്‍കുന്നു. നെലാ ടെക്ക് എല്‍സിഡിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡിസ്‌പ്ലേ വ്യക്തമായ കാഴ്ച നല്‍കുന്നതിന് സഹായിക്കുന്നു, ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണവും ഇതിനുണ്ട്.

Advertisement

13 എംപിയുടെ ക്യാമറയ്ക്ക് ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റേബിലൈസേഷനും നല്‍കിയിണ്ടുണ്ട്. സോണിയുടെ സിഎംഒഎസ് സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മി നോട്ടിന് 4 എംപി മുന്‍ക്യാമറയുമുണ്ട്. 22,900 രൂപ ഫോണിന് വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടിയ പതിപ്പിന്റെ വില 32,900 രൂപ വില വന്നേക്കും.

Best Mobiles in India

Advertisement

English Summary

With Mi Note, Xiaomi takes aim at Apple and Samsung.