ഏതൊരാളെയും ആകർഷിക്കുന്ന രണ്ടു കുഞ്ഞൻ ഫോണുകൾ


നിലവിൽ സ്മാർട്ഫോണുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത് എങ്കിലും ചില പ്രത്യേക ഡിസൈനുകളോട് കൂടിയ മോഡലുകൾ നമ്മളിൽ ഏതൊരാളെയും ആകർഷിക്കാറുണ്ട്. അത്തരത്തിൽ ഏറെ ആളുകളെ ആകർഷിച്ച രണ്ടു മോഡലുകൾ, ഇനിയും അറിയാത്തവരുടെ അറിവിലേക്കായി പങ്കുവെക്കുകയാണ്.

Advertisement

ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

വലിയ 5 ഇഞ്ചിന്റെയും 6 ഇഞ്ചിന്റെയുമൊക്കെ ഫോണുകൾ കൊണ്ടുനടക്കുമ്പോൾ നമ്മൾ ചിലപ്പോളെങ്കിലും ആഗ്രഹിക്കാറുണ്ട്, കാൾ ചെയ്യാനും പാട്ട് കേൾക്കാനുമൊക്കെ മാത്രമായി ഒരു കുഞ്ഞുഫോൺ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.
ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

പലരും പഴയ നോക്കിയയുടെ ഫോണുകളോ ഏതെങ്കിലും ചൈനാ മോഡലുകളോ ഒക്കെ ഇത്തരത്തിൽ ഒരു സെക്കണ്ടറി ഫോൺ ആയിട്ട് കൊണ്ടുനടക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ ഒരു സ്റ്റൈൽ ഉണ്ടാവാറില്ല. ആ പ്രശ്നത്തിന് കൂടെ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞുഫോൺ.

ഈ ചിത്രങ്ങൾ നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസ്സിലാകും എന്തുമാത്രം സുന്ദരനാണ് ഈ കുഞ്ഞുഫോൺ എന്ന്. വേണമെങ്കിൽ സുന്ദരി എന്നും വിളിക്കാം. അത്രക്കും ആകർഷണമുണ്ട് ഈ ഫോണിന്. കയ്യിലൊതുങ്ങുന്ന വേണമെങ്കിൽ വിരലിലൊതുങ്ങുന്ന എന്നും പറയാം, അത്രക്കും ചെറിയ രൂപത്തിൽ മനോഹരമായ ഡിസൈനോടെ ഒരുവിധം ആവശ്യമായ എല്ലാ ബേസിക്ക് സൗകര്യങ്ങളോടും കൂടിയാണ് ഈ കുഞ്ഞുഫോൺ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

Elari NanoPhone എന്ന ഈ മോഡൽ ഇതുവരെ നിങ്ങൾ കണ്ട ഫീച്ചർ ഫോൺ സങ്കല്പങ്ങളെയെല്ലാം പൊളിച്ചെഴുതും വിധമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. റോസ് ഗോൾഡ്, കറുപ്പ്, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമായ ഈ മോഡലിൽ ഫോൺ ചെയ്യുക മെസ്സേജ് അയക്കുക എന്നീ ബേസിക്ക് ആവശ്യങ്ങളോടൊപ്പം ഒരുപിടി അവശ്യ സൗകര്യങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെമ്മറി കാർഡ് സ്ലോട്ട്, ഓഡിയോ പ്ലയെർ, ബ്ലൂടൂത്ത്, എഫ് എം റേഡിയോ, ഓഡിയോ റെക്കോർഡർ, കാൾ റെക്കോർഡർ തുടങ്ങി ഒരുവിധം സാധാരണ ഗതിയിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം ഈ ഫോണിലുണ്ട്. വെറും മുപ്പത് ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം എന്നത് ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്.

ഭംഗിയും പ്രവർത്തനക്ഷമതയും എല്ലാം കൂടിച്ചേർന്ന ഈ ഫോണിന് പക്ഷെ ആകാശത്തോളം വിലയൊന്നുമില്ല എന്നത് ഏതൊരാൾക്കും ഇത് വാങ്ങാൻ സൗകര്യം ചെയ്തുകൊടുക്കുന്നു. വെറും 2890 രൂപക്ക് ഈ ഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

Advertisement
ഡിസൈൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ആരും ഒന്ന് വാങ്ങാൻ കൊതിച്ചുപോകും

400 ഡോളർ, അതായത് ഒരു 26000 രൂപക്ക് മുകളിൽ വിലയുള്ള ഫീച്ചർ ഫോൺ. അതിനെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. 26000 രൂപയുണ്ടെങ്കിൽ നല്ല പ്രീമിയം സ്മാർട്ഫോൺ തന്നെ വാങ്ങാൻ പറ്റുന്ന ഈ കാലത്ത് ഇത്രയും രൂപ മുടക്കാൻ എന്താണ് ഈ ഫീച്ചർ ഫോണിൽ ഉള്ളതെന്ന് നോക്കാം.

ലൈറ്റ് ഫോൺ എന്നാണ് ഈ ഫോണിന്റെ പേര്. ഈ മോഡൽ 2014 ൽ ആയിരുന്നു ആദ്യം ഇറങ്ങിയിരുന്നത്. ഇതിന്റെ രണ്ടാമത്തെ വേർഷൻ ഈയടുത്ത കാലത്ത് ഇറങ്ങുകയുണ്ടണ്ടായതോടെയാണ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. എന്തുകൊണ്ട് ഒരു ഫീച്ചർ ഫോൺ ഇത്ര മാത്രം വിലമതിക്കുന്നു എന്നതടക്കം ലൈറ്റ് ഫോണിന്റെ വിശേഷങ്ങളിലേക്ക്.

കോൾ ചെയ്യാൻ മാത്രം സൗകര്യമുള്ള 26000 രൂപയുടെ ഫോൺ

ഈ ഫോണിൽ ആകെ രണ്ടു സൗകര്യങ്ങൾ മാത്രമേ ഉള്ളു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കേൾ ചെയ്യാം, കോൾ സ്വീകരിക്കാം എന്നീ രണ്ടേ രണ്ട് സൗകര്യങ്ങൾ മാത്രമുള്ള 26000 രൂപ വില വരുന്ന ഒരു ഫീച്ചർ ഫോൺ. പക്ഷെ ആൾ കരുതുംപോലെ അത്ര നിസ്സാരക്കാരനല്ല. ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവുന്നുണ്ടല്ലോ. അത്രക്കും സുന്ദരനാണ് ഈ ഫോൺ. മിനിമലിസം എന്നത് അതിന്റെ ഏറ്റവും മികച്ച രീതിയിൽ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നു.

ഡിസൈൻ ആണ് താരം

എന്തുകൊണ്ട് ഈ ഫോൺ ഇത്രയധികം വിലമതിക്കുന്നു എന്ന കാര്യം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഇന്നുവരെ നമ്മൾ കണ്ട ഫീച്ചർ ഫോണുകളെയെല്ലാം ബഹുദൂരം പിന്നിലാക്കും വിധമുള്ള മികവാർന്ന ഡിസൈൻ തന്നെയാണ് ലൈറ്റ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പണക്കാരുടെ ഫീച്ചർ ഫോൺ, അല്ലെങ്കിൽ ഫീച്ചർ ഫോണുകളിലെ ഐഫോൺ എന്നൊക്കെ വേണമെങ്കിൽ ഈ ഫോണിനെ വിശേഷിപ്പിക്കാനാവും. ഒറ്റ നോട്ടത്തിൽ തന്നെ ഏതൊരാളെയും ആകർഷിക്കാൻ കെൽപ്പുള്ളതിനാൽ തന്നെ അതിനൊത്ത വിലയും കൊടുക്കേണ്ടി വരുന്നു എന്നതാണ് കാര്യം.

ഫോണിൽ എന്തൊക്കെയുണ്ട്

മുൻഭാഗത്ത് കീബോർഡ്, അതിനു മുകളിൽ ഡിസ്പ്ലേ, അതിനു മുകളിൽ സ്പീക്കർ, വലതുവശത്ത് സിം, ഇടതു വശത്ത് ലോക്ക് ബട്ടൺ, മുകളിൽ വലതുഭാഗത്തായി പവർ ബട്ടൺ, താഴെ മൈക്രോ യുഎസ്ബി, മൈക്രോഫോൺ എന്നിവയാണ് ഫോണിൽ അടങ്ങിയിരിക്കുന്നത്. നിലവിലുള്ള പ്രധാന ഫോണിലെ നമ്പർ തന്നെ ഈ ഫോണിലും ഉപയോഗിക്കാനുള്ള സൗകര്യം അമേരിക്കയിൽ മാത്രമാണ് ഇപ്പോൾ ലഭ്യം എങ്കിലും ഭാവിയിൽ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

സ്മോട്ഫോൺ ഉപയോഗത്തിന് നിങ്ങൾ അടിമപ്പെട്ടെങ്കിൽ ഇതൊന്ന് വായിക്കുക

Best Mobiles in India

English Summary

These are the two of the smallest and amazing mobile phones ever made.