ഷവോമി മി A2 എത്തുന്നു.. ഒപ്പം ഒരു ലൈറ്റ് വേർഷൻ കൂടെയുണ്ടാകും!


കഴിഞ്ഞ വർഷം ഏറ്റവുമധികം നേട്ടം കൊയ്ത ഒരു ഫോണാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ മി A1. ശുദ്ധ ആൻഡ്രോയിഡ് വേർഷനിൽ എത്തുന്ന ഷവോമി ഫോൺ എന്ന പ്രത്യേകതയും മികച്ച ക്യാമറ, ഹാർഡ്‌വെയർ, കുറഞ്ഞ വില എന്നിവയും എല്ലാം തന്നെ ഫോണിന്റെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Advertisement

ഷാവോമി ഫോണുകൾ വിറ്റൊഴിച്ചത്

വളരെ ചെറിയ മാർജിനിൽ ഷാവോമി ഫോണുകൾ വിറ്റൊഴിച്ചത് വഴി നിരവധി ഉപഭോക്താക്കളെയാണ് ഷവോമി ഇന്ത്യയടക്കം പല രാജ്യങ്ങളിൽ നിന്നുമായി നേടിയെടുത്തത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ വന്ന ഓരോ ഷവോമി ഫോണുകളും ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അങ്ങനെയാണ് ഗൂഗിളിനൊപ്പം ചേർന്ന് ആൻഡ്രോയ്ഡ് വൺ മോഡലായ മി A1 ഇറക്കുന്നതും അത് വിജയിക്കുന്നതും.

Advertisement
രണ്ടാമൻ വരികയാണ്.

ഇപ്പോഴിതാ ഈ മോഡലിന്റെ രണ്ടാമൻ വരികയാണ്. മി A2. ഫോണിന്റെ പല സ്പെസിഫിക്കേഷനുകളും ചിത്രങ്ങളും എല്ലാം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുമുണ്ട്, ആരാധകരെല്ലാം കത്തിരിക്കുന്നുമുണ്ട് ഈ മോഡൽ ഇറങ്ങുന്നതിനായി. എന്നാലിതാ ഏറ്റവും പുതിയതായി കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മി A2വിന്റെ കൂടെ ഒരു ലൈറ്റ് വേർഷൻ കൂടിയുണ്ടാകും എന്നതാണ് വാർത്ത.

ഉപഭോക്താക്കളെ തൃപ്പത്തിപ്പെടുത്താൻ

കുറച്ചുകാലങ്ങൾക്ക് ശേഷം മി A2 എന്ന സങ്കല്പം യാഥാർത്ഥ്യം ആകാൻ പോകുകയാണ്. പുതിയ പല സവിശേഷതകളും ഹാർഡ്‌വെയർ പ്രത്യേകതകളും എല്ലാമായി ഒന്നുകൂടെ മെച്ചപ്പെട്ട ഫോണായിരിക്കും ഈ രണ്ടാമൻ എന്ന് നിസ്സംശശയം പറയാം. അപ്പോൾ വിലയും അതിനനുസരിച്ച് പ്രതീക്ഷിക്കണം. എന്നാൽ ഇവിടെയാണ് ഉപഭോക്താക്കളെ തൃപ്പത്തിപ്പെടുത്താൻ ഇതേ മോഡലിന്റെ ലൈറ്റ് വേർഷൻ ഇറക്കിക്കൊണ്ട് ഷവോമി കയ്യടി നേടുന്നത്.

സവിശേഷതകൾ

വരുന്ന ലൈറ്റ് മോഡൽ ഏകദേശം ആദ്യ ഫോണുമായി സാമ്യമുള്ള എന്നാൽ വില അല്പം കയ്യിലൊതുങ്ങുന്ന രീതിയിലാക്കി ഒപ്പം നോച്ഛ് എല്ലാം ചേർത്ത് ചില മാറ്റങ്ങൾക്കൊപ്പമായിരിക്കും എത്തുക. 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഡിസ്‌പ്ലേ, ഒരു സ്നാപ്പ്ഡ്രാഗൻ പോസസർ (വേർഷൻ വ്യക്തമല്ല), 4 ജിബി 64 ജിബി, 4000 mAh ബാറ്ററി എന്നിവയാവും പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെ പിറകിൽ രണ്ടും 5 മെഗാപിക്സൽ മുമ്പിലും ക്യാമറകൾ ഉണ്ടാകും.

200 രൂപയില്‍ താഴെ ഓഫര്‍ പെരുമഴ: ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ നിന്നും തിരയാം..!

Best Mobiles in India

English Summary

Xiaomi to Launch Mi A2 Lite Alongside The Mi A2