മള്‍ട്ടി ലാന്‍ഗ്വേജ് സപ്പോര്‍ട്ടുമായി ഒരു ബേസിക് ഫോണ്‍



ഇന്ത്യന്‍ വിപണിയില്‍ ചെറിയ വിലയുള്ള മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ച കമ്പനികളില്‍ ഒന്നാണ് എക്‌സേജ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.  അവയക്കെല്ലാം നല്ല സ്വീകരണം ലഭിച്ചിട്ടും ഉണ്ട്.  ഏറ്റവും പുതുതായി ഇവര്‍ പുറത്തിറക്കിയ ഹാന്‍ഡ്‌സെറ്റാണ് എക്‌സേജ് എം522.  ഡിസയര്‍ എന്ന പേരിലും ഈ ഫോണ്‍ അറിയപ്പെടും.

ഫീച്ചറുകള്‍:

Advertisement
  • കാഴ്ചയില്‍ സ്റ്റൈലന്‍

  • സംഗീതത്തിനും, ഗെയിമുകള്‍ക്കും പ്രത്യേകം കീകള്‍

  • വളരെ നീണ്ട ബാറ്ററി ലൈഫ്

  • മള്‍ട്ടിപ്പിള്‍ ലാന്‍ഗ്വേജ് സപ്പോര്‍ട്ട്

  • 2.4 ഇഞ്ച് സ്‌ക്രീന്‍

  • കളര്‍ ഡിസ്‌പ്ലേ

  • ഉയര്‍ത്താവുന്ന മെമ്മറി

  • ഹൈ ഡെഫനിഷന്‍ എംപി4 പ്ലെയര്‍

  • എംപി3 ഓഡിയോ പ്ലെയര്‍

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ്

  • വാപ്

  • ജിപിആര്‍എസ്

  • വ്യത്യസ്ത കളര്‍ ഒപ്ഷനുകള്‍
വെള്ള - നീല, കറുപ്പ് - ഓറഞ്ച്, കറുപ്പ് - നീല, ചുവപ്പ് - കറുപ്പ് നിറങ്ങളില്‍ പുറത്തിറങ്ങുന്നതുകൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാം.  ഈ ഡ്യുവല്‍ കളര്‍ ഡിസൈന്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ ആകര്‍ഷണീയത കൂട്ടുന്നു.  കാന്‍ഡി ബാര്‍ ആകൃതിയിലുള്ള ഈ ഫോണിന് അല്‍ഫ ന്യൂമെറിക് കീപാഡാണ് ഉള്ളത്.

സ്പീക്കറുകളും, ക്യാമറയും ഈ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്താണ് സജ്ജീകരിച്ചിരിക്കുന്നത്.  സംഗീതത്തിനും, ഗെയിമിനും പ്രത്യേകം കീകള്‍ ഉള്ളത് ഇവ തിരഞ്ഞെടുക്കുന്നത് ഏറെ എളുപ്പമാക്കുന്നു.  ധാരാളം ഗെയിമുകള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നു.  ഇതിലെ 1.3 മെഗാപിക്‌സല്‍ ക്യമറയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയും.

Advertisement

ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് ഈ ഫോണിന്റെ എടുത്തു പറയത്തക്ക മറ്റൊരു കാര്യം.  ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗം എളുപ്പമാക്കും.

2,500 രൂപയാണ് എക്‌സേജ് എം522 ഡിസയര്‍ ഹാന്‍ഡ്‌സെറ്റിന്റെ വില.  മികച്ച വിനോദ സാധ്യതകള്‍ ഉള്ള ഒരു എന്‍ട്രി ലെവല്‍ ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ മൊബൈല്‍ ഏറെ അനുയോജ്യമായിരിക്കും.

Best Mobiles in India

Advertisement