ഷവോമി എംഐ5 സിഇഎസ് 2015-ന് ഇറക്കും...!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി അവരുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണായ എംഐ5 2015 ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ-യില്‍ അവതരിപ്പിച്ചേക്കും. എംഐ4-ന്റെ പ്രത്യേകതകളും വളരെ ഉയര്‍ന്ന സവിശേഷതകളും കാരണം എംഐ5 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ നിലവാരത്തിന് അടിത്തറ പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാ കോര്‍ പ്രൊസസ്സറും വളരെ ഉയര്‍ന്ന ഗ്രാഫിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്രിനോ 430 ജിപിയു-വും എംഐ5-ല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എംഐ4-ന്റെ പിന്‍ഗാമിക്ക് 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയും ഫിഗര്‍പ്രിന്റ് സ്‌കാനറും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.

Advertisement

കമ്പനിയുടെ പരമ്പരാഗത വിപണനതന്ത്രം വിലയിലും പ്രതിഫലിക്കപ്പെടും. എംഐ5-ന്റെ വില 326$ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന്റെ സവിശേഷതകള്‍ കണക്കിലെടുത്താല്‍ വില കൈയിലൊതുങ്ങുന്നതാണ്.

Best Mobiles in India

Advertisement

English Summary

Xiaomi is planning to release its latest flagship smartphone, the Mi5, at the upcoming CES 2015 in Las Vegas next month.