എക്‌സേജിന്റെ പുതിയ ഫോണ്‍ എം486 ജിയാന്റ് ഇന്ത്യയില്‍



എം486 ജിയാന്റ് എന്ന പേരില്‍ എക്‌സേജ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരു പുതിയ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ ഇറക്കിയിരിക്കുന്നു.  ഇതൊരു ഫുള്‍ ടച്ച് മൊബൈല്‍ ആണ്.  അതൊരു ഡ്യുവല്‍ സിം ഫോണ്‍ കൂടിയാണ്.

ഫീച്ചറുകള്‍:

Advertisement
  • 4.0 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍

  • ഫ്ലാഷ്  ഉള്ള 3.2 മെഗാപിക്‌സല്‍ ക്യാമറ

  • ഡിജിറ്റല്‍ സൂം

  • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ്

  • 256 എംബി ഇന്റേണല്‍ മെമ്മറി

  • 8 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് വഴി 16 ജിബിയായി ഉയര്‍ത്താം

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • ബ്ലൂടൂത്ത് 2.1

  • 2.0 മൈക്രോ യുഎസ്ബി കണക്റ്റര്‍

  • ഓഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഉള്ള എംപി3 ഓഡിയോ പ്ലെയര്‍

  • വീഡിയോ പ്ലെയര്‍

  • ഗെയിമുകള്‍

  • സ്റ്റീരിയോ എഫ്എം റേഡിയോ

  • 1,350 mAh ലിഥിയം അയണ്‍ ബാറ്ററി

  • 360 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 8 മണിക്കൂര്‍

  • ടോക്ക് ടൈം

  • 124 എംഎം നീളം, 68 എംഎം വീതി, 11 എംഎം കട്ടി

  • 130 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • എംഎസ്ടിഎആര്‍ 8533സി ചിപ്‌സെറ്റ്

  • മല്‍ട്ടിപ്പിള്‍ ലാന്‍ഗ്വേജ് സപ്പോര്‍ട്ട്

  • യാഹൂ, എംഎസ്എന്‍ എന്നിവയിലൂടെ ഇന്‍സ്റ്റന്റ് മെസ്സേജിംഗ്

  • ഫെയ്‌സ്ബുക്ക്, ഇബഡ്ഡി, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനം

  • എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഈ എക്‌സേജ് ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍ വളരെ മനോഹരവും ആകര്‍ഷണീയവും ആണ്.  ഒതുക്കമുള്ള ഡിസൈന്‍ ആയതിനാല്‍ ഈ ഫോണ്‍ കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമാകുന്നു.  വലിയ ഡിസ്‌പ്ലേയുള്ള മുന്‍വശത്തില്‍ വീഡിയോ കോളിംഗ് ക്യാമറയും ഉണ്ട്.

സ്‌ക്രീനിനു തൊട്ടു താഴെയായി നാലു ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ ഉണ്ട്.  1,350 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ജാവയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഈ മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ പോരായ്മ.

Advertisement

40 സിനിമകള്‍, 25 പാട്ടുകളുടെ വീഡിയോ, 25 ഓഡിയോ, 20 റിംഗ് ടോണുകള്‍, 10 വോള്‍പേപ്പറുകള്‍ എന്നിവയോടെയാണ് ഈ എക്‌സേജ് ഹാന്‍ഡ്‌സെറ്റ് വരുന്നത്.  ഇവയ്ക്കു പുറമെ എഫ്എം റേഡിയോയും ഇതിലുണ്ട്.

8,000 രൂപയാണ് എക്‌സേജ് എം486 ജിയാന്റിന്റെ വില.

Best Mobiles in India

Advertisement